ലാൽഗുഡി ജി. ജെ. ആർ. കൃഷ്ണൻ
ജി. ജെ. ആർ. കൃഷ്ണൻ അല്ലെങ്കിൽ ലാൽഗുഡി കൃഷ്ണൻ എന്നറിയപ്പെടുന്ന ലാൽഗുഡി ഗോപാല അയ്യർ ജയരാമൻ രാധാകൃഷ്ണൻ ഒരു കർണാടക വയലിനിസ്റ്റും ഗായകനും സംഗീതസംവിധായകനുമാണ്. [1] പ്രസിദ്ധനായ കർണ്ണാട്ടിക് വയലിൻ വാദകനായിരുന്ന ലാൽഗുഡി ജി.ജയരാമന്റെ മകനും ശിഷ്യനുമാണ് അദ്ദേഹം. കാലങ്ങളായി, കൃഷ്ണൻ ലാൽഗുഡി വാദനരീതിയുടെ പാരമ്പര്യം പരിപോഷിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു, അതോടൊപ്പം സ്വന്തം കലാപരമായ ഘടകങ്ങളും കൂടിച്ചേർന്നുമുണ്ട്. അദ്ദേഹത്തിന്റെ ശൈലി നിർവചിക്കുന്നത് സാങ്കേതികത, ഭാവ, ലയ, വയലിൻ മനുഷ്യശബ്‌ദത്തെ അടുത്ത് അനുകരിക്കണം എന്ന ധാരണയോടുള്ള ദാർശനികമായ അനുസരണമാണ്. ആദ്യകാല ജീവിതവും പശ്ചാത്തലവുംവയലിൻ മാസ്റ്റർ ലാൽഗുഡി ജയരാമന്റെയും രാജലക്ഷ്മിയുടെയും മകനായാണ് ലാൽഗുഡി കൃഷ്ണൻ ജനിച്ചത്. കൊമേഴ്‌സിൽ ബിരുദാനന്തര ബിരുദവും കോസ്റ്റ് ആൻഡ് വർക്ക് അക്കൗണ്ടന്റും കമ്പനി സെക്രട്ടറി വിദ്യാഭ്യാസവും ഉണ്ടായിരുന്നിട്ടും കൃഷ്ണൻ തന്റെ ജീവിതം സംഗീത ജീവിതത്തിനായി സമർപ്പിച്ചു. സംഗീതജീവിതം1973ലാണ് ലാൽഗുഡി ജി. ജെ. ആർ. കൃഷ്ണന്റെ അരങ്ങേറ്റം. പിതാവിന്റേതു പോലെ തന്നെ അദ്ദേഹത്തിന്റെ ശൈലിയും മനുഷ്യശാരീരത്തിനോട് ഏറ്റവും സാമ്യമുള്ള ശൈലിയാണ്. ലോകമെമ്പാടും സംഗീതപര്യടനങ്ങളുമായി അദ്ദേഹം ധാരാളം സഞ്ചരിക്കുന്നു.
പുരസ്കാരങ്ങൾകൃഷ്ണൻ നേടിയ പുരസ്കാരങ്ങളിൽ ഇവ ഉൾപ്പെടുന്നു:
ഡിസ്ക്കോഗ്രാഫി
അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia