റാസ്ബെറി പൈ
റാസ്ബെറി പൈ (/paɪ/) എന്നത് ബ്രോഡ്‌കോമുമായി സഹകരിച്ച് റാസ്‌ബെറി പൈ ഫൗണ്ടേഷൻ യുണൈറ്റഡ് കിംഗ്‌ഡത്തിൽ വികസിപ്പിച്ചെടുത്ത ചെറിയ ഒറ്റ-ബോർഡ് കമ്പ്യൂട്ടറുകളുടെ (എസ്‌ബിസി) ഒരു പരമ്പരയാണ്. റാസ്‌ബെറി പൈ പദ്ധതി നടപ്പാക്കിയത് സ്‌കൂളുകളിലും വികസ്വര രാജ്യങ്ങളിലും അടിസ്ഥാന കമ്പ്യൂട്ടർ സയൻസ് പഠിപ്പിക്കുന്നതിനു വേണ്ടിയാണ്. യഥാർത്ഥ മോഡൽ പ്രതീക്ഷിച്ചതിലും കൂടുതൽ ജനപ്രിയമായി, റോബോട്ടിക്സ് പോലുള്ള ഉപയോഗങ്ങൾക്കായി പൊതുജനങ്ങൾക്ക് വിൽക്കുന്നു. നെവാർക്ക് എലമെന്റ് 14, ആർഎസ് കമ്പോണന്റ്സ്, ഇഗോമാൻ എന്നീ കമ്പനികളാണ് റാസ്പ്ബെറി പൈ നിർമ്മിക്കുന്നത്. ഈ കമ്പനികളാണ് റാസ്പ്ബെറി പൈയുടെ വിൽപന നടത്തുന്നത്. ഇഗോമാൻ നിർമ്മിക്കുന്ന ബോർഡ് ചൈനയിലും തായ്‌വാനിലും മാത്രമേ വിൽക്കുന്നുള്ളൂ. ഇതിന്റെ നിറം ചുവപ്പാണ് കൂടാതെ എഫ്.സി.സി/സി.ഇ മുദ്രണങ്ങൾ ഇതിൽ ഇല്ല. എല്ലാ ബോർഡുകളുടെയും ഘടകങ്ങൾ ഒരേപോലെയാണ്. ആം അടിസ്ഥാനമുള്ള ബ്രോഡ്കോം ബിസിഎം2835 സിസ്റ്റം ഓൺചിപ്പ് ആണ് റാസ്‍ബെറി പൈയിൽ ഉപയോഗിച്ചിരിക്കുന്നത്. ആം1176ജെഇസഡ്എഫ്-എസ് 700മെഗാഹെർടസ് പ്രോസസറും വീഡിയോകോർ 4 ജിപിയു ഉം ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 256 എംബി റാം ആണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മോഡൽ ബി, മോഡൽ ബി+ എന്നീ വകഭേദങ്ങളിൽ 512 എംബി റാം ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഒരു എസ്ഡി കാർഡ് ഉപയോഗിച്ചാണ് റാസ്ബെറി പൈയിൽ ഓപ്പറേറ്റിംഗ് സിസ്റ്റം ബൂട്ട് ചെയ്യുന്നത്. ഫയലുകൾ സൂക്ഷിക്കാനുള്ള സംഭരണസ്ഥലമായും ഈ എസ്ഡി കാർഡ് ഉപയോഗിക്കപ്പെടുന്നു. ഡെബിയൻ അടിസ്ഥാനമായുള്ളതും ആർച്ച് ലിനക്സ് അടിസ്ഥാനമായുള്ളതുമായ രണ്ട് ലിനക്സ് വിതരണങ്ങൾ റാസ്ബെറി പൈയിൽ ഉപയോഗിക്കാനായി റാസ്പ്ബെറി പൈ ഫൗണ്ടേഷൻ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ഫെഡോറ അടിസ്ഥാനമായ പൈഡോറ, എക്സ്ബിഎംസി ക്കായി റാസ്പ്ബിഎംസി എന്നിങ്ങനെ വിവിധ ലിനക്സ് വിതരണങ്ങളും റാസ്പ്ബെറി പൈയിൽ പ്രവർത്തിക്കും. റാസ്പ്ബെറി വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്ന നൂബ്സ് ഇൻസ്റ്റേഷൻ മാനേജർ ഉപയോഗിച്ചാണ് റാസ്പിയാൻ ഓപ്പറേറ്റിംഗ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്യുന്നത്. പെത്തൺ പ്രോഗ്രാമിംഗിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും റാസ്ബെറി പൈയിൽ ഉപയോഗിക്കാനായി ലഭ്യമാണ്. കൂടാതെ സി, ജാവ, പേൾ തുടങ്ങിയ പ്രോഗ്രാമിംഗ് ഭാഷകളും ഇതിൽ കൈകാര്യം ചെയ്യാൻ കഴിയും. 14 ഫെബ്രുവരി 2014 ഓടെ ഏതാണ്ട് 2.5 മില്യൺ റാസ്ബെറി പൈ ബോർഡുകൾ ലോകമാകമാനം വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്. അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia