ലണ്ടൻ ഐ
ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണചക്രമാണ് ലണ്ടൻ ഐ. ലണ്ടനിൽ തേംസ് നദിയുടെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. പ്രത്യേകതകൾ135 മീറ്റർ ആണ് ഇതിന്റെ ഉയരം. തെളിഞ്ഞ അന്തരീക്ഷം ആണെങ്കിൽ 45 കിലോമീറ്റെർ ദൂരത്തൊളം ഇതിൽ നിന്നും കാണാൻ കഴിയും. 32 ക്യാപ്സൂൾ ആകൃതിയുള്ള മുറികൾ എല്ലാം ശീതീകരിച്ച ഭദ്രമാക്കിയവയാണ്. ഓരോ മുറിയും 25 പേർക്ക് നിൽക്കാനും ഇരിക്കാനും കഴിയുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. മണിക്കൂറിൽ 900 മീറ്റർ വേഗതയിൽ തിരിയുന്ന ഈ ചക്രം, മുപ്പതു മിനിറ്റു കൊണ്ട് ഒരു കറക്കം പൂർത്തിയാക്കുന്നു. ചെറിയ വേഗതയിലെ ഈ കറക്കം കാരണം ആളുകൾ കയറാൻ ഇതു സാധാരണ നിർത്താറില്ല; കറങ്ങിക്കൊണ്ടിരിക്കേ ആളുകൾ ഇതിൽ കയറുകയാണ് പതിവ്. സാധാരണ ഒബ്സേർവറിനെ വ്യത്യസ്തമായി 360 ഡിഗ്രീയിൽ ചുറ്റുപാടുകൾ വീക്ഷിക്കാനുള്ള സവിധാനം ലണ്ടൻ ഐയ്ക്ക് ഉണ്ട്. ഇതിന്റെ ഉദ്ഘാടനം 1999 ഡിസംബർ 31-നു രാത്രി 8 മണിക്കായിരുന്നു അതുകൊണ്ട് ഇതിനെ മില്ലേനിയം വീൽ എന്നും വിളിക്കാറുണ്ട്. ഒരു തവണ ഇതു സന്ദർശിക്കാൻ 1200 രൂപയാണു ഫീസ് എന്നിട്ടും വർഷം തോറും 35 ലക്ഷം ആളുകൾ ഇതിൽ കയറാറുണ്ട് (ഒരു ദിവസം ശരാശരി 10,000 ആളുകൾ) ![]() അവലംബം
|
Portal di Ensiklopedia Dunia