അല്ലല്ലോ 2011ഓഗസ്റ്റ് 22 മുതൽ ഇത് സംവാദതാളിൽ ഉണ്ടല്ലോ. അതിനു ശേഷം അവിടെ ആരും എതിരഭിപ്രായം പറഞ്ഞിട്ടുമില്ല. ഇന്നാണത് മാർഗ്ഗനിർദ്ദേശം താളിൽ ചേർത്തതെന്നു മാത്രം. --അനൂപ് | Anoop (സംവാദം) 10:36, 22 ഡിസംബർ 2011 (UTC)[മറുപടി]
തീരുമാനം പറയാതെ മാനദണ്ഡങ്ങളിൽ എഴുതിച്ചേർക്കാതെ ഉപയോക്താവ് എങ്ങനെ ആ വിവരം തിരിച്ചറിയും. അടിസ്ഥാനം നിലവിലുണ്ടായിരുന്ന മാനദണ്ഡം തന്നെയല്ലേ? സംവാദതാൾ വായിച്ചു നോക്കി സമർപ്പിക്കുക എന്നത് ശരിയായ നടപടിയല്ല. നയം വ്യക്തമാക്കിയാൽ മാത്രം അതു പിന്തുടർന്നാൽ മതി--റോജി പാലാ (സംവാദം) 10:46, 22 ഡിസംബർ 2011 (UTC)[മറുപടി]
ഇതാദ്യമായല്ലെന്നു തോന്നുന്നു ഇങ്ങനെ ചിത്രങ്ങൾ നിരസിക്കപ്പെടുന്നത്. ഇപ്പോൾ നയം വ്യക്തമാക്കിയിട്ടുണ്ട്. ഈ ചിത്രം ഇനി ഒരു മാസം കഴിഞ്ഞ് നാമനിർദ്ദേശം ചെയ്യാവുന്നതേയുള്ളൂ. --അനൂപ് | Anoop (സംവാദം) 11:03, 22 ഡിസംബർ 2011 (UTC)[മറുപടി]
അങ്ങനെയെങ്കിൽ നയം നിലവിലുണ്ടെങ്കിൽ പിന്നെ എന്തുകൊണ്ടാണ് താങ്കൾ ഇവിടെ ഇങ്ങനെ അഭിപ്രായം പറഞ്ഞത്. അങ്ങനെ ചെയ്തിരുന്നെങ്കിൽ ആ ചിത്രവും അസാധുവാകുമായിരുന്നോ? പലതരം അഭിപ്രായങ്ങൾ സാധാരണ ഉപയോക്താവിൽ തെറ്റിദ്ധാരണ ഉണ്ടാക്കുകയല്ലേ ഉള്ളു. --റോജി പാലാ (സംവാദം) 11:15, 22 ഡിസംബർ 2011 (UTC)[മറുപടി]
ചിത്രം നല്ലതാവണം എന്ന ഉദ്ദേശ്യത്തോടെ മാത്രമാണ് ശരിയാക്കിയത്. ഇങ്ങനെയുള്ള അഭിപ്രായങ്ങൾക്കും തിരുത്തലുകൾക്കും കൂടി ഇവിടം വേദിയാകുന്നത് ചിത്രങ്ങളുടെ നിലവാരം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നതെങ്കിൽ നല്ലതല്ലേ. നയം ഉള്ളസ്ഥിതിക്ക് ഇത് അസാധുവായിത്തന്നെ കാണാം. --എഴുത്തുകാരിസംവാദം12:18, 22 ഡിസംബർ 2011 (UTC)[മറുപടി]
അതിനു ചിത്രം സമർപ്പിക്കുമ്പോൾ നയം നിലവിലില്ലല്ലോ? പിന്നെങ്ങനെ അസാധുവാകും? ചിത്രം അസാധുവാക്കാൻ വേണ്ടി ഇപ്പോൾ നയം എഴുത്തിപ്പിടിപ്പിച്ചതായി മാത്രമേ ഇതിനെ കാണാൻ പറ്റൂ.--റോജി പാലാ (സംവാദം) 12:29, 22 ഡിസംബർ 2011 (UTC)[മറുപടി]
അനാവശ്യം പറയരുത്. ഇവിടെ ആരാണു സുഹൃത്തേ ചിത്രം അസാധുവാക്കാൻ നയം എഴുതിപ്പിടിപ്പിച്ചത്? ഈ നയം എന്റെ സ്വന്തം ഇഷ്ടപ്രകാരം ചേർത്തതല്ല. മാസങ്ങൾക്ക് മുൻപ് സംവാദം താളിൽ ചർച്ച ചെയ്തതും സമവായത്തിലെത്തിയതുമാണ്. താങ്കൾക്ക് അതിനോട് യോജിപ്പില്ലെങ്കിൽ സംവാദം താളിൽ ചർച്ച ചെയ്യൂ. --അനൂപ് | Anoop (സംവാദം) 12:38, 22 ഡിസംബർ 2011 (UTC)[മറുപടി]
അനാവശ്യമൊന്നുമല്ല പറഞ്ഞത്. ചിത്രം തിരഞ്ഞെടുക്കാൻ നിർദ്ദേശിച്ചതിനു ശേഷം, മറ്റൊരു പതിപ്പ് അപ്‌ലോഡ് ചെയ്ത്, അതിൽ മാറ്റം വരുത്തിയാൽ നിലവിലെ നാമനിർദ്ദേശം അസാധുവാകുംഇത്രയും നയത്തിൽ ചേർക്കാം എന്നു കരുതുന്നു. എന്നാണ് സുനിൽ പറഞ്ഞത്. കരുതുന്നു എന്ന വാക്കിന്റെ അർഥം തന്നെ ഉറപ്പില്ലാത്തതാണ്. ഈ ചിത്രം സമർപ്പിക്കുമ്പോൾ നിലവിലെ മാനദണ്ഡങ്ങളിൽ ഈ നയമില്ല. സമർപ്പിച്ച വ്യക്തിക്ക് എതിർപ്പില്ലെന്നു പറഞ്ഞതിലും കാര്യമില്ല. സംവാദത്തിൽ തീരുമാനം എടുത്ത് ഇന്നല്ലേ താങ്കൾ ഒപ്പു വച്ചത്. എന്നിട്ടല്ലേ നയത്തിൽ എഴുതിച്ചേർത്തത്. ഈ ചിത്രം സമർപ്പിക്കുമ്പോൾ മാനദണ്ഡങ്ങളിൽ ഈ നയം ഇല്ലായിരുന്നു. അങ്ങനെയെങ്കിൽ നയം നിലവിലുണ്ടെങ്കിൽ പിന്നെ എന്തുകൊണ്ടാണ് താങ്കൾ ഇവിടെ ഇങ്ങനെ അഭിപ്രായം പറഞ്ഞത്. വീണ്ടും ചോദിക്കുന്നു.--റോജി പാലാ (സംവാദം) 13:09, 22 ഡിസംബർ 2011 (UTC)[മറുപടി]
ക്രോപ്പ് ചെയ്തതിനുശേഷം ഒരുമാസം കഴിഞ്ഞുള്ള പുനർപരിശോധനക്ക് വരുമ്പോൾ അനുകൂലിക്കാം എന്നാകും അദ്ദേഹം അഭിപ്രായപ്പെട്ടത്. ഈ പദ്ധതി ചിത്രങ്ങൾ അപ്ലോഡാൻ ഉള്ള പ്രചോദനമായി ദയവു ചെയ്ത് കാണുക. സംവാദങ്ങൾ നീണ്ടുപോകാതിരിക്കാൻ ശുഭാപ്തിവിശ്വാസത്തോടെ നിർത്തുമല്ലോ. നന്ദി.--എഴുത്തുകാരിസംവാദം13:18, 22 ഡിസംബർ 2011 (UTC)[മറുപടി]
--തീയ്യതി,സമയം എല്ലാം മെറ്റാഡാറ്റയിലുണ്ട് 07:54, ഓഗസ്റ്റ് 10, 2011. പക്ഷേ ഇതിന് പകരം സ്ഥലം അടയാളപ്പെടുത്തിയാൽ (Geocoding) നന്നായിരിക്കും.(പ്രത്യേകിച്ച് കാര്യമൊന്നുമില്ല. പക്ഷേ ജീവികളുടേയും സസ്യങ്ങളുടേയും ചിത്രങ്ങളിൽ ഉപകരിക്കാറുണ്ട്. )--മനോജ് .കെ03:00, 28 ഡിസംബർ 2011 (UTC)[മറുപടി]
ജി.പി.എസ് സംവിധാനമുള്ള ക്യാമറയല്ല, എന്നിരുന്നാലും, കൃത്യമായ അക്ഷാംശ രേഖാംശങ്ങൾ കയ്യിലുണ്ട്. ചിത്രത്തിൽ ചേർക്കാൻ വിക്കിയിൽ ടൂൾ ഉണ്ട് എന്നു തോന്നുന്നു. ആരെങ്കിലും ആ കണ്ണി ഒന്നു ചേർത്താൽ നന്നായിരുന്നു. --എഴുത്തുകാരിസംവാദം04:38, 28 ഡിസംബർ 2011 (UTC)[മറുപടി]
ഈ ചിത്രം ഭൂരിപക്ഷാഭിപ്രായമില്ലെന്ന് തീരുമാനിച്ചതെങ്ങനെയാണ്? 3 പേർ അനുകൂലിച്ചും 3 പേർ എതിർത്തും വോട്ടു ചെയ്തു. നാമനിർദ്ദേശം ചെയ്തതു കൂടി വോട്ടായി പരിഗണിക്കാമെങ്കിൽ അനുകൂലിക്കുന്നവരാണു കൂടുതൽ. അല്ലെങ്കിൽ രണ്ടും സമാസമമാണ്. --അനൂപ് | Anoop (സംവാദം) 18:13, 22 ഡിസംബർ 2011 (UTC)[മറുപടി]
കുറച്ചു കൂടി കാത്തു നിൽക്കണമായിരുന്നു. നാമനിർദ്ദേശം വോട്ടായി ഇത്തരം അവസരത്തിൽ എങ്കിലും പരിഗണിക്കണം എന്നാണെന്റെ അഭിപ്രായം. എത്രയും പെട്ടന്ന് അക്കാര്യത്തിലൊരു സമവായത്തിലെത്തട്ടെ --അനൂപ് | Anoop (സംവാദം) 18:24, 22 ഡിസംബർ 2011 (UTC)[മറുപടി]
അനുകൂലിക്കുന്നു - സാങ്കേതികമായി പറഞ്ഞാൽ ഇവിടെ ഫോക്കസ് Infinity ഇൽ ആണ്. Sony DSC-W320 ക്യാമറയിൽ പ്രത്യേകിച്ച് ഒന്നും ഫോക്കസ് ചെയ്യാനുള്ള സൗകര്യം ഉണ്ടോ എന്നറിയില്ല. ഇവിടെ മൊബിലിറ്റി ഹബ് മുഴുവനായി കാണാൻ ഇത്ര ദൂരെ നിന്ന് ചിത്രം എടുക്കുകയേ നിവർത്തിയുള്ളൂ എന്ന് മനസ്സിലാക്കുന്നതിനാലും മൊബിലിറ്റി ഹബ്ബ് ഇതുവരെ നേരിട്ട് കാണാത്ത എനിക്ക് ഹബ്ബിനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാൻ ഈ ചിത്രം ഉപകരിക്കും എന്നതിനാലും അനൂപിന്റെ അഭിപ്രായത്തിനോട് യോജിപ്പില്ലാത്തതിനാലും എന്റെ അഭിപ്രായം അനുകൂലം --ശ്രീജിത്ത് കെ(സംവാദം)06:11, 7 ഡിസംബർ 2011 (UTC)[മറുപടി]
എതിർക്കുന്നു മൊബിലിറ്റി ഹബിന്റെ രണ്ടു ചിത്രങ്ങളും ഇതേ ആങ്കിൾ ഉപയോഗിച്ചിരിക്കുന്നു (രാത്രി ദൃശ്യം) . പക്ഷെ മൊബിലിറ്റി ഹബ് മുഴുവനുമില്ലങ്കിലും, വിദൂരത്തിലെ ഹബ് വ്യക്തതയുണ്ട്, എന്നിരുന്നാലും ഈ ചിത്രം തിരഞ്ഞെടുക്കാൻ തക്കതായ മേന്മ ഉണ്ടെന്നു തോന്നുന്നില്ല. ഭാവിയിൽ ഇതിലും നല്ല ചിത്രങ്ങൾ വരാൻ സാധ്യതയുമുണ്ട്, ചിത്രം അപൂർവ്വമല്ല. --എഴുത്തുകാരിസംവാദം07:28, 7 ഡിസംബർ 2011 (UTC)[മറുപടി]
എതിർക്കുന്നു പോരാ; ഇടയ്ക്കു തെളിഞ്ഞു നിൽക്കുന്ന ലൈറ്റും, മങ്ങിയ മറ്റു ഭാഗങ്ങളും ചിത്രത്തിന്റെ ഭംഗിക്കുറയ്ക്കുന്നു --ഭൂമിക15:44, 7 ഡിസംബർ 2011 (UTC)[മറുപടി]
എതിർക്കുന്നു ലേഖനത്തിനു ചിത്രത്തിന്റെ ആവശ്യം ഉണ്ട്, അതിനിതു യോജിക്കും; പക്ഷെ തിരഞ്ഞെടുക്കാനുള്ള പ്രത്യേകത ഒന്നും കാണുന്നില്ല--ഭൂമിക09:03, 29 നവംബർ 2011 (UTC)[മറുപടി]
എതിർക്കുന്നു --പോസ്റ്റ് പ്രൊസസ്സിങ്ങ് വേണം. ഇരുട്ടിന്റെ കടന്നുകയറ്റം അധികരിക്കുന്നു.
ശ്രീജിത്ത് ചേർത്ത ചിത്രത്തിൽ ശലഭത്തിന്റെ സ്വാഭാവിക നിറം മാറി കൂടുതൽ വെളുത്തിരിക്കുന്നതുപോലെ തോന്നുന്നു. സെലക്ടീവ് കോണ്ട്രാസ്റ്റ് കൊടുത്താൽ ചിത്രം ശരിയാകും. എഴുത്തുകാരിസംവാദം07:01, 7 ഡിസംബർ 2011 (UTC)[മറുപടി]
എതിർക്കുന്നു രാത്രി ദൃശ്യം ആണെങ്കിൽ തന്നെയും, ഇതിലും മെച്ചമായും നയനാനന്ദകരവുമായി ചിത്രം എടുക്കാവുന്നതാണ്. വ്യക്തതയില്ല, സബ്ജക്ട് എന്താണെന്നറിയാൻ ലേഖനം വായിക്കേണ്ടിവരുന്നു.--എഴുത്തുകാരിസംവാദം06:57, 7 ഡിസംബർ 2011 (UTC)[മറുപടി]
എതിർക്കുന്നു മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. (ഇതിനെല്ലാം പുറമേ മലയാളം വിക്കിപീഡിയർ മലയാളത്തിലോ ഇതര വിക്കിസംരംഭങ്ങളിലോ സമർപ്പിച്ച ചിത്രങ്ങൾ മാത്രമേ നാമനിർദ്ദേശം നൽകാവൂ.) ഈ പടം സമർപ്പിച്ചയാളും, ഈ പടം എടുത്തയാളും(ഉപയോക്താവ് മലയാളം മാതൃഭാഷയായുള്ള വ്യക്തി മാത്രമാണ്) മലയാളം വിക്കിപീഡിയർ അല്ല. --വൈശാഖ് കല്ലൂർ13:50, 9 നവംബർ 2011 (UTC)[മറുപടി]
അനുകൂലിക്കുന്നു വിലയേറിയതുതന്നെ.. മലയാളം വിക്കന്മാർക്ക് കിട്ടാൻ ബുദ്ധിമുട്ടുള്ള ഒരു പടം! വെള്ളത്തിനടിയിൽവെച്ചെടുത്തതാണെന്ന് പറയില്ല... നല്ല ക്ലിയറും ഉണ്ട്(മൊബൈൽ!)... :) --വൈശാഖ് കല്ലൂർ11:38, 4 നവംബർ 2011 (UTC)[മറുപടി]
എതിർക്കുന്നു എല്ലാ സ്ഥലത്തെ അസ്തമയവും ഇങ്ങനെ തനെ കാണും , വേറെ പ്രത്യേകതകൽ ഒന്നും ഇല്ലാത്ത സാധരണ ചിത്രം മാത്രം, ഇത് കൽപേനി ആണ് എന്ന് തിരിച്ചറിയാൻ പാകത്തിൽ ഒന്നും തനെ ഇല്ല -- പെൻസി ദേവസ്സി08:01, 5 നവംബർ 2011 (UTC)[മറുപടി]
എല്ലാസ്ഥലത്തെ അസ്തമനം ഒരുപോലെയാണങ്കിലും, ചിത്രമെടുക്കുന്ന ഛായാഗ്രാഹകനേയും മറ്റുമാശ്രയിച്ചിരിക്കും ചിത്രത്തിന്റെ മികവ്. അതുകൊണ്ട് എല്ലാ അസ്തമന ചിത്രവും നല്ലതാവണം എന്നില്ല. ഇവിടെ ചിത്രം വളരെയേറെ മനോഹരമായിരിക്കുന്നു. അത് തിരഞ്ഞെടുക്കവുന്ന ചിത്രത്തിനുതകുന്നവണ്ണവുമാണ്. അത് അംഗീകരിക്കേണ്ടത് നമ്മുടെ കടമയും. അസ്തമനചിത്രം ഒരു പ്രദേശത്തെ എപ്പോഴും ലാൻഡ്മാർക്കാവണം എന്നു നമ്മുക്ക് പിടിവാശി പിടിക്കാമോ...--രാജേഷ് ഉണുപ്പള്ളിTalk16:27, 5 നവംബർ 2011 (UTC)[മറുപടി]
I withdraw my nomination അരണയുടെ ഒരു കോസപ്പ് ചിത്രം എന്ന നിലയിലാണിത് സമർപ്പിച്ചത്. സുബീഷ് ബാലന്റെ അഭിപ്രായം കണ്ടപ്പോത്തന്നെ ഇത് ചെയ്യുവാൻ തോന്നിയതാണ്. എന്നാൽ നിലവിലില്ലാത്ത ഫലകം നിർമ്മിക്കാൻ മടിച്ചിട്ട് ചെയ്തില്ല... ഇപ്പോ എല്ലാം ശരിയായി.... ;) :) --വൈശാഖ് കല്ലൂർ12:05, 3 നവംബർ 2011 (UTC)[മറുപടി]
എതിർക്കുന്നു ഒന്നാമതായി ചിത്രത്തിലുള്ള വാട്ടർമാർക്ക് അഭംഗിയുണ്ടാക്കുന്നു. രണ്ടാമതായി ലേഖനത്തിൽ ആവശ്യത്തിന് വിവരങ്ങളില്ല. മൂന്നാമതായി ഈ പേര് എത്രത്തോളം ശരിയാണ് എന്നറിയില്ല. കമ്മൽപൂവ് എന്ന താൾ കണ്ടിരിക്കുമല്ലോ. പക്ഷേ ഇത് പ്രാദേശികമായി പറയുന്ന പേരുകളാണ്. ഞങ്ങളുടെ നാട്ടിൽ കമ്മൽ പൂവെന്ന പറയുന്നത് വേറെ പൂവാണ്.--മനോജ് .കെ16:23, 27 ഒക്ടോബർ 2011 (UTC)[മറുപടി]
അനുകൂലിക്കുന്നു 25 നവംബർ 2009=ൽ ഞാനും, 27 ഏപ്രിൽ 2011=ൽ ശ്രീജിത്ത് കെയും നാമനിർദ്ധേശം ചെയ്ത അതേ ചിത്രം. അന്നൊന്നും ഇത് തിരഞ്ഞെടുത്തില്ല...:( ഇനി ഇപ്രാവശ്യം എന്താവുമെന്ന് കാത്തിരുന്നു കാണാം :)--SubeeshTalk10:07, 12 ഒക്ടോബർ 2011 (UTC)[മറുപടി]
എതിർക്കുന്നു തെരഞ്ഞെടുക്കാനുള്ള പ്രത്യേകതകൾ ഒന്നും തോന്നുന്നില്ല. രണ്ടു തവണ തള്ളിയ ചിത്രം വീണ്ടും വീണ്ടും നാമനിർദ്ദേശം ചെയ്യുന്നത് എന്തിനാണ്? --അനൂപ് | Anoop 06:28, 13 ഒക്ടോബർ 2011 (UTC)[മറുപടി]
അനുകൂലിക്കുന്നു നല്ല താമരപൂ, (ഞാൻ നാമനിർദ്ദേശം നടത്താനും വോട്ടു ചെയ്യാനും വേണ്ട കുറഞ്ഞ മാനദണ്ഡം ഒന്നും പാലിക്കുന്നില്ല പക്ഷെ ദയവുചെയ്ത് സമ്മതിക്കണം) ദിവിനെകുസുമംഎബ്രഹാം 15:19, 23 സെപ്റ്റംബർ 2011 (UTC)--റോജി പാലാ09:12, 1 ഒക്ടോബർ 2011 (UTC)[മറുപടി]
എതിർക്കുന്നു അത്യാവശ്യത്തിനു വിവരങ്ങൾ പോലും ഇല്ലാത്ത ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം തെരഞ്ഞെടുക്കാൻ യോഗ്യമല്ല. ലേഖനം വികസിപ്പിച്ചാൽ അനുകൂലമായി കണക്കാക്കാം. --അനൂപ് | Anoop 11:50, 5 സെപ്റ്റംബർ 2011 (UTC)[മറുപടി]
അനുകൂലിക്കുന്നു ഗൃഹാതുരത്വമുണർത്തുന്ന പടം. കുരുട്ടുപാലയുടെ പശ പണ്ട്, മുള്ളെടുക്കാനും, പൊട്ടിയ ഓഡിയോ കാസറ്റിന്റെ നാടയൊട്ടിക്കാനും കുറേ ഉപയോഗിച്ചിരുന്നു. --Vssun (സുനിൽ) 17:18, 24 ഓഗസ്റ്റ് 2011 (UTC)[മറുപടി]
അനുകൂലിക്കുന്നു -- കലക്കൻ പടം. സ്വൽപ്പം ഷാർപ്പ്നെസ് കുറവാണെങ്കിലും ഇങ്ങനെ ഒരു ചിത്രം എടുക്കുന്നതിന്റെ ബുദ്ധിമുട്ട് കണക്കിലെടുക്കുമ്പോൾ അതൊരു കുറവല്ല. എന്താണാവോ അനൂപിന് ഇഷ്ടപ്പെടാതിരുന്നത് എന്നറിയാൻ താത്പര്യം :) --ശ്രീജിത്ത് കെ(സംവാദം)17:13, 24 ഓഗസ്റ്റ് 2011 (UTC)[മറുപടി]
എതിർക്കുന്നു - ചിത്രം ഒരു വിക്കിപീഡിയൻ എടുത്തതല്ല. അപ്ലോഡ് ചെയ്തതു മാത്രമേയുള്ളൂ. തിരഞ്ഞെടുത്ത ചിത്രങ്ങൾ വിക്കിപീഡിയരെ സ്വന്തമായി ചിത്രമെടുത്ത് സംഭാവന ചെയ്യാൻ പ്രേരിപ്പിക്കാനാണ് ഉപയോഗിക്കേണ്ടത്. --ശ്രീജിത്ത് കെ(സംവാദം)17:18, 24 ഓഗസ്റ്റ് 2011 (UTC)[മറുപടി]
ഭാരതവിലാസം സഭ എന്ന താഴെക്കാണുന്ന ചിത്രം നോക്കുക. ഇതു പോലെ നൂറ്റാണ്ടു പഴക്കമുള്ള ചിത്രങ്ങൾ വിക്കിയിലെത്താൻ ഇതൊരു നിയോഗമെങ്കിൽ നല്ലതു തന്നെ--റോജി പാലാ08:23, 31 ഓഗസ്റ്റ് 2011 (UTC)[മറുപടി]
എതിർക്കുന്നു ചിത്രം നിർദ്ദേശിച്ചതിനു ശേഷവും കോമ്മൺസ് ചിത്രങ്ങൾ തിരഞ്ഞെടുക്കണം എന്ന നയം ഇല്ല, ചിത്രങ്ങൾ കോമ്മൺസിൽ അപ്ലോഡ്/സമർപ്പണം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാൻ മുൻപേ തന്നെ മാനദണ്ഡം മാറ്റിയിരുന്നു, പക്ഷേ മാനദണ്ഡങ്ങൾ ഇവിടെ കാണാം അതിൽ എവിടേയാണാവോ കോമ്മൺസിലുള്ള ചിത്രങ്ങൾ ഇവിടെ തിരഞ്ഞെടുക്കാമെന്നുള്ളത്.--സുഗീഷ്13:22, 16 ഓഗസ്റ്റ് 2011 (UTC)[മറുപടി]
എതിർക്കുന്നു ചിത്രം നിർദ്ദേശിച്ചതിനു ശേഷവും കോമ്മൺസ് ചിത്രങ്ങൾ തിരഞ്ഞെടുക്കണം എന്ന നയം ഇല്ല, ചിത്രങ്ങൾ കോമ്മൺസിൽ അപ്ലോഡ്/സമർപ്പണം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാൻ മുൻപേ തന്നെ മാനദണ്ഡം മാറ്റിയിരുന്നു, പക്ഷേ മാനദണ്ഡങ്ങൾ ഇവിടെ കാണാം അതിൽ എവിടേയാണാവോ കോമ്മൺസിലുള്ള ചിത്രങ്ങൾ ഇവിടെ തിരഞ്ഞെടുക്കാമെന്നുള്ളത്.--സുഗീഷ്13:22, 16 ഓഗസ്റ്റ് 2011 (UTC)[മറുപടി]
