ലങ്കാസ്റ്റർ പാർക്ക്
ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ സ്ഥിതി ചെയ്തിരുന്ന ഒരു സ്പോർട്സ് സ്റ്റേഡിയമായിരുന്നു ലങ്കാസ്റ്റർ പാർക്ക്. ജേഡ് സ്റ്റേഡിയം ,എ.എം.ഐ സ്റ്റേഡിയം എന്നീ പേരുകളിലും ലങ്കാസ്റ്റർ പാർക്ക് അറിയപ്പെട്ടിരുന്നു.രാജ്യത്തെതന്നെ വലിയ സ്റ്റേഡിയങ്ങളിലൊന്നായിരുന്ന ലങ്കാസ്റ്റർ പാർക്കിൽ 39,000 പേരേ ഒരേ സമയം ഉൾക്കൊള്ളാമായിരുന്നു[1]. റഗ്‌ബി, ക്രിക്കറ്റ്, ഫുട്ബോൾ, ട്രാക്ക് ആൻഡ് ഫീൽഡ് തുടങ്ങിയ കായിക ഇനങ്ങൾക്കായാണ് ഈ സ്റ്റേഡിയം കൂടുതലായും ഉപയോഗിച്ചിരുന്നത്. 2011 ക്രൈസ്റ്റ് ചർച്ച് ഭൂകമ്പത്തെ തുടർന്ന് സാരമായ കേടുപാടുകൾ ഉണ്ടായതിനെതുടർന്ന് ലങ്കാസ്റ്റർ പാർക്ക് 2011ൽ താൽകാലികമായി അടച്ചു.[2]. ഉപയോഗംറഗ്ബിന്യൂസിലൻഡിലെ ഏറ്റവും വലിയ റഗ്ബി ഗ്രൗണ്ടുകളിലൊന്നായിരുന്നു ലങ്കാസ്റ്റർ പാർക്ക്. ന്യൂസിലൻഡ് ജേതാക്കളായ 1987ലെ റഗ്ബി ലോകകപ്പിനു ലങ്കാസ്റ്റർ പാർക്ക് വേദിയായിട്ടുണ്ട്.2011 റഗ്ബി ലോകകപ്പിനും ലങ്കാസ്റ്റർ പാർക്കിനെ വേദിയായി പരിഗണിച്ചിരുന്നെങ്കിലും ഭൂകമ്പത്തെ തുടർന്ന് സ്റ്റേഡിയം ഉപയോഗശൂന്യമായതിനെത്തുടർന്ന് ക്രൈസ്റ്റ് ചർച്ചിൽ വച്ച് നടത്താനിരുന്ന മൽസരങ്ങൾ ഓക്‌ലൻഡിലെ ഈഡൻ പാർക്ക് സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു[3][4]. ക്രിക്കറ്റ്ന്യൂസിലൻഡിലെ ആദ്യ അന്താരാഷ്ട്ര സ്റ്റേഡിയമായിരുന്നു ലങ്കാസ്റ്റർ പാർക്ക്.1925 മുതൽ അന്താരാഷ്ട്ര ക്രിക്കറ്റ് മൽസരങ്ങൾ ലങ്കാസ്റ്റർ പാർക്കിൽ നടന്നിരുന്നു.ഈ സ്റ്റേഡിയത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ 2009ൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയുടെ സച്ചിൻ തെൻഡുൽക്കർ പുറത്താവാതെ നേടിയ 163 റൺസാണ്[5]. 2011ഭൂകമ്പത്തിൽ സ്റ്റേഡിയത്തിനു കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് ഫസ്റ്റ്ക്ലാസ് മൽസരങ്ങൾ റാങിയോറ റിക്രിയേഷൻ ഗ്രൗണ്ടിലേക്കും അന്താരാഷ്ട്ര ക്രിക്കറ്റ് മൽസരങ്ങൾ ക്രൈസ്റ്റ് ചർച്ചിലെ മറ്റൊരു ക്രിക്കറ്റ് മൈതാനമായ ഹാഗ്ലീ ഓവലിലേക്കും മാറ്റി[6][7]. അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia