റൗൾ കാസ്ട്രോ
ലാറ്റിൻ അമേരിക്കൻ രാജ്യമായ ക്യൂബയുടെ പ്രസിഡന്റ് ആണ് റൗൾ കാസ്ട്രോ. 2008ൽ സഹോദരൻ ഫിദൽ കാസ്ട്രോ ക്യൂബയുടെ പ്രസിഡന്റു പദമൊഴിഞ്ഞപ്പോൾ ആണ് പകരമായി റൗൾ കാസ്ട്രോ അധികാരമേറ്റത്.[6] 2011 മുതൽ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയുടെ സെക്രട്ടറി കൂടിയാണ് റൗൾ കാസ്ട്രോ. 1959 മുതൽ2008 വരെ ക്യൂബൻ സായുധസേനാവിഭാഗത്തിന്റെ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2006 ജൂലൈ 31 ന് ഫിദൽ കാസ്ട്രോ രോഗബാധിതനായതിനെത്തുടർന്ന് താൽകാലികമായി കൗൺസിൽ സ്റ്റേറ്റിന്റെ പ്രസിഡന്റായി സ്ഥാനമേറ്റെടുത്തു. ക്യൂബയുടെ ഭരണഘടനയനുസരിച്ച്, പ്രസിഡന്റ് രോഗബാധിതനായി, ഭരണഘടന അനുശാസിക്കുന്ന കർത്തവ്യങ്ങൾ നടത്താൻ കഴിയാതിരിക്കുന്ന സമയത്ത് വൈസ് പ്രസിഡന്റിന് ആ സ്ഥാനമേറ്റെടുക്കാവുന്നതാണ്.2008 ഫെബ്രുവരി 24 ന് നാഷണൽ അസ്സംബ്ലി റൗളിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. രോഗത്തിൽ നിന്നും പൂർണ്ണമായി മുക്തി നേടിയിട്ടില്ലാത്തതിനാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് താൻ മത്സരിക്കുന്നില്ലെന്ന് ഫിദൽ പറഞ്ഞിരുന്നു.[7] 2011 മുതൽ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയുടെ സെക്രട്ടറി കൂടിയാണ് റൗൾ. 46 വർഷത്തോളം സഹോദരനായ ഫിദലിന്റെ കൂടെ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിൽ രണ്ടാം സ്ഥാനക്കാരനായിരുന്നു റൗൾ. എന്നാൽ ശാരീരിക പ്രശ്നങ്ങൾ മൂലം ഫിദൽ സ്ഥാനമൊഴിഞ്ഞപ്പോൾ റൗൾ കേന്ദ്രകമ്മിറ്റിയുടെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. 2018 നുശേഷം, ഒരു രണ്ടാമൂഴത്തിനു താനുണ്ടാവുകയില്ലെന്ന് റൗൾ നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു.[8] ആദ്യകാല ജീവിതംക്യൂബയുടെ തലസ്ഥാനമായ ഹവാനയിൽ നിന്ന് 800 കി.മി. അകലെയുള്ള ബിറാനിലെ ഒരു ധനിക കർഷക കുടുംബത്തിലാണ് കാസ്ട്രോ ജനിച്ചത്. എയ്ഞ്ചൽ കാസ്ട്രോ അർഗീസാണ് പിതാവ്, അമ്മ ലിനാ റുസ് ഗൊൺസാൽവസ് (സെപ്റ്റംബർ 23, 1903 – ഓഗസ്റ്റ് 6, 1963). അച്ഛൻ എയ്ഞ്ചൽ കാസ്ട്രോ അർഗീസ് സ്‌പെയിനിൽ നിന്ന് കുടിയേറിയ തൊഴിലാളി ആയിരുന്നുവെങ്കിലും പിൽക്കാലത്ത് സമ്പന്നനായ ഒരു കൃഷിക്കാരനായിക്കഴിഞ്ഞിരുന്നു.[9] റൗളും സഹോദരൻ ഫിദലും, പഠിച്ചിരുന്ന ആദ്യ സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ടു. ഹവാനയിലെ ജെസ്യൂട്ട് കോളേജിൽ ആണ് പിന്നീട് പഠനം പുനരാരംഭിച്ചത്. ഫിദൽ കാസ്ട്രോ പഠനത്തിൽ മുമ്പനായിരുന്നപ്പോൾ, റൗൾ ഒരു ശരാശരി വിദ്യാർത്ഥി മാത്രമായിരുന്നു. സാമൂഹ്യശാസ്ത്രമായിരുന്നു ബിരുദ ക്ലാസ്സുകളിൽ റൗൾ തിരഞ്ഞെടുത്തത്.[10] അവലംബം
|
Portal di Ensiklopedia Dunia