വാച്ച്ഒരു വ്യക്തിക്ക് കൊണ്ടുപോകാനോ അണിയാനോ വേണ്ടി നിർമ്മിച്ച ചെറിയ ഒരു ഘടികാരമാണ് വാച്ച് അഥവ മണി ഘടികാരം. അതുപയോഗിക്കുന്ന വ്യക്തി ചലിച്ചാലും സുഗമമായി പ്രവർത്തിക്കുന്ന രീതിയിലാണ് ഈ ഘടികാരം രൂപപ്പെടുത്തിയിരിക്കുന്നത്. ഒരു റിസ്റ്റ് വാച്ച് മണിബന്ധത്തിൽ അണിയാനായി രൂപകൽപ്പന ചെയ്തിരിക്കുന്നു. ഇതിന് ഒരു സ്ട്രാപ്പോ അല്ലെങ്കിൽ അതുപോലെ കയ്യിൽ കെട്ടാനുള്ള ചെയിനോ ഉണ്ടായിരിക്കും. ഇതുപോലെ, ഒരു വ്യക്തിക്ക് കീശയിൽ കൊണ്ടുനടക്കാനായാണ് പോക്കറ്റുവാച്ച് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വാച്ചുകൾ പതിനേഴാം നൂറ്റാണ്ടിൽ സ്പ്രിങ് കൊണ്ടു പ്രവർത്തിക്കുന്ന ക്ലോക്കുകൾ രൂപപ്പെടുത്തിയെടുത്തതാണ്. ഇത്തരം ക്ലോക്കുകൾ, പതിനാലാം നൂറ്റാണ്ടിലാണ് കണ്ടുതുടങ്ങിയത്. ആദ്യ വാച്ചുകൾ ക്ലോക്ക് വർക്കുകൊണ്ടോടുന്ന മെക്കാനിക്കൽ വാച്ചുകളായിരുന്നു. തുടർന്ന് ക്വാട്സ് വാച്ചുകൾ രംഗപ്രവേശം ചെയ്തു.[1] ചില വാച്ചുകൾ ഡിജിറ്റൽ ഇലക്ട്രോണിക് വാച്ചുകളാണ്.[2] ചിത്രശാല
അവലംബം
കൂടുതൽ വായനയ്ക്ക്
പുറത്തേക്കുള്ള കണ്ണികൾWatches എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia