രശ്മി സോമൻമലയാളചലച്ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും സജീവമായി പ്രവർത്തിച്ചിരുന്ന ഒരു അഭിനേത്രിയാണ് രശ്മി സോമൻ.[1][2] അക്കരപ്പച്ച, അക്ഷയപാത്രം, ശ്രീകൃഷ്ണലീല, പെൺമനസ്സ് എന്നിങ്ങനെ വിവധ സീരിയലുകളിൽ നായികയായി അഭിനയിച്ചു. ആദ്യത്തെ കൺമണി (1995), ഇഷ്ടമാണ് നൂറുവട്ടം (1996) വർണ്ണപ്പകിട്ട് (1997), അരയന്നങ്ങളുടെ വീട് (2000) എന്നിങ്ങനെ നിരവധി ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.[3] ആദ്യകാല ജീവിതംതൃശ്ശൂർ ജില്ലയിലെ ഗുരുവായൂർ തിരുവെങ്കിടം സ്വദേശിനിയാണ് രശ്മി സോമൻ.[4] അഭിനയ ജീവിതംപഠനകാലത്ത് ടെലിവിഷൻ പരമ്പരകളിലൂടെയാണ് രശ്മി സോമൻ അഭിനയരംഗത്തേക്കു കടന്നുവരുന്നത്. ഹരി, താലി, അക്കരപ്പച്ച, അക്ഷയപാത്രം, ഭാര്യ, സപത്നി, മകളുടെ അമ്മ എന്നിങ്ങനെ നിരവധി സീരിയലുകളിൽ അഭിനയിച്ചു. ടി.എസ് സജി, എ.എം. നിസാർ എന്നിവർ സംവിധാനം ചെയ്ത ചില സീരിയലുകളിൽ നായികയായി. പി ടി കുഞ്ഞുമുഹമ്മദിന്റെ മഗ്‌രിബ് എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്കു പ്രവേശിച്ചു.[5] ഇഷ്ടമാണ് നൂറുവട്ടം എന്ന സിനിമയിൽ നായികയായതിനുശേഷം നിരവധി ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. എം.ബി.എ. പഠനം പൂർത്തിയാക്കിയ ശേഷവും രശ്മി സോമൻ അഭിനയം തുടർന്നു.[6] സ്വകാര്യ ജീവിതംടെലിവിഷൻ പരമ്പരകളിൽ സജീവമായി പ്രവർത്തിക്കുന്ന സമയത്ത് രശ്മി സോമനും മിനിസ്ക്രീൻ സംവിധായകൻ എ.എം. നസീറും തമ്മിൽ പ്രണയത്തിലായി. 2001-ൽ ഇരുവരും തമ്മിലുള്ള വിവാഹം നടന്നു.[7][8] വിവാഹശേഷവും രശ്മി അഭിനയം തുടർന്നിരുന്നു. എന്നാൽ വൈകാതെ തന്നെ രശ്മിയും നസീറും വിവാഹമോചിതരായി.[6] പിന്നീട് ഗോപിനാഥിനെ വിവാഹം കഴിച്ച രശ്മി അദ്ദേഹത്തോടൊപ്പം വിദേശത്തേക്കു താമസം മാറി.[4][6] അതോടെ അഭിനയരംഗം ഉപേക്ഷിച്ചു. രശ്മിയുടെ ആദ്യഭർത്താവ് നസീറും പിന്നീട് വിവാഹിതനായിരുന്നു.[7] മറ്റു പരിപാടികളിൽവിവാഹശേഷം അഭിനയരംഗത്തു നിന്നു വിട്ടുനിന്ന രശ്മി ഏറെ നാളുകൾക്കു ശേഷം സൂര്യ ടി.വി.യിൽ സംപ്രേഷണം ആരംഭിച്ച സൂപ്പർ ഡിഷ് എന്ന കുക്കറി ഷോ അവതരിപ്പിച്ചു. മഴവിൽ മനോരമ ചാനലിലെ ഒന്നും ഒന്നും മൂന്ന്, ഇവിടെ ഇങ്ങനാണ് ഭായി എന്നീ ഹാസ്യപരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. അഭിനയിച്ചവചലച്ചിത്രങ്ങൾ
സീരിയലുകൾ
അവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia