ലെന്റിബുലറിയേസീ
3 ജീനസുകൾ ഉൾപ്പെടുന്ന കീടഭോജികളായ സസ്യങ്ങളുടെ കുടുംബമാണ് ലെന്റിബുലേറിയേസീ അല്ലെങ്കിൽ ബ്ലാഡർവോർട്ട് : ജെൻലിസിയ (കോർക്ക്സ്ക്രൂ ചെടികൾ); പിങ്ക്വിക്കുലേറ്റ (ബട്ടർവോർട്ട് ചെടികൾ), യൂട്രിക്കുലേറിയ (ബ്ലാഡർവോർട്ട് ചെടികൾ) എന്നിവയാണ് ഈ കുടുംബത്തിലെ ജനുസുകൾ. പോളിപോംഫോലിക്സ്, ബയൊവുലേറിയ എന്നീ ജനുസുകൾ ഈ കുടുംബത്തിലെ നാലാമത്തെയും അഞ്ചാമത്തെയും അംഗങ്ങളായി കണക്കാക്കപ്പെട്ടിരുന്നു. Biovularia ബയോവുലേറിയ യൂട്രിക്കുലേറിയയിൽ ഉൾപ്പെടുത്തുകയും പോളിപോംഫോലിക്സ് യൂട്രിക്കുലേറിയയിലെ ഉപജനുസായി തരംതാഴ്ത്തപ്പെടുകയും ചെയ്തു. സ്ക്രോഫുലറിയേൽസിൽ ഉൾപ്പെടുത്തിയിരുന്ന ഈ കുടുംബത്തെ ഇപ്പോൾ ആഞ്ചിയോസ്പേം ഫൈലോജെനി ഗ്രൂപ്പ് സിസ്റ്റം പ്രകാരം ലാമിയേൽസിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ![]() പരിണാമംസസ്യങ്ങളിലെ കീടഭക്ഷണശീലം സപുഷ്പിസസ്യങ്ങളുടെ നാലു പ്രധാന നിരകളിൽ സ്വതന്ത്രമായി പരിണമിച്ചുണ്ടായതാണ്. പോയേൽസ്, കാരിയോഫില്ലേൽസ്, ഓക്സാലിഡേൽസ്, എരിക്കേൽസ്, ലാമിയേൽസ് എന്നിവയാണിവ. ഇലകളുടെ ഉപരിതലത്തിൽ പ്രോട്ടീനേസ് സ്രവങ്ങൾ ഉല്പാദിപ്പിക്കുന്നു എന്നതാണ് നിരവധി ലാമിയേൽസ് കുടുംബങ്ങളിൽ കീടഭക്ഷണശീലത്തിലേക്ക് നയിച്ച ഒരു പൊതു സ്വഭാവം. ഈ സ്രവം ഹാനികാരകങ്ങളായ കീടങ്ങളെ കുടുക്കി അതുവഴി അവയുടെ ആക്രമണം തടയാനായി ഉദ്ദേശിച്ചുള്ളതാണ്. ഈ സ്രവങ്ങൾ പുറപ്പെടുവിക്കുന്ന ഗ്രന്ഥികൾ സ്രാവങ്ങൾ ഉല്പാദിപ്പിക്കുന്നതിൽ നിന്ന് പോഷകങ്ങൾ വലിച്ചെടുക്കുന്നതിലേക്ക് സ്വഭാവം മാറ്റാൻ കഴിയുന്നവയാണെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. കെണിയിൽപ്പെടുത്തിയ കീടങ്ങളിൽ നിന്ന് അധിക പോഷകങ്ങൾ വലിച്ചെടുക്കുന്ന ഗ്രന്ഥികൾ രൂപം കൊള്ളുന്ന ഈ മാറ്റം ലെന്റിബുലാരിയേസീയുടെ ഏറ്റവുമടുത്ത പൊതു പൂർവികരിൽ (most recent common ancestor MRCA) ആദ്യം സംഭവിച്ചത്. ഇങ്ങനെ കിട്ടിയ അധിക പോഷണം പോഷണദാരിദ്ര്യമുള്ള ചുറ്റുപാടുകളിൽ വളരുന്ന സസ്യങ്ങളുടെ ആരോഗ്യം വർദ്ധിക്കുന്നതിൽ സഹായിച്ചിരിക്കാം. ഇതാവാം കീടഭക്ഷണശീലത്തിലേക്ക് പിന്നീട് മാറുന്നതിലേക്ക് വഴിതെളിച്ചത്. Further mapping of traits also suggests the MRCA was terrestrial and possessed a basal rosette composed of flat leaves and a primary root. അവലംബങ്ങൾ
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia