ലിംഫോമ

ലിംഫോമ
സ്പെഷ്യാലിറ്റിHematology and oncology

മനുഷ്യശരീരത്തിന്റെ രോഗപ്രതിരോധസം‌വിധാനത്തിന്റെ ഭാഗമായ ലിംഫോസൈറ്റുകൾ എന്ന ശ്വേതരക്താണുക്കളെ ബാധിക്കുന്ന ഒരുതരം രക്താർബുദമാണ്‌ ലിംഫോമ. ഇംഗ്ലീഷ്: Lymphoma. മറ്റു സസ്തനികളിലും ലിംഫോമ ഉണ്ടാവാറുണ്ട്. ലിംഫ് ഗ്രന്ഥികളെ ബാധിക്കുന്ന അസുഖമായാണ് ഇത് പ്രത്യക്ഷമാകുന്നത്.

ലക്ഷണങ്ങൾ

ലിംഫ് ഗ്രന്ഥികളുടെ വീക്കമാണ് ആദ്യ രോഗലക്ഷണം. ലിംഫ് ഗ്രന്ഥികൾ അസാധാരണമായി വലിപ്പം വയ്ക്കുന്നു. കഴുത്ത്, കക്ഷം, തുടയിടുക്ക് എന്നീ ഭാഗങ്ങളിലെ ഗ്രന്ഥികളുടെ വീക്കമാണ് പ്ര ധാനമായി കണ്ടുവരുന്നത്. കരൾ, ശ്വാസകോശം, നട്ടെല്ല്, പ്ലീഹ എന്നീ അവയവങ്ങളിലും ഈ രോഗം ബാധിക്കാം. ഇപ്രകാരം രോഗം ബാധിച്ചുകഴിഞ്ഞാൽ രോഗത്തോടനുബന്ധിച്ച്, പനി, ശ്വാസം മുട്ടൽ, ക്ഷീണം, വിയർപ്പ്, മഞ്ഞപ്പിത്തം, നടുവുവേദന, അകാരണമായി ശരീരത്തിൻറെ തൂക്കം കുറയൽ എന്നീ ലക്ഷണങ്ങളും കാണാറുണ്ട്. ഈ രോഗം പ്രതിരോധ ശക്തിയെ കുറയ്ക്കുന്നതുകൊണ്ട് ഈ രോഗികൾക്ക് പല വിധത്തിലുള്ള പകർച്ച വ്യാധികളും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia