ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ
ലൈംഗികബന്ധമുൾപ്പെടെയുള്ള പ്രവൃത്തികളിലൂടെ പകരുന്ന അസുഖങ്ങളെ ഗുഹ്യരോഗങ്ങൾ, ലൈംഗികബന്ധത്തിലൂടെ പകരുന്ന അസുഖങ്ങൾ, ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗാണുബാധകൾ അഥവാ എസ്.ടി.ഡിസ് (sexually transmitted diseases - STDs ) എന്നൊക്കെ വിവക്ഷിക്കാറുണ്ട്. അസുഖമുണ്ടാകാതെ തന്നെ രോഗാണുബാധയുണ്ടാകാനും, മറ്റൊരാൾക്ക് രോഗാണുബാധ പകർന്നുകൊടുക്കാനും സാധിക്കുമെന്നതിനാൽ അവസാനത്തെ പേരാണ് കൂടുതൽ അനുയോജ്യം എന്നാണ് നിലവിലുള്ള വിദഗ്ദ്ധമതം. HIV/എയ്‌ഡ്‌സ്, HPV മൂലം സ്ത്രീകളിൽ ഗർഭാശയമുഖ കാൻസർ, പുരുഷന്മാരിൽ ലിംഗമൂത്രനാളീ കാൻസർ, ഗൊണേറിയ, ഹെർപ്പിസ്, സിഫിലിസ്, പെൽവിക്ക് ഇൻഫെക്ഷൻ, ചിലതരം ഹെപ്പറ്റെറ്റിസ് (ഹെപ്പറ്റെറ്റിസ് ബി) തുടങ്ങിയവ ഉദാഹരണങ്ങളാണ്. ശാസ്ത്രീയമായ ലൈംഗികാരോഗ്യ വിദ്യാഭ്യാസത്തിന്റെ അഭാവം തന്നെയാണ് ഇത്തരം പ്രശ്നങ്ങൾ വഷളാകാൻ പ്രധാന കാരണം. നൂറ്റാണ്ടുകളായി ഇത്തരം അസുഖങ്ങളെപ്പറ്റി മനുഷ്യർക്ക് അറിവുണ്ട്. ഇത്തരം അസുഖങ്ങളെപ്പറ്റി പഠിക്കുന്ന വൈദ്യശാസ്ത്ര ശാഖയാണ് വെനറോളജി. രോഗ പകരുന്ന മാർഗങ്ങൾ*ലൈംഗികബന്ധത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന സ്രവങ്ങൾ, ശുക്ലം എന്നിവവഴി ഇത്തരം രോഗങ്ങൾ എളുപ്പം പടരാം. *പങ്കാളിയോടുള്ള അന്ധമായ വിശ്വാസത്തിന്റെ പേരിൽ കോണ്ടം ഉപയോഗിക്കാതെ സുരക്ഷിതമല്ലാത്ത ബന്ധത്തിനൊരുങ്ങുന്നത് ഏറ്റവും അപകടകരമാണ്. *അണുമുക്തമാക്കാത്ത സിറിഞ്ചും സൂചിയുമുപയോഗിച്ചു മയക്കുമരുന്ന് കുത്തിവെക്കുക, * പ്രസവം, മുലയൂട്ടൽ *അംഗീകാരമില്ലാത്ത ബ്ലഡ് ബാങ്കുകൾ വഴി രക്തം സ്വീകരിക്കുക എന്നിവയിലൂടെയും ഇത്തരം രോഗം പകരാം. *രക്തം പൊടിയാൻ സാധ്യതയുള്ളതിനാൽ മറ്റുള്ളവരുടെ പല്ല് തേക്കുന്ന ബ്രഷ്, ഷേവിങ് ബ്ലേഡ് എന്നിവ ഉപയോഗിക്കുന്നതും രോഗം പടരാൻ കാരണമാകാം. *ലഹരി ഉത്പന്നങ്ങൾ (സിഗരറ്റ്, ബീഡി) ഉപയോഗിക്കുന്നവരിൽ രോഗ പ്രധിരോധ ശേഷി കുറയുന്നത് മൂലം ഇത്തരം രോഗാണുക്കൾ വേഗം പടരാം. *ഗുഹ്യരോമം ഷേവ് ചെയ്യുന്നത് മൂലം ത്വക്കിൽ ഉണ്ടാകുന്ന ചെറിയ മുറിവുകളിലൂടെ ഇത്തരം രോഗാണുബാധകൾ എളുപ്പം പകരാൻ സാധ്യതയുണ്ട്. അതിനാൽ ആവശ്യമെങ്കിൽ ഇത് ഷേവ് ചെയ്യുന്നതിന് പകരം കത്രിച്ചു നിർത്തുന്നതാവും ഉചിതം. പ്രത്യേകിച്ച് ഗുഹ്യചർമങ്ങൾ തമ്മിൽ നേരിട്ടുള്ള ഉരസലിലൂടെ HPV അണുബാധ പടരാം. *തുടർച്ചയായി ഉണ്ടാകുന്ന HPV അണുബാധ നിമിത്തം സ്ത്രീകളിൽ ഗർഭാശയഗള അർബുദം, പുരുഷന്മാരിൽ ലിംഗാർബുദം എന്നിവയ്ക്ക് സാധ്യതയുണ്ട്. എന്നാൽ HPV പ്രധിരോധ കുത്തിവെപ്പിലൂടെ ഇത് ഫലപ്രദമായി തടയുവാൻ സാധിക്കും. രോഗ പ്രതിരോധ മാർഗങ്ങൾ*രോഗവാഹകരുമായുള്ള