വാവർ
[[Image:Vavar masjid sabarimala.jpg| അംഗരക്ഷകനും ഉറ്റമിത്രവുമായിരുന്ന ഒരു മുസ്ലിം യോദ്ധാവായിരുന്നു വാവർ. വാവർ സ്വാമി എന്നും അറിയപ്പെടുന്നു. വാവരെക്കുറിച്ചും അയ്യപ്പനെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നത് വാമൊഴിയായി പ്രചരിച്ച ശാസ്താംപാട്ടുകളിൽ നിന്നും ശ്രീഭൂതനാഥോപാഖ്യാനം എന്ന സംസ്കൃതഗ്രന്ഥത്തിൽ നിന്നുമാണ്. ശാസ്താംപാട്ടുകളിൽ അയ്യപ്പന്റെ ഉറ്റ മിത്രമായാണ് വാവർ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ശ്രീഭൂതനഥോപാഖ്യാനത്തിൽ വാപരൻ എന്ന പേരിൽ അയ്യപ്പന്റെ അംഗരക്ഷകനായി വാവർ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ഇവർ രണ്ടും രണ്ടുപേരാണെന്നും വാദമുണ്ട്. കേരളത്തിന്റെ മതസൗഹാർദ്ദ ഭൂപടത്തിൽ വലിയ സ്ഥാനമാണു വാവർക്കും അയ്യപ്പനുമുള്ളത്. വാവർ ശാസ്താം പാട്ടുകളിൽവാവാർ ഒരു കടൽക്കൊള്ളക്കാരനായിരുന്നതായി ചില പാട്ടുകളിൽ പരാമർശിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹം അതി ദയാലുവും നല്ല മനസ്സിനുടമയുമായിരുന്നു എന്നും പറയപ്പെടുന്നു. പന്തളം രാജാവിന് അവകാശമുണ്ടായിരുന്ന ആലപ്പുഴ ജില്ലയിലെ ചില തീര പ്രദേശങ്ങളിൽ കടൽ വഴി കച്ചവടം നടത്തുന്നതിന് രാജാവിന് കപ്പം കൊടുക്കണമായിരുന്നു. എന്നാൽ അറബി നാടുകളിൽ നിന്നും വന്ന ചിലർ കപ്പം നൽകാൻ വിസമ്മതിച്ചു. വാവർ ആയിരുന്നു അതിൽ പ്രമുഖൻ. പന്തളം രാജാവിന്റെ അനുമതിയോടെ വാവരെ എതിരിടാൻ ചെന്ന അയ്യപ്പൻ വാവരെ പരാജയപ്പെടുത്തി. അയ്യപ്പന്റെ ദൈവികത്വം തിരിച്ചറിഞ്ഞ വാവർ സന്തതസഹചാരിയായി അയ്യപ്പനൊപ്പം കൂടുകയായിരുന്നു എന്ന് ചില അയ്യപ്പൻ പാട്ടുകളിൽ കാണുന്നു. അയ്യപ്പനോട് യുദ്ധം ചെയ്ത് സന്ധിവഴങ്ങിയ ശേഷം വിശ്വസ്ത സുഹൃത്തായി മാറിയ വാവരെയാണ് ശാസ്താം പാട്ടുകളിൽ കാണാൻ കഴിയുന്നത്. അയ്യപ്പൻ കുതിരപ്പുറത്തേറിയും വാവർ ആനപ്പുറത്തേറിയുമാണ് യുദ്ധം ചെയ്തതെന്ന് പാട്ടുകളിൽ പറയുന്നുണ്ട്. ഇവർ തുല്യ ശക്തികളായിരുന്നുവെന്നും വിജയ പരാജയങ്ങൾ നിർണയിക്കാനാവാതെ വന്നപ്പോൾ സന്ധിചെയ്യുകയായിരുന്നുവെന്നും ചില പരാമർശങ്ങൾ കാണാം. കപ്പലോട്ടക്കാരനായ വാവർ കപ്പം തരാത്തതിൽ പ്രകോപിതനായ അയ്യപ്പൻ വാവരുടെ കപ്പലിന്റെ പായ്മരങ്ങൾ ഒടിച്ചു കളഞ്ഞുവെന്നും ഭയപ്പെട്ട വാവർ തന്റെ കൈവളയൂരി കപ്പം നൽകിയെന്നും ചില ശാസ്താം പാട്ടുകളിൽ കാണുന്നു. അയ്യപ്പൻ വിളക്കിന് വാവരങ്കം എന്ന ശാസ്താം പാട്ട് പാടി അവതരിപ്പിക്കാറുണ്ട്. ഇത് അയ്യപ്പനും വാവരും തമ്മിലുള്ള യുദ്ധത്തിന്റെ നാടകാവിഷ്ക്കാരമാണ്. ഇതിൽ വാവരുടെ വേഷം ലുങ്കി, പച്ചത്തൊപ്പി, ബെൽറ്റ് എന്നിവയാണ് വാവർ ശ്രീഭൂതനാഥോപാഖ്യാനത്തിൽഅയ്യപ്പനെക്കുറിച്ച് പരാമർശമുള്ള കിളിപ്പാട്ടു രീതിയിൽ രചിക്കപ്പെട്ട ഒരു പുരാതന കാവ്യമാണ് ശ്രീഭൂതനാഥോപാഖ്യാനം. കല്ലറയ്ക്കൽ കൃഷ്ണൻ കർത്താവാണ് ഈ ഗ്രന്ഥം രചിച്ചത്. എന്നാൽ ഇത് അയ്യപ്പകഥയുടെ മൂലകൃതിയല്ലെന്നും അത് സംസ്കൃതത്തിലാണെന്നും ഒരു വാദമുണ്ട്. ഇതിൽ വാപരൻ എന്ന പേരിൽ അയ്യപ്പന്റെ അംഗരക്ഷകനായാണ് വാവർ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. മഹിഷീനിഗ്രഹം കഴിഞ്ഞ് പന്തളത്തേക്കു തിരിച്ചു പോവുകയായിരുന്ന അയ്യപ്പൻ തന്റെ സംഘാംഗമായ വാപരനെ വിളിച്ച് ആ വഴി കടന്നു പോകുന്നവർക്ക് ദുഷ്ടമൃഗങ്ങളുടെ ശല്യമുണ്ടാകാതെ നോക്കാൻ നിർദ്ദേശിച്ചു. തന്റെ അവതാരോദ്ദേശ്യം നിറവേറ്റിയ അയ്യപ്പന് ക്ഷേത്രം നിർമ്മിച്ചുനൽകിയ പന്തളത്തു രാജാവ് വാപരന് എരുമേലിയിൽ ഒരു ക്ഷേത്രം നിർമ്മിച്ചുകൊടുത്തതായി ശ്രീ ഭൂതനാഥോപാഖ്യാനത്തിൽ പരാമർശമുണ്ട്. കൂടാതെ ശബരിമലയിൽ അയ്യപ്പക്ഷേത്രത്തിനു സമീപവും ഒരു വാവർ ക്ഷേത്രം പണി കഴിപ്പിച്ചു. ചരിത്രത്തിലെ വാവർവാവരെക്കുറിച്ച് എഴുതപ്പെട്ട ചില ചരിത്ര രേഖകൾ ലഭ്യമാണ്. കൈവാക്കി വിദുറ്റിയ എന്ന അറബി ഗ്രന്ഥം വാവർ പൂജയുടെ വിശുദ്ധഗ്രന്ഥമാണ്. എന്നാൽ ഈ പുസ്തകത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൽ ലഭ്യമല്ല.ബാവരു മാഹത്മ്യം എന്ന ഗ്രന്ഥത്തിൽ മക്കം പുരയിൽ ഇസ്മയിൽ ഗോത്രത്തിൽ പാത്തുമ്മായുടെ മകനാണ് വാവർ എന്നു പറയുന്നുണ്ട്.[അവലംബം ആവശ്യമാണ്] വാവർ തകൃതിത്താൻ തോട്ടത്തിലാണ് ജനിച്ചതെന്നും അദ്ദേഹത്തിനു ബാദുദ്ദീൻ, സിന്താർസോ, മദ്ദാർസോ, ബോബർ, ഹാലിയാർ എന്നിങ്ങനെ മറ്റു പേരുകൾ ഉണ്ടായിരുന്നതായും പറയുന്നു.തകൃതിത്താൻ എന്നത് തുർക്കിസ്താന്റെ തത് സമമാണെന്നും വാവർ എന്നത് മുഗൾ ചക്രവർത്തിയായിരുന്ന ബാബർ ആണെന്നും ചിലർ സംശയിക്കുന്നുണ്ട്.