ലിജോമോൾ ജോസ്
ഒരു തെന്നിന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് ലിജോമോൾ ജോസ് (ജനനം :1 ജനുവരി 1992). ദിലീഷ് പോത്തൻ സംവിധാനം ചെയ്ത് 2016-ൽ പ്രദർശനത്തിനെത്തിയ മഹേഷിന്റെ പ്രതികാരം എന്ന ചലച്ചിത്രത്തിലൂടെയാണ് ലിജോമോൾ തൻറെ ചലച്ചിത്രാഭിനയം ആരംഭിച്ചത്. പിന്നീട് കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന ചിത്രത്തിൽ അഭിനിയിച്ചു. 2017ൽ പുറത്തിറങ്ങിയ ഹണീ ബീ 2.5 എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചു.അസ്‌കർ അലിയായിരുന്നു ചിത്രത്തിലെ നായകൻ. ലിജോ മോൾ അഭിനയിച്ച ആദ്യ തമിഴ് ചിത്രമാണ് ശിവപ്പ് മഞ്ഞൾ പച്ചൈ.2021-ൽ പുറത്തിറങ്ങിയ ജയ് ഭീം എന്ന തമിഴ് ചിത്രത്തിലെ സെൻഗെന്നി എന്നത് ഇവരുടെ കരിയറിലെ തന്നെ മികച്ച ഒരു കഥാപാത്രമാണ്.ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി അഭിനന്ദനങ്ങൾ ഇവർക്ക് ലഭിക്കുകയുണ്ടായി. കുടുംബം1992 ജനുവരി 1ന് രാജീവിന്റെയും,ലിസാമ്മയുടേയും മകളായി ഇടുക്കി ജില്ലയിലെ പീരുമേട് എന്ന സ്ഥലത്താണ് ലിജോമോൾ ജോസ് ജനിച്ചത്. ലിജോമോളുടെ അച്ഛൻ രാജീവ് ബിസിനസ്മാൻ ആണ്.ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലാണ് ലിസാമ്മ ജോലി ചെയ്യുന്നത്.ലിയ എന്നാണ് ലിജോമോളുടെ സഹോദരിയുടെ പേര്. വിദ്യാഭ്യാസംമരിയഗിരി ഇ.എം.എച്ച്.എസ് സ്കൂൾ,കൊച്ചി അമൃത സ്കൂൾ ഓഫ് ആർട്സ് എന്നിവിടങ്ങളിലായി ലിജോമോൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പോണ്ടിച്ചേരി സർവകലാശാലയിൽ ഇൻഫർമേഷൻ ആന്റ് ലൈബ്രറി സയൻസിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട് ലിജോമോൾ. സിനിമ ജീവിതംദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് ലിജോമോൾ മലയാള സിനിമയിൽ എത്തിയത്. ഫഹദ് ഫാസിൽ നായകനായ ഈ ചിത്രത്തിൽ സോണിയ എന്ന കഥാപാത്രമായാണ് ലിജോ അഭിനയിച്ചത്. ലിജോ മോളുടെ ആദ്യ നായിക വേഷം കട്ടപ്പനയിലെ ഋതിക്ക്റോഷൻ എന്ന ചിത്രത്തില കനി എന്ന കഥാപാത്രമാണ്. ഹണീബി 2.5 (2017), സ്ട്രീറ്റ് ലൈറ്റ് (2018), ഒറ്റയ്ക്കൊരു കാമുകൻ (2018), തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 2019-ൽ ശിവപ്പ് മഞ്ഞൾ പച്ചൈ എന്ന ചിത്രത്തിലൂടെ ലിജോ ആദ്യമായി തമിഴിൽ അഭിനയിച്ചു. അഭിനയിച്ച ചലച്ചിത്രങ്ങൾ
അവലംബം |
Portal di Ensiklopedia Dunia