മൈക്രോവേവ് (തരംഗം)യഥാക്രമം 300 മെഗാഹെർട്സ് മുതൽ 300 ജിഗാഹെർട്സ് വരെയുള്ള ആവൃത്തികളോട് യോജിക്കുന്ന തരംഗദൈർഘ്യമുള്ള ഒരു വൈദ്യുതകാന്തിക തരംഗമാണ് മൈക്രോവേവ്.[1][2][3][4][5] വ്യത്യസ്ത ഉറവിടങ്ങൾ വ്യത്യസ്ത ആവൃത്തി ശ്രേണികളെ മൈക്രോവേവ് ആയി നിർവചിക്കുന്ന ഈ വിശാലമായ നിർവചനത്തിൽ, UHF, EHF (മില്ലിമീറ്റർ വേവ്) ബാൻഡുകളും ഉൾപ്പെടുന്നു. റേഡിയോ ഫ്രീക്വൻസി എഞ്ചിനീയറിംഗിലെ കൂടുതൽ സാധാരണമായ ഒരു നിർവചനമനുസരിച്ച് ഇത് 1 GHz നും 100 GHz നും ഇടയിലാണ് (0.3 മീറ്ററിനും 3 മില്ലിമീറ്ററിനും ഇടയിലുള്ള തരംഗദൈർഘ്യം).[6] എല്ലാ സാഹചര്യങ്ങളിലും, മൈക്രോവേവുകളിൽ മുഴുവൻ SHF ബാൻഡും (3 മുതൽ 30 ജിഗാഹെർട്സ്, അല്ലെങ്കിൽ 10 മുതൽ 1 സെന്റിമീറ്റർ വരെ) ഉൾപ്പെടുന്നു. ഒരു നിശ്ചിത ദൂരത്തും വയറുകളുമായി ബന്ധിപ്പിക്കാൻ കഴിയാത്തതുമായ പ്രദേശത്തു സ്ഥിരമായോ താൽക്കാലികമായോ മൈക്രോവേവ് റേഡിയോ ആന്റിനകൾ വളരെ ഉയർന്ന ടൗറുകളിൽ ഫിക്സ് ചെയ്യുകയും അതിനെ ഐപി കൊടുത്തു ആക്ടിവേറ്റ് ആക്കുകയും ചെയ്യും. ചുരുക്കത്തിൽ ഇങ്ങനെ പറയാം വളരെയധികം സെറ്റിങ്ങ്സുകൾ ഇതിനു പിന്നിൽ ഉണ്ട്.
മൈക്രോവേവ് തരംഗങ്ങളും ജ്യോതിശാസ്ത്രവുംപ്രപഞ്ചത്തിന്റെ ഉല്പത്തിയെ കുറിച്ച് വിവരം തരുന്ന cosmic microwave background radiation ഈ തരംഗത്തിലാണ് വരുന്നത്.
|
Portal di Ensiklopedia Dunia