[അവലംബം ആവശ്യമാണ്] പക്ഷേ കാല ഗണന പരിശോധിക്കുമ്പോൾ ഇതു തെറ്റാണെന്നു കരുതേണ്ടി വരുമെന്നു ചിലർ പറയുന്നു. കാരണം,മുഗൾ ചക്രവർത്തിയായിരുന്ന ബാബർ 1483-1530 കാലഘട്ടത്തിലാണ് ജീവിച്ചിരുന്നത്. എന്നാൽ അയ്യപ്പ കഥകൾക്കു ഇതിലും അല്പം കൂടി പഴക്കം അവകാശപ്പെടാനുണ്ട്. വാവർ അയ്യപ്പനുമായി ചങ്ങാത്തത്തിലായതിന്റെ ഉദ്ദേശ്യം കച്ചവടലാഭമായിരുന്നു എന്നും ഒരു വാദമുണ്ട്. കേരളത്തിൽ സുലഭമായിരുന്ന കുരുമുളക് വാവർ അറബി നാടുകളിലേക്കു കയറ്റി അയച്ചിരുന്നു. വാവർ പള്ളിയിലെ വഴിപാട് കുരുമുളകാണെന്നതാണ് ഈ വാദത്തിനടിസ്ഥാനം.വാവർ അറബി നാട്ടിൽ നിന്നും നേരിട്ടെത്തിയതല്ലെന്ന് ഒരു വാദമുണ്ട്. പന്തളം രാജവംശത്തെപ്പോലെ വാവർ കുടുംബവും തമിഴ്നാട്ടിൽ നിന്നാണ് കേരളത്തിലെത്തിയത്. പുന്നക്കോട്, ചില്ലനായ്ക്കപ്പെട്ടി, എന്നീ ഗ്രാമങ്ങളുടെ കിഴക്കുള്ള അവിരാംകോവിലിൽ നിന്നാണ് വാവരുടെ പിൻ തലമുറക്കാർ കേരളത്തിലെത്തിയത്.കലിവർഷം 4441 ൽ കാഞ്ഞിരപ്പള്ളിയിലെ പിച്ചകപ്പള്ളിമേട്ടിലെ പള്ളിവീട്ടിൽ ഇവർ താമസം തുടങ്ങി.[അവലംബം ആവശ്യമാണ്] കൊല്ലവർഷം 915 നു ശേഷം (എ ഡി 1740) ഇവർ മല്ലപ്പള്ളിയിലെ വായ്പൂരേക്കു താമസം മാറ്റി. കൊല്ലവർഷം 968 ൽ ശിങ്കാരമഹമ്മദുവിന്റെ പേർക്ക് പന്തളം പുലിക്കാട്ട് കണ്ഠൻ കേരളൻ നൽകിയ പട്ടത്തിൽ ചില അവകാശങ്ങൾ വാവാർ കുടുംബത്തിനു പതിച്ചു നൽകിയിട്ടുണ്ട്.[അവലംബം ആവശ്യമാണ്] വാവർ ആയുർവേദ ഭിഷഗ്വരനായിരുന്നുവെന്ന് ഇതിൽ പരാമർശമുണ്ട്. വാവരുടെ ഇന്നത്തെ തലമുറ പരമ്പരാഗതമായി ലഭിച്ച അറബി യുനാനി ചികിൽസാരംഗത്ത് പ്രവർത്തിക്കുന്നുണ്ടെന്നത് ഇതിനൊരു ദൃഷ്ടാന്തമാണ്. വാവർ പള്ളികൾനൈനാർ ജുമാ മസ്ജിദ്എരുമേലിയിലെ വാവർ പള്ളി പന്തളത്തുരാജാവ് പണികഴിപ്പിച്ചുകൊടുത്തതാണെന്നാണ് പരമ്പരാഗതമായി വിശ്വസിച്ചു പോരുന്നത്. മുസ്ലിങ്ങളും ഹിന്ദുക്കളും ഒരുപോലെ ആരാധന നടത്തുന്ന ലോകത്തിലെ ഒരേയൊരാരാധനാലയം ഒരു പക്ഷേ ഇതു മാത്രമായിരിക്കാം.[അവലംബം ആവശ്യമാണ്] കുരുമുളകാണ് ഇവിടുത്തെ പ്രധാന വഴിപാട്. വാവർ നട, ശബരിമലവായ്പൂരെ വാവർ കുടുംബത്തിന്റെ കീഴിലാണ് ശബരിമലയിലെ വാവർനട പ്രവർത്തിക്കുന്നത്. വാവർ കുടുംബത്തിലെ അംഗങ്ങൾ ഇവിടെ പരികർമികളായി എത്തുന്നു. ചിത്രശാല
ഇതും കാണുകഅവലംബം |
Portal di Ensiklopedia Dunia