ഭാരത വിലാസം സഭ കൊല്ലവർഷം 1084.(AD 1909) ഇരിക്കുന്നവർ ഇടത്തുനിന്ന് വലത്തോട്ട് - 1.കൊട്ടാരത്തിൽ ശങ്കുണ്ണി, 2.ഉള്ളൂർ എസ്. പരമേശ്വരയ്യർ, 3.നടുവത്ത് അച്ഛൻ നമ്പൂരി, 4.രാമവർമ്മ അപ്പൻ തമ്പുരാൻ, 5. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, 6. പുന്നശ്ശേരി നമ്പി നീലകണ്ഠശർമ്മ, 7.പന്തളത്ത് കേരള വർമ്മ തമ്പുരാൻ. നിൽക്കുന്നവർ ഇടത്തുനിന്ന് വലത്തോട്ട് - 1. ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ, 2. കുണ്ടൂർ നാരായണ മേനോൻ, 3. നടുവത്ത് മഹൻ നമ്പൂരി, 4. കാത്തുള്ളിൽ അച്യുതമേനോൻ, 5.പെട്ടരഴിയം വലിയ രാമനിളയത്, 6. വള്ളത്തോൾ നാരായണ മേനോൻ, 7. സി.വി.കൃഷ്ണനിളയത്, നിൽക്കുന്നവർ രണ്ടാം നിര, ഇടത്തുനിന്ന് വലത്തോട്ട് - 1. ചങ്ങരം കോതകൃഷ്ണൻ കർത്താവ്, 2. ഒടുവിൽ ശങ്കരൻ കുട്ടി മേനോൻ
എതിർക്കുന്നു മൂല്യവത്തായ ചിത്രം തന്നെ. പക്ഷേ സംവാദതാളിൽ എല്ലാവരും അഭിപ്രായങ്ങൾ മാത്രം പറഞ്ഞ് മാറി നിൽക്കുന്നു. അതിനെ ഒരു നയമാക്കാത്തതിനാൽ --സുഗീഷ്15:17, 4 ഓഗസ്റ്റ് 2011 (UTC)[മറുപടി]
എതിർക്കുന്നു നയം വരട്ടെ അത് വരെ വേണ്ട കോമൺസിൽ കയറ്റിയ ചിത്രങ്ങൾ പെൻസി ദേവസ്സി 18:45, 6 ഓഗസ്റ്റ് 2011 (UTC) ചിത്രം നിർദ്ദേശിക്കുന്നതിന് മുൻപ് തന്നെ കോമ്മൺസ് ചിത്രങ്ങൾ തിരഞ്ഞെടുക്കരുത് എന്ന നയം ഇല്ല, ചിത്രങ്ങൾ കോമ്മൺസിൽ അപ്ലോഡ് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാൻ മുൻപേ തന്നെ മാനദണ്ഡം മാറ്റിയിരുന്നു, അതിനാൽ വോട്ടുകൾ അസാധു--കിരൺഗോപി14:49, 8 ഓഗസ്റ്റ് 2011 (UTC)[മറുപടി]
ചിത്രം നിർദ്ദേശിക്കുന്നതിന് മുൻപ് തന്നെ കോമ്മൺസ് ചിത്രങ്ങൾ തിരഞ്ഞെടുക്കരുത് എന്ന നയം ഇല്ല, ചിത്രങ്ങൾ കോമ്മൺസിൽ അപ്ലോഡ് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാൻ മുൻപേ തന്നെ മാനദണ്ഡം മാറ്റിയിരുന്നു, അതിനാൽ വോട്ട് അസാധു--കിരൺഗോപി14:49, 8 ഓഗസ്റ്റ് 2011 (UTC)[മറുപടി]
ചിത്രം നിർദ്ദേശിക്കുന്നതിന് മുൻപ് തന്നെ കോമ്മൺസ് ചിത്രങ്ങൾ തിരഞ്ഞെടുക്കരുത് എന്ന നയം ഇല്ല, ചിത്രങ്ങൾ കോമ്മൺസിൽ അപ്ലോഡ് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാൻ മുൻപേ തന്നെ മാനദണ്ഡം മാറ്റിയിരുന്നു, അതിനാൽ വോട്ട് അസാധു--കിരൺഗോപി14:50, 8 ഓഗസ്റ്റ് 2011 (UTC)[മറുപടി]
എതിർക്കുന്നു ചിത്രം നിർദ്ദേശിച്ചതിനു ശേഷവും കോമ്മൺസ് ചിത്രങ്ങൾ തിരഞ്ഞെടുക്കണം എന്ന നയം ഇല്ല, ചിത്രങ്ങൾ കോമ്മൺസിൽ അപ്ലോഡ്/സമർപ്പണം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാൻ മുൻപേ തന്നെ മാനദണ്ഡം മാറ്റിയിരുന്നു, പക്ഷേ മാനദണ്ഡങ്ങൾ ഇവിടെ കാണാം അതിൽ എവിടേയാണാവോ കോമ്മൺസിലുള്ള ചിത്രങ്ങൾ ഇവിടെ തിരഞ്ഞെടുക്കാമെന്നുള്ളത്. മാത്രവുമല്ല, മലയാളികൾ വിക്കിപീഡിയയെ സ്നേഹിക്കുന്നു എന്ന പദ്ധതിയിൽ മലയാളം വിക്കിയിലും കയറ്റാം എന്നൊരു ഓപ്ക്ഷനും കൂടി വച്ചിരുന്നു. ഇവിടെ --സുഗീഷ്06:10, 20 ഓഗസ്റ്റ് 2011 (UTC)[മറുപടി]
