വാനില
ഓർക്കിഡേസീ സസ്യകുടുംബത്തിലെ ഒരു ജനുസ് ആണ് വാനില (Vanilla). ഭക്ഷ്യവസ്തുക്കൾക്കു സ്വാദും സുഗന്ധവും പ്രദാനം ചെയ്യുന്ന സത്ത് അടങ്ങിയ കായ്കൾക്കുവേണ്ടിയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഉഷ്ണമേഖലാ പ്രദേശത്ത് നന്നായി വളരും. ഇതിന്റെ ജന്മസ്ഥലം മെക്സിക്കോയാണ്. വർഷം150 മുതൽ 30 മില്ലിമീറ്റർ മഴ ലഭിക്കുന്ന ഈർപ്പവും ചൂടും ഉള്ളതുമായസ്ഥലത്ത് വാനില നന്നായി വളരും. ഇത് വള്ളികളായി വളരുന്നു. ഒരു അധിസസ്യം ആയ ഇത് മരത്തിൽ പടർന്ന് വളരുകയും വായുവിൽ നിന്നും നീരവിയും പോഷണങ്ങളും വലിച്ചെടുക്കുകയും ചെയ്യുന്നു ചരിത്രംകൃഷിഉപയോഗംഐസ്ക്രിം, കേക്ക് എന്നിവയുടെ നിർമ്മാണത്തിൽ രുചിയും മണവും കൂട്ടുന്നതിന് ഇതിന്റെ കായിൽ നിന്നും എടുക്കുന്ന സത്ത് വ്യാപകമായി ഉപയോഗിച്ച് വരുന്നു. കൂടാതെ, പലഹാരനിർമ്മാണത്തിനും കോസ്മെറ്റിക്ക് രംഗത്തും ഇത് ഉപയോഗിച്ച് വരുന്നുണ്ട്. ഉല്പാദനംമഡഗാസ്കറാണ് ലോകത്തിൽ ഏറ്റവും കൂടുതൽ വാനില വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്നതിൽ മുന്നിട്ടു നിൽക്കുന്നത്. 50ൽ പരം ഇനങ്ങൾ ഉണ്ടെങ്കിലും വാനില പാനിഫോളിയ ആൻഡ്രൂസ്,വാനില പൊമ്പോണഷീസ് ,എന്നിവയാണ് ഏറ്റവും പ്രചാരം നേടിയത്. [2] ചിത്രങ്ങൾ
മറ്റ് ലിങ്കുകൾWikimedia Commons has media related to Vanilla. വിക്കി കുക്ക് ബുക്കിൽ ഈ ലേഖനം ഉണ്ട്
അവലംബം
|
Portal di Ensiklopedia Dunia