രണ്ടാം ദലായ് ലാമ
ഗെൻഡൺ ഗ്യാറ്റ്സോ പാൽസാങ്പോ, ഗെൻഡുൺ ഗ്യാറ്റ്സോ (തിബറ്റൻ: དགེ་འདུན་རྒྱ་མཚོ།; വൈൽ: dge-'dun rgya-mtsho) (1475–1542) എന്നീ പേരുകളിലറിയപ്പെട്ടിരുന്ന വ്യക്തിയാണ് മരണശേഷം രണ്ടാമത്തെ ദലായ് ലാമയായി കണക്കാക്കപ്പെടുന്നത്. ജീവിതരേഖതനാക് എന്ന പ്രദേശത്തെ ഷിഗാറ്റ്സേയ്ക്ക് അടുത്താണ് ഇദ്ദേഹം ജനിച്ചത്. ഇത് മദ്ധ്യ ടിബറ്റിലെ സാങ് പ്രദേശത്താണ്. ഇദ്ദേഹത്തിന്റെ പിതാവ് Tanak (1432–1481) (വൈൽ: kun dga' rgyal mtshan),[1] ന്യിങ്മ പരമ്പരയിൽ പെട്ട ഒരു ഗാക്പ (വിവാഹിതനായ താന്ത്രികൻ) ആയിരുന്നു. പരക്കെ അറിയപ്പെട്ടിരുന്ന ഒരു ന്യിങ്മ താന്ത്രിക വിദഗ്ദ്ധനായിരുന്നു ഇദ്ദേഹം.[2] മാചിക് കുങ്ക പേമോ എന്നായിരുന്നു രണ്ടാം ദലായ് ലാമയുടെ അമ്മയുറ്റെ പേര്. കർഷക കുടുംബമായിരുന്നു ഇവരുടേത്.[3] ജീൻ സ്മിത്ത് എന്ന പണ്ഡിതന്റെ അഭിപ്രായത്തിൽ ഒന്നാം ദലായ് ലാമ ഗ്രബ് ചെൻ കുൻ ദ്ര ർഗ്യൽ റ്റാഷൻ എന്നയാളുടെ മകനായി ജനിച്ചത് പരമ്പരാഗത ലാമ വംശമായ ഷാങ്സ് പ ബ്ക ഗ്ർഗ്യുദ് പ ലാമമാരുടെ വംശത്തിന്റെ അവസാനം കുറിച്ചു എന്നാണ്.[4] സംസാരിക്കാൻ പഠിച്ചയുടൻ തന്നെ തന്റെ പേര് പേമ ദോർജി എന്നാണെന്ന് ഇദ്ദേഹം മാതാപിതാക്കളോട് പറഞ്ഞു എന്നാണ് പരമ്പരാഗത വിശ്വാസം. ഇത് ഒന്നാമത്തെ ദലായ് ലാമയായ ഗെൻഡൺ ഡ്രുപിന്റെ (1391–1474) പേരാണ്. തന്റെ അച്ഛന്റെ പേര് ലോബ്സാങ് ഡ്രാക്പ എന്നാണെന്നും ഇദ്ദേഹം പറഞ്ഞുവത്രേ. ഇത് സോങ്‌കപയുടെ അധികാരത്തിലേറ്റപ്പോഴുള്ള പേരായിരുന്നു.[2] നാലുവയസ്സുള്ളപ്പോൾ ഇദ്ദേഹം തന്റെ മാതാപിതാക്കളോട് തനിക്ക് തഷിൽഹൺപോ മൊണാസ്റ്ററിയിൽ താമസിക്കണം എന്ന് പറഞ്ഞു. ഇത് 1447-ൽ ഗെൻഡുൺ ഡ്രുപ് ഷിഗാറ്റ്സേയ്ക്കടുത്ത് സ്ഥാപിച്ചതാണ്. തന്റെ സന്യാസികൾക്കടുത്ത് താമസിക്കുവാനുള്ള ആഗ്രഹം ഇദ്ദേഹം പ്രകടിപ്പിച്ചിരുന്നു. പുനരവതാരംഇദ്ദേഹത്തെ കുട്ടിക്കാലത്തുതന്നെ ഗെൻഡൺ ഡ്രുപിന്റെ പുനരവതാരമായി കണക്കാക്കുകയുണ്ടായി. ചില സ്രോതസ്സുകളനുസരിച്ച് നാലുവയസ്സിലാണ് ഇത് സംഭവിച്ചത്. മറ്റുചില സ്രോതസ്സുകൾ ഇത് എട്ട് വയസ്സിലാണ് സംഭവിച്ചതെന്ന് അവകാശപ്പെടുന്നു.[5] ![]() 1486-ൽ പഞ്ചൻ ലങ്രിഗ് ഗ്യാറ്റ്സോയിൽ നിന്നാണ് സന്യാസത്തിന്റെ ആരംഭദീക്ഷ ഇദ്ദേഹം സ്വീകരിച്ചത്. പത്ത് വയസ്സിലായിരുന്നു ഇത്. സന്യാസം ലഭിക്കുമ്പോഴുള്ള പ്രതിജ്ഞകൾ എടുത്തത് ഘോജെ ചോയെക്യി ഗ്യാൽറ്റ്സണിൽ നിന്നാണ്. ഗെഡൺ ഗ്യാറ്റ്സോ എന്ന പേരാണ് ഇദ്ദേഹത്തിന് ഈ അവസരത്തിൽ ലഭിച്ചത്.[6] പതിനൊന്ന് വയസ്സുള്ളപ്പോൾ ഇദ്ദേഹത്തെ ഗെൻഡുൺ ഡ്രുപയുടെ പുനർജന്മമായി സിംഹാസനാരോഹണം നടത്തപ്പെട്ടു.[7] പതിനാറോ പതിനേഴോ വയസ്സുവരെ ഇദ്ദെഹം തഷിൽഹുൺപോയിൽ തങ്ങി. ചില വിവാദങ്ങളെയും "അസുയയെയും" തുടർന്ന് ഇദ്ദേഹത്തിന് മൊണാസ്റ്ററി വിട്ട് ലാസയിലേയ്ക്ക് പോകേണ്ടിവന്നു. ഡ്രെപങ് മൊണാസ്റ്ററിയിൽ പഠിക്കുകയാണ് അദ്ദേഹം ചെയ്തത്.[8] പണ്ഡിതൻ, മിസ്റ്റിക്കൽ കവിതകളുടെ രചയിതാവ് എന്നീ നിലകളിൽ ഇദ്ദേഹം പ്രശസ്തനായിരുന്നു. ഗെലുഗ്പ സ്വാധീനം വർദ്ധിപ്പിക്കുവാനായി ഇദ്ദേഹം ധാരാളം യാത്രകൾ ചെയ്തിരുന്നു. ദ്രെപുങിലെ ഗെലുഗ്പ മൊണാസ്റ്ററിയുടെ മേധാവിയായി ഇദ്ദേഹം മാറി. ഈ സമയം മുതൽ പുനർജന്മപരമ്പരയുമായി ഈ മൊണാസ്റ്ററി ബന്ധപ്പെട്ടിരിക്കുന്നു. ഈ പരമ്പരയാണ് പിൽക്കാലത്ത് ദലായ് ലാമമാരായി അറിയപ്പെട്ടത്. ഗെലുഗ് പണ്ഡിതനായ സുംപ ഖെൻപോയുടെ അഭിപ്രായത്തിൽ ഇദ്ദേഹം ന്യിങ്മ-പ താന്ത്രിക തത്ത്വങ്ങളും പഠിച്ചിരുന്നു.[9] ലാമോ ലാ-ട്സോ എന്ന വിശുദ്ധ തടാകത്തിന്റെ സംരക്ഷകയായ ആത്മാവ് പാൾഡെൻ ലാമോ ആദ്യ ദലായ് ലാമയോട് ദലായ് ലാമമാരുടെ പുനർജന്മത്തിലൂടെയുള്ള പരമ്പരയെ സംരക്ഷിച്ചുകൊള്ളാം എന്ന് ഒരു സ്വപ്നത്തിലൂടെ വാഗ്ദാനം ചെയ്തിരുന്നു എന്നാണ് വിശ്വാസം. സന്യാസിമാർ ഗെൻഡൺ ഗ്യാറ്റ്സോയുടെ കാലം മുതൽ അടുത്ത ദലായ് ലാമയെ തിരഞ്ഞെടുക്കുന്നതിനു മുൻപ് അത് സംബന്ധിച്ച ഉപദേശം ലഭിക്കുവാനായി തപസ്സ് ചെയ്യാൻ ഈ തടാകത്തിൽ പോകുമായിരുന്നു ഗെൻഡുൺ ഗ്യാറ്റ്സോ ആണ് ഈ പാരമ്പര്യം ആരംഭിച്ചത്.[10] Gendun Gyatso is said to have been the first to discover the sacredness of Lake Lhamoi Latso.[6] 1509-ൽ ഇദ്ദേഹം ദക്ഷിണ റ്റിബറ്റിൽ ചോകോർഗ്യാൽ മൊണാസ്റ്ററി ആരംഭിച്ചു. ലാമോ ലാ-ട്സോ എന്ന തടാകത്തിന് അടുത്തായിരുന്നു ഇത്. സെടാങിന് 115 കിലോമീറ്റർ വടക്കുകിഴക്കാണ് ഇത്. 4,500 മീറ്റർ (14,764 അടി) ഉയരത്തിലാണിത്. തടാകം 5,000 മീറ്റർ (16,404 അടി) ഉയരത്തിലാണ്.[11][12] 36 വയസ്സിൽ 1512-ൽ തഷിൽഹുൺപോയുടെ മേധാവിയായി ഗെൻഡുൺ ഗ്യാറ്റ്സോ സ്ഥാനമേറ്റു.[13] 1517-ൽ ഇദ്ദെഹം ദ്രെപങ് മൊണാസ്റ്ററിയുടെയും അധിപനായി. 67 വയസ്സുള്ളപ്പോൾ 1542-ൽ ധ്യാനത്തിനിടെ ഇദ്ദേഹം മരണമടഞ്ഞു എന്നാണ് വിശ്വാസം.[14]
അടിക്കുറിപ്പുകൾ
അവലംബം
കൂടുതൽ വായനയ്ക്ക്
പുറത്തേയ്ക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia