സ്പാനിഷ് ഫുട്ബോളിലെ പ്രധാന ലീഗാണ് ലാ ലിഗാ എന്ന പേരിലറിയപ്പെടുന്ന ലിഗാ നാഷണൽ ഡി ഫുട്ബോൾ പ്രൊഫഷണൽ പ്രിമേറ ഡിവിഷൻ. ഔദ്യോഗിക നാമം ലാ ലിഗാ സാൻടാൻദർ എന്നാണ്. ഇരുപത് ടീമുകൾ ഉൾകൊള്ളുന്ന ലാ ലിഗയിൽ എല്ലാ സീസണിലും അവസാന മൂന്ന് സ്ഥാനക്കാരെ രണ്ടാം ഡിവിഷനിലേക്ക് തരം താഴ്തത്തുകയും പ്രസ്തുത ലീഗിലെ ആദ്യ മൂന്ന് സ്ഥാനക്കാരെ ലാ ലിഗയിലേക്ക് ഉയർത്തുകയും ചെയ്യുന്നു.
മത്സര രീതി
റൗണ്ട് റോബിൻ ടൂർണമെന്റിന്റെ മത്സര രീതിയാണ് ലാ ലിഗ പിന്തുടരുന്നത്. ഓരോ ക്ലബ്ബിനും മറ്റൊരു ക്ലബ്ബുമായി രണ്ട് മത്സരം വീതം കളിക്കേണ്ടി വരും. ഒന്ന് സ്വന്തം മൈതാനത്തും മറ്റേത് എതിർ ടീമിന്റെ മൈതാനത്തും. ഇങ്ങനെ മൊത്തം 38 മത്സരങ്ങളുണ്ടാകും. ഒരു വിജയത്തിന് മൂന്ന് പോയിന്റ്, സമനിലക്ക് ഒരു പോയിന്റ്, പരാജയപ്പെട്ടാൽ ഒന്നും ലഭിക്കില്ല എന്നിങ്ങനെയാണ് പോയന്റ് നൽകുന്ന വിധം. സീസണിന്റെ അവസാനം ഏറ്റവും കൂടുതൽ പോയിന്റുള്ള ടീം കിരീടവകാശികളാവും.
ഒന്നിൽ കൂടുതൽ ടീമുകൾക്ക് ഒരേ പോയന്റാണെങ്കിൽ :[1]
- എല്ലാ ടീമും രണ്ട് പരസ്പരം രണ്ട് മത്സരം വീതം കളിച്ചിട്ടുണ്ടെങ്കിൽ,
- രണ്ട് ടീമുകൾക്കാണ് ഒരേ പോയന്റുള്ളതെങ്കിൽ ആ ടീമുകൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഏറ്റവും കൂടുതൽ ഗോളടിച്ച ടീമായിരിക്കും വിജയി. (എവേ ഗോൾ നിയമം ഇല്ലാതെ)
- രണ്ടിൽ കൂടുതൽ ടീമുകൾക്ക് ഒരേ പോയന്റാണെങ്കിൽ, ആ ടീമുകൾ തമ്മിൽ കളിച്ചപ്പോൾ,
- നേരിട്ട് ഏറ്റുമുട്ടിയപ്പോൾ ലഭിച്ച പോയന്റുകൾ
- നേരിട്ട് ഏറ്റുമുട്ടിയപ്പോളുള്ള ഗോൾ വ്യത്യാസം
- നേരിട്ട് ഏറ്റുമുട്ടിയപ്പോൾ അടിച്ച ഗോളുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ വിജയിയെ തീരുമാനിക്കും.
ടീമുകൾ
20 ടീമുകളാണ് ലാ ലിഗയിൽ ഉണ്ടാവാറുള്ളത്. മുൻ സീസണിലെ 17 ടീമുകളും രണ്ടാം ഡിവിഷനിൽ നിന്ന് ഉയർത്തപ്പെട്ട മൂന്ന് ടീമുകളും ചേർന്നാണ് ഇരുപത് തികയുന്നത്.
മൈതാനങ്ങളും പ്രദേശങ്ങളും
Team
|
Location
|
Stadium
|
Capacity
|
അലവേസ്
|
വിറ്റേറിയ ഗേറ്റ്സ്
|
മെൻഡിസോറത്സ
|
7004198400000000000♠19,840[2]
|
അത്‌ലറ്റിക് ബിൽബാവോ
|
ബിൽബാവോ
|
സാൻ മാമെസ്
|
7004532890000000000♠53,289[3]
|
അത്‌ലറ്റിക്കോ മാഡ്രിഡ്
|
മാഡ്രിഡ്
|
വാൻഡ മെട്രോപൊളിറ്റാനോ
|
7004680000000000000♠68,000[4]
|
ബാഴ്സലോണ
|
ബാഴ്സലോണ
|
ക്യാമ്പ് നൂ
|
7004993540000000000♠99,354[5]
|
സെൽറ്റാ വിഗോ
|
വിഗോ
|
ബാലായിദോസ്
|
7004290000000000000♠29,000[6]
|
ഡിപ്പോർട്ടീവോ ലാ കൊരൂന
|
എ കൊരൂന
|
അബാൻക-റിയസോർ
|
7004329120000000000♠32,912[7]
|
ഐബാർ
|
ഐബാർ
|
ഇപ്പുറൂ
|
7003708300000000000♠7,083[8]
|
എസ്പാൻയോൾ
|
ബാഴ്സലോണ
|
ആർസിഡിഇ സ്റ്റേഡിയം
|
7004405000000000000♠40,500[9]
|
ഗെറ്റാഫെ
|
ഗെറ്റാഫെ
|
കൊളീസിയം അൽഫോൻസോ പെരെസ്
|
7004170000000000000♠17,000[10]
|
ഗിരോണ
|
ഗിരോണ
|
മോണ്ടിലിവി
|
7004135000000000000♠13,500[11]
|
ലാസ് പാൽമാസ്
|
ലാസ് പാൽമാസ്
|
ഗ്രാൻ കാനാരിയ
|
7004331110000000000♠33,111[12]
|
ലെഗാനെസ്
|
ലെഗാനെസ്
|
ബുട്ടാർക്ക്
|
7004109220000000000♠10,922[13]
|
ലെവാന്തെ
|
വലെൻസിയ
|
Ciutat de València
|
7004263540000000000♠26,354[14]
|
മാലഗ
|
മാലഗ
|
ലാ റോസലെഡാ
|
7004300440000000000♠30,044[15]
|
റിയൽ ബെറ്റിസ്
|
സെവിയ്യ
|
ബെനിറ്റോ വില്ലാമാരിൻ
|
7004607200000000000♠60,720[16]
|
റിയൽ മാഡ്രിഡ്
|
മാഡ്രിഡ്
|
സാന്റിയാഗോ ബെർണബേ
|
7004810440000000000♠81,044[17]
|
റിയൽ സോസീഡാഡ്
|
സാൻ സെബാസ്റ്റിയാൻ
|
അനോയേറ്റ
|
7004320000000000000♠32,000[18]
|
സെവിയ്യ
|
സെവിയ്യ
|
രാമോൺ സാഞ്ചസ് പിസ്യാൻ
|
7004427140000000000♠42,714[19]
|
വലെൻസിയ
|
വലെൻസിയ
|
മെസ്റ്റല്ല
|
7004495000000000000♠49,500[20]
|
വില്ലാറിയൽ
|
വില്ലാറിയൽ
|
എസ്റ്റാഡിയോ ഡി ലാ സെറാമിക്ക
|
7004248900000000000♠24,890[21]
|
ലാ ലിഗാ പട്ടിക
2011–12 സീസൺ വരെയുള്ള ലാ ലിഗാ ടൂർണ്ണമെന്റിന്റെ സമ്പൂർണ്ണ പട്ടിക.[22] ഗോളുകളുടെ എണ്ണമടക്കം എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്നു.[23]
2012–13 സീസണിലെ നില:
അവലംബം
പുറത്തേക്കുള്ള കണ്ണികൾ