മോഹിത് ശർമ
മോഹിത് മഹിപാൽ ശർമ (ജനനം: 18 സെപ്റ്റംബർ 1988, ബല്ലാബ്ഗഢ്, ഹരിയാന) ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. വലംകൈയ്യൻ മീഡിയം ഫാസ്റ്റ് ബൗളറും, വലംകൈയ്യൻ ബാറ്റ്സ്മാനുമാണ് അദ്ദേഹം. ആഭ്യന്തര ക്രിക്കറ്റിൽ ഹരിയാന ക്രിക്കറ്റ് ടീമിനുവേണ്ടിയും, ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനുവേണ്ടിയുമാണ് അദ്ദേഹം കളിക്കുന്നത്. 2012-13 സീസണിലെ രഞ്ജി ട്രോഫിയിൽ 7 മത്സരങ്ങളിൽനിന്ന് 37 വിക്കറ്റുകൾ നേടി മികച്ച പ്രകടനം കാഴ്ച വെച്ച അദ്ദേഹത്തെ 2013 സീസണിലെ ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് ടീം സ്വന്തമാക്കി. ഐ.പിഎല്ലിലും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. 15 മത്സരങ്ങളിൽനിന്ന് 20 വിക്കറ്റുകൾ നേടി അദ്ദേഹം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. അന്താരാഷ്ട്ര ക്രിക്കറ്റിൽആഭ്യന്തര ക്രിക്കറ്റിലെയും, ഐ.പി.എല്ലിലെയും മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ 2013 ഓഗസ്റ്റിൽ നടന്ന സിംബാബ്‌വെ പര്യടനത്തിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ആ പരമ്പരയിലെ നാലാം മത്സരത്തിൽ മോഹിത് ശർമ തന്റെ ഏകദിന ക്രിക്കറ്റ് അരങ്ങേറ്റം കുറിച്ചു. അരങ്ങേറ്റ മത്സരത്തിൽ തന്നെ 10 ഓവറിൽ 26 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് നേടി അദ്ദേഹം മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടി.[1] സന്ദീപ് പാട്ടീലിനു ശേഷം അരങ്ങേറ്റ ഏകദിന മത്സരത്തിൽതന്നെ മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യകാരനാണ് അദ്ദേഹം.[2][3] അവലംബം
|
Portal di Ensiklopedia Dunia