റികോൺക്വ്
കെഡിഇക്കു വേണ്ടി നിർമ്മിച്ച ക്യൂട്ടി - വെബ്കിറ്റ് അധിഷ്ഠിത സ്വതന്ത്ര വെബ് ബ്രൗസറാണ് റികോൺക്വ് (ആംഗലേയം : rekonq). ചക്ര ലിനക്സിലെയും[5][6] കുബുണ്ടുവിന്റെ 10.10 മുതലുള്ള പതിപ്പുകളിലും[7][8] സ്വതേയുള്ള വെബ് ബ്രൗസറാണ് റികോൺക്വ്. 2010 മെയ് 25ന് കെഡിഇയുടെ ഔദ്യോഗിക പാക്കേജുകളിൽ ഒന്നായ എക്സ്ട്രാഗിയറിൽ റികോൺക്വിനെ ഉൾപ്പെടുത്തി.[9] ഒരുപാട് കാലം കെഡിഇയുടെ പ്രധാന വെബ് ബ്രൗസറായിരുന്ന കോൺക്വററിൽ നിന്ന് വ്യത്യസ്തമായി റികോൺക്വ് സ്വതന്ത്രമായി നിലകൊള്ളുകയും ലളിതമായ രൂപം സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. തുടക്കത്തിൽ ക്യൂട്ടി ഡെവലപ്പർ ഫ്രെയിംവർക്കിന്റെ ക്യൂട്ടിഡെമോബ്രൗസറിലായിരുന്നു വികസനം. ഇപ്പോൾ കെഡിഇയുടെ ഗിറ്റ് കലവറയിലാണ് റികോൺക്വ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്.[10] സവിശേഷതകൾറികോൺക്വ് കെഡിഇയുമായി സമന്വയിച്ച് ചേരുന്നു. കെഡിഇയുടെ ഡൗൺലോഡ് മാനേജറായ കെഗെറ്റിന് പിന്തുണ, ഫയൽ മാനേജറായ കോൺക്വററുമായി ബുക്ക്മാർക്കുകൾ പങ്കുവെക്കൽ, കിയോ പിന്തുണ എന്നിവ റികോൺക്വ് പ്രദാനം ചെയ്യുന്നു.
ഇതും കൂടി കാണുകഅവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia