മോൻ ഭാഷ
മോൻ ഭാഷ(/ˈmoʊn/,Mon: ဘာသာမန်ⓘ; ബർമ്മീസ്: မွန်ဘာသာစကားⓘ, Thai: ภาษามอญⓘ,മ്യാൻമറിലും തായ്‌ലാന്റിലും വസിക്കുന്ന മോൻ ജനത സംസാരിക്കുന്ന ആസ്‌ട്രോഏഷ്യാറ്റിക് ഭാഷ കുടുംബത്തിൽ പെട്ട ഒരു ഭാഷയാണ് മോൻ ഭാഷ - (Mon language). ഖ്‌മെർ ഭാഷയോട് സാമ്യമുള്ള ഒരു ഭാഷയാണിത്. എന്നാൽ മറ്റു തെക്കുകിഴക്കൻ ഏഷ്യൻ ഭാഷകളെ പോലെയല്ല മോൻ ഭാഷ. ഇത് ടോണൽ ഭാഷയല്ല. പത്തുലക്ഷത്തിന് മുകളിൽ ജനങ്ങൾ ഇക്കാലത്ത് മോൻ ഭാഷ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.[4] ഈ അടുത്ത വർഷങ്ങളിലായി, മോൻ ഭാഷയുടെ ഉപയോഗം പ്രത്യേകിച്ച് യുവതലമുറകൾക്കിടയിൽ അതിവേഗം കുറഞ്ഞുവന്നിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ബർമ്മയിലെ വിവിധ മോൻ വംശജർ ഒരു ഭാഷ മാത്രം സംസാരിക്കുന്നവരാണ്. മ്യാൻമറിൽ മോൻ സംസ്ഥാനത്താണ് മോൻ ഭാഷ കൂടുതലായി സംസാരിച്ച് വരുന്നത്. മ്യാൻമറിലെ ടനിൻതാരി പ്രവിശ്യയിലും കയിൻ സംസ്ഥാനത്തും മോൻ ഭാഷ സംസാരിക്കുന്ന ജനങ്ങളുണ്ട്.[5] ദക്ഷിണേഷ്യ, ദക്ഷിണപൂർവേഷ്യ, തിബെത്ത് എന്നിവിടങ്ങളിലെ മിക്ക ലിപികളുടേയും മാതൃലിപിയായ ബ്രാഹ്മി ലിപിയിൽ നിന്ന് തന്നെയാണ് മോൻ ലിപിയും ആത്യന്തികമായി ഉദ്ഭവിച്ചിരിക്കുന്നത്. ചരിത്രംബർമ്മൻ ചരിത്രത്തിലെ ഒരു പ്രധാനഭാഷയാണ് മോൻ ഭാഷ. 12ആം നൂറ്റാണ്ട് വരെ മോൻ ഭാഷ ഇർറവാഡി താഴ്‌വരയിലെ ഒരു പൊതുഭാഷയായിരുന്നു. മോൻ രാജ വംശത്തിന് കീഴിലുള്ള ലോവർ ഇർറവാഡിയിൽ മാത്രമല്ല, ബമർ ജനതയുടെ അപ്‌റിവർ പഗൻ രാജവംശത്തിലും ഈ ഭാഷ ഒരു പൊതുഭാഷയായി ഉപയോഗിച്ചിരുന്നു. മോൻ സംസ്ഥാനത്തെ തറ്റോൺ പ്രദേശത്ത് മോൻ രാജവംശം തകർന്നതിന് ശേഷം 1057ൽ പഗൺ രാജവംശം വരെ മോൻ ഭാഷ വ്യാപകമായി ഉപയോഗിച്ചിരുന്നു. പഗൻ രാജാവായിരുന്ന ക്യാൻസിറ്റ്ത (ആർ. 1084-1113) മോൻ സംസ്‌കാരത്തെ ബഹുമാനിച്ചിരുന്നു. അദ്ദേഹം മോൻ ഭാഷയുടെ രക്ഷാധികാരിയായിരുന്നു. തന്റെ ഭരണകാലത്ത് അദ്ദേഹം മോൻ ലിപി ബർമ്മയിൽ പ്രയോഗവൽക്കരിച്ചിരുന്നു. ക്യാൻസിറ്റ്തയുടെ മോൻ ഭാഷയിലുള്ള പല ലിഖിതങ്ങളും ഇപ്പോഴും ശേഷിക്കുന്നുണ്ട്. ഇക്കാലയളവിലെ മിയാസെദി ലിഖിതത്തിൽ പാലി, പിയു, മോൻ, ബർമ്മീസ് ലിപിയിൽ അക്കാലത്തെ കഥ ലിഖിതത്തിന്റെ നാലു ഭാഗത്തായി കൊത്തിവെച്ചിട്ടുണ്ട്.[6] എന്നിരുന്നാലും, ക്യാൻസിറ്റ്തയുടെ മരണ ശേഷം മോൻ ഭാഷയുടെ ഉപയോഗം ബമർ ജനതക്കിടയിൽ കുറഞ്ഞു. പിന്നീട് ഒരു പൊതുഭാഷ എന്ന നിലയിൽ മോൻ ഭാഷയുടെ സ്ഥാനത്ത് പിയു ഭാഷ ഉപയോഗിച്ചു തുടങ്ങി.[6] ആറാം നൂറ്റാണ്ട് മുതൽ 13ആം നൂറ്റാണ്ടു വരെ തായ്‌ലാന്റിലെ ദ്വാരവതിയിലുള്ള മോൻ രാജവംശത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് മോൻ ലിപി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇത് മോൻ ലിപി തന്നെയാണോ എന്ന് വ്യക്തമായിട്ടില്ല. മോൻ, മലായി, ഖ്‌മെർ ഭാഷകൾ ചേർന്ന സങ്കര ലിപിയാണോ എന്ന കാര്യം വ്യക്തമല്ല. പിന്നീടുള്ള ലിഖിതങ്ങളും ലാവോ രാജവംശത്തേയും ഖ്‌മെർ രാജവംശം കീഴ്‌പ്പെടുത്തുകയായിരുന്നു. പഗാൻ രാജവംശത്തിന്റെ പതനത്തിന് ശേഷം, 1287 മുതൽ 1539 വരെ നിലനിന്ന മോൻ രാജവംശമായ ഹൻതാവാഡി കിംങ്ഡത്തിന്റെ കാലത്ത് മോൻ ഭാഷ വീണ്ടും പൊതുഭാഷയായി തിരിച്ചുവന്നു. ഇന്നത്തെ ലോവർ ബർമ്മയിലായിരുന്നു ഈ രാജവംശം ഭരണം നടത്തിയിരുന്നത്. പത്തൊൻപതാം നൂറ്റാണ്ടു വരെ ലോവർ ബർമ്മയിൽ മോൻ ഭാഷ സജീവമായി നിലനിന്നു. ഇപ്പോഴും ഈ മേഖലയിൽ മോൻ ജനത ധാരാളമായി വസിക്കുന്നുണ്ട്. 1852ൽ ലോവർ ബർമ്മ ബ്രട്ടീഷ് സാമ്രാജ്യം പിടിച്ചെടുത്തതോടെ ഇതിന് മാറ്റം വന്നു. ഇർറാവാഡി ഡെൽറ്റയിൽ കൃഷി ചെയ്യാനായി ജനങ്ങളെ കുടിയേറ്റത്തിന് പ്രേരിപ്പിക്കുകയായിരുന്നു അവർ. ബർമ്മയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ കൂട്ടമായി ഈ അഴി പ്രദേശത്തേക്ക് കുടിയേറ്റം ആരംഭിച്ചു. ഇന്ത്യ, ചൈന എന്നിവിടങ്ങളിൽ നിന്ന് വരെ കുടിയേറ്റം ആരംഭിച്ചതോടെ, മോൻ ഭാഷയുടെ രണ്ടാം ഘട്ടത്തിന് ശേഷമുള്ള പദവി പിൻതള്ളപ്പെട്ടു. ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത് മോൻ ഭാഷ ക്ഷയിച്ചു. 1948ൽ ബർമ്മയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം മോൻ ഭാഷ സംസാരിക്കുന്നവരുടെ എണ്ണം കുറയുകയായിരുന്നു. അവലംബം
|
Portal di Ensiklopedia Dunia