ലിൻക്സ്
യൂറോപ്പിലെ റൊമാനിയ, സ്ലൊവേനിയ എന്നീ രാജ്യങ്ങളുടെ ദേശീയ മ്യഗമാണ് ലിൻക്സ്. മാർജ്ജാര വർഗക്കാരനായ ഇവ പുലിയുടെയും മറ്റും അടുത്ത ബന്ധുവാണ്. ഒരു കാട്ടുപൂച്ചയെക്കാൾ വലിപ്പമുള്ള ഈ വന്യ ജീവി സ്പാനിഷ് ലിൻക് സ് എന്നുമറിയപ്പെടുന്നു. ഇവ ഐബീരിയൻ ഉപദ്വീപിലും ദക്ഷിണ യൂറോപ്പിലുമാണ് കാണപ്പെടുന്നത്. താടിയിലെ നീണ്ട രോമങ്ങളാണ് ഈ വന്യ ജീവി യുടെ ഒരു സവിശേഷത. ചെറിയ വാലും ഇവയ്ക്കുണ്ട്. കാതുകൾ നീണ്ട് കൂർത്തിരിക്കും. തവിട്ടു നിറത്തിലുളള ദേഹത്ത് അവ്യക്തമായ ചെറിയ പുളളികളുണ്ടായിരിക്കും. കൈകാലുകൾ ബലിഷ്ഠമാണ്.പൂച്ചയെ പോലെ ഒതുക്കമുള്ള ശരീരമാണ് ലിൻ ക്സിേകൻ റത്. പൂച്ചയെപ്പോലെ നിശ്ശബ്ദമായി നടക്കാനും അനായാസം മരം കയറാനും സാധിക്കും. എത്ര വലിയ മരത്തിലും അനായാസം കയറാൻ ഇവയ്ക്ക് കഴിയും.അതിനു സഹായിക്കുന്ന കൂർത്ത നഖങ്ങൾ ഇവയ്ക്കുണ്ട്. മംസ ഭോജികളായ ഇവയുടെ താമസം കാടുകളിലാണ്. ഒറ്റയ്ക്കാണ് ഇരതേടൽ. രാത്രിയാണ് സാധാരണ വേട്ടയ്ക്കിറങ്ങുന്നത്. അപൂർവമായി പകലും ഇര തേടാറുണ്ട്.ചെറിയ ഇരകളോടാണ് താല്പര്യം. മുയൽ, മാൻ,കാട്ടുപന്നി കുരങ്ങന്മാർ,പക്ഷികൾ തുടങ്ങിയവയാണ് ഇരകൾ. ലിൻക്സുകൾ സസ്തനികളാണ്. അവലംബം
|
Portal di Ensiklopedia Dunia