ലൈംഗികബന്ധം ഒഴിവാക്കുക. * സുരക്ഷിതമായ ലൈംഗിക ബന്ധത്തിൽ മാത്രം ഏർപ്പെടുക (Safe sex) *കോണ്ടം (Condom) ഉപയോഗിക്കുക. *സ്ത്രീകൾക്ക് ഉപയോഗിക്കാവുന്ന ഗർഭനിരോധന ഉറയും ഇക്കാര്യത്തിൽ ഫലപ്രദമാണ്. *വദനസുരതം (ഓറൽ സെക്സ്) തുടങ്ങിയ ഏതുതരം ആസ്വാദനരീതികൾ അവലംബിച്ചാലും ഉറ, ദന്തമൂടികൾ (ഡെന്റൽ ഡാമ്സ്) തുടങ്ങി സുരക്ഷാമാർഗങ്ങൾ ഉപയോഗിക്കുക. ഭക്ഷ്യവസ്തുക്കളുടെ രുചിയും ഗന്ധവുമുള്ള ചോക്ലേറ്റ്, ബനാന തുടങ്ങിയ ഫ്ലെവേർഡ് കോണ്ടം വദനസുരതം ഇഷ്ടപ്പെടുന്നവരെ ഉദ്ദേശിച്ചുള്ളതാണ്. *ഗുദഭോഗം അഥവാ അനൽ സെക്സ് എന്ന ലൈംഗിക ആസ്വാദന രീതിയിൽ ഏർപ്പെടുന്നവർ സ്ത്രീകൾക്കുള്ള കോണ്ടം അഥവാ ആന്തരിക കോണ്ടം നിർബന്ധമായും ഉപയോഗിക്കുക. *ഫാർമസിയിൽ നിന്നോ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നോ കോണ്ടം ചോദിച്ചു വാങ്ങാൻ മടിയോ ലജ്ജയോ വിചാരിക്കേണ്ടതില്ല. കോണ്ടം ഇന്ന് ഓൺലൈൻ വഴിയും ലഭ്യമാണ്. *അണുവിമുക്തമാക്കിയ സിറിഞ്ചുകളും സൂചികളും മാത്രം ഉപയോഗിക്കുക *മറ്റുള്ളവരുടെ ഷേവിങ് ബ്ലേഡ്, ടൂത്ത് ബ്രഷ് എന്നിവ ഉപയോഗിക്കാതിരിക്കുക, *രോഗാണുവാഹകർ രക്തദാനം ചെയ്യാതിരിക്കുക. അംഗീകൃത രക്‌തബാങ്കുകളിൽ നിന്നു മാത്രം രക്തം സ്വീകരിക്കുക. *HPV, ഹെപ്പറ്റെറ്റിസ് ബി എന്നിവയ്ക്കെതിരെ ഫലപ്രദമായ വാക്സിനുകൾ ലഭ്യമാണ്. *ഗുഹ്യരോമങ്ങൾ ഷേവ് ചെയ്യുന്നത് ഒഴിവാക്കുക. പകരം ഗുഹ്യരോമം ട്രിമ് ചെയ്യുന്നത് പരിഗണിക്കാം. *ലിംഗത്തിലോ, യോനിയിലോ അനുബന്ധ ഭാഗങ്ങളിലൊ മുറിവോ വ്രണമോ ഉണ്ടെങ്കിൽ അത്തരം വ്യക്തികളുമായി ലൈംഗികബന്ധം ഒഴിവാക്കുക. ഇത്തരം മാർഗങ്ങൾ വഴി രോഗങ്ങളുടെ പകർച്ചയും വ്യാപനവും നിയന്ത്രിക്കാവുന്നതാണ്. രോഗ ലക്ഷണങ്ങൾഅടിവയറ്റിൽ വേദന, മൂത്രമൊഴിക്കുമ്പോൾ നീറ്റൽ, ജനനേന്ദ്രിയത്തിൽ ഉണ്ടാകുന്ന വ്രണം, നിറവ്യത്യാസം ഉള്ള വെള്ളപ്പോക്ക്, വേദനാജനകമായ ലൈംഗികബന്ധം, ഗുഹ്യഭാഗത്തു ചൊറിച്ചിലോ നീറ്റലോ ചിലപ്പോൾ പുണ്ണ് എന്നിവ ഉണ്ടാവുക തുടങ്ങിയവ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളുടെ(STDs) ലക്ഷണങ്ങൾ ആകാം. ലൈംഗിക രോഗമുള്ളവർക്ക് HIV/എയ്ഡ്സ് ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ ലൈംഗിക രോഗമുള്ളവർ പങ്കാളിയോടൊപ്പം HIV പരിശോധന കൂടി നടത്തേണ്ടതാണ്. വർഗ്ഗീകരണംരോഗകാരണംബാക്ടീരിയഫങ്കസുകൾവൈറസുകൾപരാദങ്ങൾപ്രോട്ടോസോവരോഗം പകരാനുള്ള സാദ്ധ്യതപാത്തോഫിസിയോളജി രോഗബാധയുണ്ടാകാതെ തടയൽപ്രതിരോധ കുത്തിവയ്പ്പുകൾഎച്ച്പിവി പ്രതിരോധ വാക്സിൻ ഗർഭനിരോധന ഉറകൾനോനോക്സിനോൾ-9രോഗനിർണ്ണയംചികിത്സരോഗം സംബന്ധിച്ച സ്ഥിതിവിവരണക്കണക്കുകൾചരിത്രംഅവലംബംകൂടുതൽ വായനയ്ക്ക്
പുറത്തേയ്ക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia