രാധാനഗരി വന്യജീവി സങ്കേതം
ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തെ കോലാപ്പൂരിൽ സ്ഥിതിചെയ്യുന്ന ഒരു വന്യജീവി സംരക്ഷണകേന്ദ്രമാണ് രാധാനഗരി വന്യജീവി സംരക്ഷണകേന്ദ്രം. 2012 മുതൽ കാറ്റഗറി 9, 10 എന്നിവയിൽപ്പെടുന്ന ഈ കേന്ദ്രം ഒരു ലോകപൈതൃകസ്ഥാനമാണ്. പശ്ചിമഘട്ടത്തിന്റെയും സഹ്യാദ്രി മലകളുടെയും തെക്കേയറ്റത്താണ് ഈ വന്യജീവി സംരക്ഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്. 1958 ൽ പ്രഖ്യാപിച്ച ഈ കേന്ദ്രം മഹാരാഷ്ട്രയിലെ ആദ്യത്തെ വന്യജീവി സംരക്ഷണകേന്ദ്രമാണ്. ദജിപൂർ വന്യജീവി സംരക്ഷണകേന്ദ്രം എന്നായിരുന്നു ഇതിന്റെ ആദ്യപേര്[1]. ബൈസൺ സംരക്ഷണകേന്ദ്രം എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. 2014 ലെ കണക്കുപ്രകാരം 1091 ഇന്ത്യൻ ബൈസണുകൾ (ഗൗർ, ബോസ് ഗൗറസ്) ഇവിടെയുണ്ട്. ഇവിടത്തെ ഏറ്റവും വലിയ ജീവിവർഗ്ഗവും ബൈസണുകളാണ്. ഭൂപ്രകൃതിപശ്ചിമഘട്ടത്തിന്റെ ഉപവിഭാഗമായി രേഖപ്പെടുത്തിയിട്ടുള്ള ഇവിടം യുനെസ്കോ ലോകപൈതൃകസ്ഥാനമായി പ്രഖ്യാപിച്ചിട്ടുണ്ട്. അക്ഷാംശം 73°52‟ നും 74°14‟ കിഴക്ക് നും രേഖാംശം 16°10‟ നും 16°30‟ വടക്ക് നും ഇടയിലായാണ് ഈ വന്യജീവി സംരക്ഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്. കൃഷ്ണ നദിയുടെ പോഷക നദികളായ ഭോഗാവതി നദി, ദൂധ്ഗംഗ നദി, തുൾഷി നദി, കല്ലമ്മ നദി, ദിർബ നദി എന്നിവ ഈ വന്യജീവി സംരക്ഷണകേന്ദ്രത്തിലൂടെ ഒഴുകുന്നു. സംസ്ഥാനപാത 116 ഈ വന്യജീവി സംരക്ഷണകേന്ദ്രത്തിനു മദ്ധ്യത്തിലൂടെ കടന്നുപോകുന്നു. സഹ്യാദ്രി മലനിരകളിലാണ് ഈ വന്യജീവി സംരക്ഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്. ചിത്രശാല
അവലംബങ്ങൾ
Radhanagari Wildlife Sanctuary എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia