ലസികാഗ്രന്ഥി
ലസികാവാഹിനികളിൽ (lymphatic vessels) അങ്ങിങ്ങായി കാണപ്പെടുന്ന വൃക്കയുടെ ആകൃതിയിലുള്ള ലസികാവ്യൂഹത്തിലെ (lymphatic system) ഭാഗങ്ങളാണ് ലസികാഗ്രന്ഥികൾ (lymph node). രോഗപ്രധിരോധ പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കുന്ന ഇവ ലസികാവാഹിനികളാൽ ബന്ധിപ്പിക്കപ്പെട്ടുകൊണ്ട് കഴുത്ത്, ആമാശയം, കക്ഷം തുടങ്ങിയ പല ശരീരഭാഗങ്ങളിലും ഉണ്ട്. രോഗപ്രതിരോധവ്യവസ്ഥയുടെ ശരിയായ പ്രവർത്തനങ്ങൾക്ക് ലസികാഗ്രന്ഥികളുടെ പങ്ക് വലുതാണ്. ലസികാഗ്രന്ഥികളിൽ മറ്റു ശ്വേതരക്താണുക്കൾക്കുപുറമെ കാണപ്പെടുന്ന രണ്ടുതരം ശ്വേതരക്താണുക്കളാണ് ബി-ലസികാകോശവും ടി-ലസികാകോശവും. ശരീരത്തിന് അന്യമായ വസ്തുക്കളെ അരിച്ചെടുക്കാനും ബി,ടി-ലസികാകോശങ്ങളുടെ സഹായത്താൽ അവയെ നശിപ്പിക്കുകയും ചെയ്യുന്നു.
ഘടനഅവലംബം
പുറത്തേക്കുള്ള കണ്ണികൾLymph nodes എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia