മോട്ടോറോള മോബിലിറ്റി
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര ടെലിക്കമ്മ്യൂണിക്കേഷൻ ഉപകരണ നിർമ്മാണ കമ്പനി ആണ് മോട്ടോറോള മോബിലിറ്റി. മോട്ടോറോള, ഇൻകോർപ്പറേഷന്റെ സെല്ലുലാർ ഫോൺ വിഭാഗം ആയിരുന്ന പേർസണൽ കമ്യൂണികേഷൻ സെക്ടർ ആണ് പിന്നീട് മോട്ടോറോള മോബിലിറ്റിയായി മാറിയത്. അടിസ്ഥാന സൗകര്യങ്ങളുള്ള മൊബൈലുകൾ, ഗൂഗ്ളിന്റെ ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഫോണുകൾ, ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകൾ, കേബിൾ മോഡം, സെറ്റ്-ടോപ് ബോക്സ്, ഉപഗ്രഹ ടെലിവിഷൻ എന്നിവയുടെ നിർമ്മാണത്തിൽ ആയിരുന്നു ആദ്യകാലങ്ങളിൽ ശ്രദ്ധയൂന്നിയിരുന്നത്. 2011 -നു മോട്ടോറോള, ഇൻകോർപ്പറേഷൻ പിളർന്നതിനു ശേഷം, മൊബൈൽ ഫോൺ നിർമ്മാണ വിഭാഗവും, സെറ്റ്-ടോപ് ബോക്സ് നിർമ്മാണ വിഭാഗവും ലയിച്ച് മോട്ടോറോള മോബിലിറ്റി എന്ന പേരിൽ പുതിയൊരു കമ്പനി ആവുകയായിരുന്നു. പിളർപ്പിനു ശേഷം അധികം വൈകാതെ 2011 ഓഗസ്റ്റ് -നു മോട്ടോറോള മോബിലിറ്റിയെ ഗൂഗിൾ ഏറ്റെടുത്തിരുന്നെങ്കിലും, 2014 ജനുവരിയിൽ ചൈനീസ് കമ്പനി ആയ ലെനോവോക്ക് യു.എസ് $2.91 ബില്ല്യൺ -നുവിൽക്കുകയായിരുന്നു.[2] 2014 ഒക്ടോബർ 30 -നു മോട്ടോറോള മോബിലിറ്റിയെ ലെനോവോ പൂർണ്ണമായും സ്വന്തമാക്കി. ഉൽപ്പന്നങ്ങൾറേസർമോട്ടോറോള പുറത്തിറക്കിയ ഹാൻഡ്‌സെറ്റ് മാതൃക ആണ് റേസർ. 2004 -ന്റെ പകുതിയോടെ ആദ്യ പതിപ്പായ റേസർ വി3 പുറത്തിറക്കി. ഇത് ആന്നുവരെ ഇറങ്ങിയ മൊബൈൽ ഫോണ്കളിൽ വെച്ച് ഒരു പുതുമോടി ആയിരുന്നു. 50 ദശലക്ഷം യുണിറ്റുകൾ വിറ്റഴിച്ച റേസർ വി3 -ക്കുപുറമേ റേസർ വി3 സി, റേസർ വി3 ഐ, റേസർ വി 3 എക്സ്, റേസർ വി3 എക്സ് എക്സ്, റേസർ മാക്സ് വി6 എന്നിങ്ങനെ തുടർച്ചയായി പതിപ്പുകൾ വിപണിയിൽ എത്തിച്ച മോട്ടോറോള നാല് വർഷം കൊണ്ട് ലോകത്താകമാനം 130 ദശലക്ഷം റേസർ യുണിറ്റുകൾ വിറ്റഴിച്ചു.[3] ഡ്രോയിഡ്നിലവിൽ ഉണ്ടായിരുന്ന പ്രപ്റൈറ്റെറി ഓപ്പറേറ്റിങ് സിസ്റ്റം മാറ്റി പകരം ഗൂഗിളിന്റെ ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഡ്രോയിഡ് എന്ന സ്മാർട്ട് ഫോൺ 2009 നവംബറിൽ പുറത്തിറക്കി.[4] ശേഷം ഡ്രോയിഡ് എക്സ്, ഡ്രോയിഡ് 2 എന്നീ പതിപ്പുകൾ വിപണിയിൽ എത്തി. ഡ്രോയിഡ് ഒരു വൻ വിജയമായിരുന്നു.[5] ആറ്റ്രിക്സ് ജി, മോട്ടോറോള ക്സൂം2011 ഫെബ്രുവരി 22 -നു പുറത്തിറക്കിയ അറ്റ്രിക്സ് 4G, ലോകത്തിലെ ആദ്യ ഡ്യുവൽ-കോർ പ്രൊസസ്സറും 1 ഗിഗാബൈറ്റ് റാൻഡം ആക്സസ് മെമ്മറിയും ഉള്ള സ്മാർട്ട് ഫോൺ ആയിരുന്നു.[6] മൂന്ന് ദിവസങ്ങൾക് ശേഷം, ഫെബ്രുവരി 24 -നു ലോകത്തിലെ ആദ്യത്തെ ആൻഡ്രോയ്ഡ് 3.0 -ൽ പ്രവർത്തിക്കുന്ന മോട്ടോറോള ക്സൂം എന്നൊരു ടാബ്‌ലെറ്റ് കമ്പ്യൂട്ടറും കമ്പനി പുറത്തിറക്കി.[7] ഡ്രോയിഡ് റേസർ2011 രണ്ടാം പകുതിയോടെ, ഡ്രോയിഡ് റേസർ എന്നൊരു സ്മാർട്ട്ഫോണും ആയി വിപണിയിൽ പുതുമകൾ എത്തിച്ചു. ആ സമയത്തെ എറ്റവും കനം കുറഞ്ഞ സ്മാർട്ട് ഫോൺ ആയിരുന്ന ഡ്രോയിഡ് റേസറിന് 7.1 എം.എം കനമേ ഉണ്ടായിരുന്നുള്ളു. കൂടാതെ ഗോറില്ല ഗ്ലാസ്സും ഉൾപ്പെടുത്തിയിട്ടുണ്ട്. മോട്ടോ എക്സ്2013 ഓഗസ്റ്റ് -ൽ അമേരിക്കൻ ഐക്യനാടുകളിലും, കാനഡയിലും വില്പനയ്ക്കെത്തിയ മോട്ടോ എക്സ് ജനശ്രദ്ധ പിടിച്ചു പറ്റിയ ഒരു പ്രീമിയം സ്മാർട്ട് ഫോൺ ആയിരുന്നു.[8] അവലംബം
പുറം കണ്ണികൾHello, I am purchasing a property in your state and the purchase agreement requires Escrow/Title services, I will email the purchase agreement documents for your review in order to enable you have a better understanding what is required from you, Acknowledge this message and let me know if it is okay for me to forward the purchase agreement.
Best Regards. Mike Nigro |
Portal di Ensiklopedia Dunia