ലിബ്രേഓഫീസ് കാൽക്ക്
ലിബ്രെ ഓഫീസ് സ്യൂട്ടിന്റെ സ്പ്രെഡ്ഷീറ്റ് ആപ്ലിക്കേഷനാണ് ലിബ്രേഓഫീസ് കാൽക്ക്. [5][6] ഇത് മൈക്രോസോഫ്റ്റ് ഓഫീസ് സ്യൂട്ടിലുള്ള മൈക്രോസോഫ്റ്റ് എക്‌സെല്ലിന് സമാനമാണ്. സൗജന്യമായ ഒരു ഓപ്പണ് സോഴ്സ് സോഫ്റ്റ്വെയറാണ് ലിബ്രേഓഫീസ് കാൽക്ക്. വളർച്ച2010 ൽ ഓപ്പൺഓഫീസ്.ഓർഗിൽ നിന്ന് ഫോർക്ക് ചെയ്ത ശേഷം, ബാഹ്യ റഫറൻസുകൾ ഉൾപ്പെടുന്ന ഗണിത സമവാക്യങ്ങളിലെ തകരാറുകൾ പരിഹരിക്കുന്നതിനും പുനർനിർമ്മാണത്തിനും ലിബ്രേഓഫീസ് കാൽക്ക് വിധേയമായി. ഇപ്രകാരം ശേഷി കൂട്ടിയതിനുശേഷം, ഒരു സ്പ്രെഡ്‌ഷീറ്റിൽ ലിബ്രേഓഫീസ് കാൽക്ക് ഇപ്പോൾ 1 ദശലക്ഷം വരികളെ മാക്രോ റഫറൻസിങ് പിന്തുണയ്ക്കുന്നുണ്ട്. [7] മൈക്രോസോഫ്റ്റ് എക്സൽ ഫയൽ ഫോർമാറ്റിൽ മിക്ക സ്പ്രെഡ്ഷീറ്റുകളും തുറക്കാനും സേവ് ചെയ്യാനും കാൽക്ക് വഴി സാധിക്കും. [8] സ്പ്രെഡ്ഷീറ്റുകൾ PDF ഫയലുകളായി സേവ് ചെയ്യാനും ഇതിൽ സംവിധാനമുണ്ട്. ലിനക്സ്, മാകോസ്, മൈക്രോസോഫ്റ്റ് വിൻഡോസ് എന്നിവയുൾപ്പെടെ വിവിധ പ്ലാറ്റ്ഫോമുകൾക്കായി ഇപ്പോൾ കാൽക്ക് ലഭ്യമാണ്. മോസില്ല പബ്ലിക് ലൈസൻസിന് കീഴിൽ ലഭ്യമായ കാൽക്ക്, സ്വതന്ത്രവും ഓപ്പൺ സോഴ്‌സ് സോഫ്റ്റ്വെയറുമാണ്. [9] ഇതും കാണുകഅവലംബം
|
Portal di Ensiklopedia Dunia