മ്യാവൂ (ചലച്ചിത്രം)
ലാൽ ജോസ് സംവിധാനം ചെയ്ത് 2021-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് മ്യാവൂ. സൗബിൻ ഷാഹിർ, മംമ്ത മോഹൻദാസ് എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്‌തിരിക്കുന്നത്.[1] കൂടാതെ യാസ്മിന എന്ന അസർബൈജാൻ യുവതിയും ഒരു പൂച്ചയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രം 2021 ഡിസംബർ 24-നാണ് റിലീസ് ചെയ്തത്. അറബിക്കഥ, ഡയമണ്ട് നെക്‌ലസ് എന്നി ചിത്രങ്ങൾക്കുശേഷം ഗൾഫ് പ്രമേയമാക്കി ഇഖ്‌ബാൽ കുറ്റിപ്പുറം തിരക്കഥയിൽ രൂപംകൊണ്ട ഒരു ചലച്ചിത്രമാണ് ഇത്.[2][3] പ്ലോട്ട്യുഎഇയിലെ റാസൽ ഖൈമയിലെ ഒരു ഗ്രാമത്തിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന ദസ്തഖീർ എന്ന കഥാപാത്രവും അയാളുടെ ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന ഒരു പ്രവാസിയുടെ ജീവിതകഥയാണ് ഈ ചിത്രത്തിൽ പറയുന്നത്. വീട്ടുചെലവുകളും മറ്റും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ദസ്തഖീർ എന്ന കഥാപാത്രമായി ചിത്രത്തിൽ അഭിനയിച്ചത് സൗബിൻ ഷാഹിർ ആണ്. എല്ലാ ദാമ്പത്യബന്ധങ്ങളിലും ഉണ്ടാകുന്നപോലെ ചെറിയൊരു വഴക്കിന്റെ പേരിൽ കുറച്ചുകാലത്തേക്ക് അവരുടെ സ്വന്തംവീട്ടിലേക്ക് പോയി താമസിക്കുന്ന ഭാര്യയായി ചിത്രത്തിൽ അഭിനയിച്ചത് മംമ്ത മോഹൻദാസാണ്. ഇവരുടെ ഇടയിൽ നടക്കുന്ന സംഭവവികാസങ്ങളാണ് മ്യാവൂ എന്ന ചിത്രത്തിൽ രസകരമായി അവതരിപ്പിക്കുന്നത്.[4] അഭിനേതാക്കൾ
ചിത്രികരണംയുഎഇയുടെ പശ്ചാത്തലത്തിൽ റാസൽ ഖൈമയിലെ ഗ്രാമങ്ങളിലാണ് മ്യൂവൂ ഭൂരിഭാഗവും ചിത്രീകരിച്ചത്. അവലംബം
പുറം താളുകൾ |
Portal di Ensiklopedia Dunia