ചിത്രം നിർദ്ദേശിക്കുന്നതിന് മുൻപ് തന്നെ കോമ്മൺസ് ചിത്രങ്ങൾ തിരഞ്ഞെടുക്കരുത് എന്ന നയം ഇല്ല, ചിത്രങ്ങൾ കോമ്മൺസിൽ അപ്ലോഡ്/സമർപ്പണം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാൻ മുൻപേ തന്നെ മാനദണ്ഡം മാറ്റിയിരുന്നു, അതിനാൽ വോട്ട് അസാധു--കിരൺഗോപി14:52, 8 ഓഗസ്റ്റ് 2011 (UTC)[മറുപടി]
ചിത്രം നിർദ്ദേശിക്കുന്നതിന് മുൻപ് തന്നെ കോമ്മൺസ് ചിത്രങ്ങൾ തിരഞ്ഞെടുക്കരുത് എന്ന നയം ഇല്ല, ചിത്രങ്ങൾ കോമ്മൺസിൽ അപ്ലോഡ്/സമർപ്പണം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാൻ മുൻപേ തന്നെ മാനദണ്ഡം മാറ്റിയിരുന്നു, അതിനാൽ വോട്ട് അസാധു--കിരൺഗോപി14:53, 8 ഓഗസ്റ്റ് 2011 (UTC)[മറുപടി]
നാമനിർദ്ദേശം നടത്താനും വോട്ടു ചെയ്യാനും വേണ്ട "കുറഞ്ഞ മാനദണ്ഡം" ഈ ചിത്രത്തിന്റെ നാമനിർദ്ദേശത്തിൽ പാലിക്കപ്പെടുന്നുണ്ടോ ? Reji Jacob17:00, 12 ജൂലൈ 2011 (UTC)[മറുപടി]
ചിത്രം നിർദ്ദേശിക്കുന്നതിന് മുൻപ് തന്നെ കോമ്മൺസ് ചിത്രങ്ങൾ തിരഞ്ഞെടുക്കരുത് എന്ന നയം ഇല്ല, ചിത്രങ്ങൾ കോമ്മൺസിൽ അപ്ലോഡ്/സമർപ്പണം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാൻ മുൻപേ തന്നെ മാനദണ്ഡം മാറ്റിയിരുന്നു, അതിനാൽ വോട്ട് അസാധു--കിരൺഗോപി14:53, 8 ഓഗസ്റ്റ് 2011 (UTC)[മറുപടി]
എതിർക്കുന്നു ചിത്രം നിർദ്ദേശിച്ചതിനു ശേഷവും കോമ്മൺസ് ചിത്രങ്ങൾ തിരഞ്ഞെടുക്കണം എന്ന നയം ഇല്ല, ചിത്രങ്ങൾ കോമ്മൺസിൽ അപ്ലോഡ്/സമർപ്പണം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാൻ മുൻപേ തന്നെ മാനദണ്ഡം മാറ്റിയിരുന്നു, പക്ഷേ മാനദണ്ഡങ്ങൾ ഇവിടെ കാണാം അതിൽ എവിടേയാണാവോ കോമ്മൺസിലുള്ള ചിത്രങ്ങൾ ഇവിടെ തിരഞ്ഞെടുക്കാമെന്നുള്ളത്. --സുഗീഷ്13:20, 16 ഓഗസ്റ്റ് 2011 (UTC)[മറുപടി]
മുകളിൽ രേഖപ്പെടുത്തിയ അഭിപ്രായം പിൻ|വലിക്കുന്നു. ഈ ചിത്രം ഉദ്ദേശിച്ച് എഴുതിയതായിരുന്നില്ല. ഈ ചിത്രത്തെ അനുകൂലിക്കുന്നു.-Reji Jacob17:17, 7 ജൂലൈ 2011 (UTC)[മറുപടി]
ഫ്ലിക്കർ ചിത്രം എന്നുദ്ദേശിച്ചത് ഫ്ലിക്കറിൽ നിന്ന് അപ്ലോഡിയ ചിത്രം എന്നാണൊ? അത് തിരഞ്ഞെടുക്കുന്ന ചിത്രം ആക്കാൻ പറ്റില്ല എന്ന് എവിടെയാ പറഞ്ഞിട്ടുള്ളത്? --RameshngTalk to me12:23, 7 ജൂലൈ 2011 (UTC)[മറുപടി]
ഫ്ലിക്കറിൽ മലയാളം വിക്കിപീഡിയ ഉപയോക്താക്കൾ അപ്ലോഡ് ചെയ്തത് എന്ന രീതിയിൽ പുതിയ നയം വരണം, മുൻപും അല്ലാത്ത രീതിയിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.--റോജി പാലാ14:19, 7 ജൂലൈ 2011 (UTC)[മറുപടി]
ഇപ്പോഴത്തെ നയവും അതു തന്നെയല്ലെ
“
മലയാളം വിക്കിപീഡിയർ സമർപ്പിച്ച ചിത്രങ്ങൾ മാത്രമേ നാമനിർദ്ദേശം നൽകാവൂ
സമർപ്പണം, എടുത്തത് ഇതു രണ്ടും രണ്ടല്ലേ? ഇത് മലയാളം വിക്കിപീഡിയൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രമാണോ? ഫ്ലിക്കറിലേക്ക് അപ്‌ലോഡ് ചെയ്യുക മാത്രമേ ചെയ്തിട്ടുള്ളുവെന്നു തോന്നുന്നു. ഫ്ലിക്കറിൽ മലയാളം വിക്കിപീഡിയർ അപ്‌ലോഡ് ചെയ്ത് കോമൺസിലേക്ക് നീക്കിയത് മാത്രം (മലയാളം വിക്കിപീഡിയർ ഛായാഗ്രഹണം നിർവഹിച്ചവ മാത്രം) ഇവിടെ തിരഞ്ഞെടുക്കുവാൻ നിർദ്ദേശിക്കാവൂ. മുകളിൽ അസാധുവാക്കുവാൻ കാരണമായത് ഛായാഗ്രഹണം നിർവഹിച്ച രാജീവ് നായർ മലയാളം വിക്കിപീഡിയനല്ല എന്ന കാരണത്താലായിരിക്കാം. --റോജി പാലാ14:51, 7 ജൂലൈ 2011 (UTC)[മറുപടി]
മുകളിൽ അനൂപന്റെ സംവാദം ശ്രദ്ധിക്കൂ. അതിൽ ഉദ്ദേശിച്ചിരിക്കുന്നത് മലയാളികൾ എന്നത് മലയാളം വിക്കിപീഡിയർ എന്നതല്ലേ? ഈ കൊല്ലം ചിത്രം ആ തരത്തിലുള്ളതല്ല!--റോജി പാലാ15:01, 7 ജൂലൈ 2011 (UTC)[മറുപടി]
പറഞ്ഞുവരുന്നത് മലയാളം വിക്കിപീഡിയർ എടുത്തതോ, അപ്‌ലോഡ് ചെയ്തതോ എന്നോ ആകും. ഇനി ഇപ്പോ അതല്ലാതെ ആക്കിയാൽ കോമൺസിൽ ഒന്ന് ഊളിയിട്ടാൽ ചറ പറ തിരഞ്ഞെടുക്കാൻ പറ്റിയ ചിത്രം കിട്ടും. പിന്നെ മലയാളം വിക്കിപീഡിയന് എന്ത് പ്രാധാന്യം. കോമൺസിന്റെ പ്രാധാന്യം അറിഞ്ഞതിനു ശേഷമാണ് അവിടെ അപ്‌ലോഡ് ചെയ്യാമെന്ന് ആക്കിയത്. Category:Malayalam Wikipedian's Upload എന്നൊരു കാറ്റഗറിയും ഉണ്ടാക്കിയത്.നയം എന്തായാലും ഒന്ന് തിരുത്തി വിശദമായി എഴുതാൻ സമയമായി. ഇല്ലെങ്കിൽ ചള്ളിയാൻ ഇവിടെ നിന്ന് ഓടിയത് പോലെ പലരും ഓടിപ്പോകും. --RameshngTalk to me15:42, 7 ജൂലൈ 2011 (UTC)[മറുപടി]
-- മിനിയേച്ചർ എഫക്റ്റ് എന്നത് കൊണ്ട് എന്താണുദ്ദേശിച്ചത് എന്നറിയില്ല. ഇത് കന്യാകുമാരിയിൽ ഉള്ള ഒരു കെട്ടിടം തന്നെയാണ്. അല്ലാതെ മിനിയേച്ചർ ഉണ്ടാക്കി ഫോട്ടോ എടുത്തതല്ല. -- Ajaykuyiloor05:37, 14 ജൂലൈ 2011 (UTC)[മറുപടി]
മിനിയേച്ചർ എഫക്ട് എന്ന ചില കാമറകളിൾ ഉള്ള ഒപ്ഷൻ വെച്ച് ഒരു കെട്ടിടത്തിന്റെ ചിത്രം പകർത്തിയാൽ അതു ആ കെട്ടിടത്തിന്റെ ചിത്രത്തിനു മിനിയേച്ചർ രീതി കൈവരും എന്നാതാണിവിടെ ഉദ്ദേശിച്ചത് അജയ്കുയിലൂർ. അല്ലാതെ മിനിയേച്ചർ ഉണ്ടാക്കി ഫോട്ടോ എടുത്തത് ഇവിടെ തിരഞ്ഞെടുപ്പിനു വച്ചാൽ ആരെങ്കിലും അനുകൂലിക്കുമോ !--വിചാരം19:33, 16 ജൂലൈ 2011 (UTC)[മറുപടി]