ലീനിയേജ് ഓഎസ്
ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്ത ഒരു ഓപ്പൺ സോഴ്സ് ഓപ്പറേറ്റിങ് സിസ്റ്റമാണ് ലീനിയേജ് ഓഎസ്. സ്മാർട്‌ഫോണുകൾ ടാബ്ലറ്റ് എന്നിവക്ക് അനുയോജ്യമായ ഈ ഓപ്പറേറ്റിങ് സിസ്റ്റം, വളരെ ജനപ്രിയമായിരുന്ന സയാനോജെൻമോഡിന്റെ പിൻഗാമി ആണ്. ഡിസംബർ 2016 ൽ ആണ് സയാനോജെൻമോഡിന്റെ പിന്നിൽ പ്രവർത്തിച്ച സയാനോജെൻ ഇൻക് പ്രവർത്തനം നിർത്തിയത്. ഡിസംബർ 26ന് ലീനിയേജ് ഓഎസ് പുറത്തിറങ്ങി.[2][3] സയാനോജെൻ എന്ന ബ്രാൻഡ് സയാനോജെൻ ഇൻകിന്റെ കൈവശമായതിനാൽ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിന് ലീനിയേജ് ഓഎസ് എന്ന നാമം നൽകി.[4] പശ്ചാത്തലം - സയാനോജെൻമോഡ്ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്ത ഒരു ഓപ്പൺ സോഴ്സ് ഓപ്പറേറ്റിങ് സിസ്റ്റമായിരുന്നു സയാനോജെൻമോഡ്. സ്മാർട്‌ഫോണുകൾ ടാബ്ലറ്റ് എന്നിവയെ ഉദ്ദേശിച്ചിറക്കിയ ഈ സംവിധാനം വളരെ ജനപ്രിയമായി. ചില റിപ്പോർട്ടുകൾ പ്രകാരം മാർച്ച് 2015 ൽ 50 ദശലക്ഷത്തിലേറെ ആളുകൾ സയാനോജെൻമോഡ് തങ്ങളുടെ ഫോണുകളിൽ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു.[5][6] 2013 ൽ, സ്ഥാപകനായ സ്റ്റീവ് കൊണ്ടിക്, സയാനോജെൻ ഇൻക് എന്ന സ്ഥാപനം മുഖേന സയാനോജെൻമോഡിനെ വിപണനം ചെയ്യുന്നതിൽ വിജയിച്ചു.[1][7][8] എന്നാൽ ഈ പദ്ധതിയുടെ ജനപ്രീതി വേണ്ടരീതിയിൽ മുതലെടുക്കാൻ അവർക്ക് പിന്നീട് കഴിഞ്ഞില്ല. കമ്പനിയുടെ തലപ്പത്ത് അഴിച്ചുപണി പലതും നടത്തിയെങ്കിലും ഒന്നും വിജയിക്കാതെ, ഒടുവിൽ ഡിസംബർ 2016ന് അവർ പ്രവർത്തനം മതിയാക്കി. എന്നാൽ പദ്ധതിയുടെ കോഡ് ഓപ്പൺ സോഴ്സ് മാതൃകയിൽ ആയിരുന്നതിനാൽ ഉടൻ തന്നെ അത് ലീനിയേജ് ഓഎസ് എന്ന പേരിൽ പുറത്തിറക്കി.
അവലംബം
|
Portal di Ensiklopedia Dunia