മൈക്കൽ ക്ലാർക്ക്
ഒരു ഓസ്ട്രേലിയൻ ദേശീയ ക്രിക്കറ്റ് ടീമംഗമാണ് മൈക്കൽ ജോൺ ക്ലാർക്ക് (1981 ഏപ്രിൽ 2 ന് ജനനം). നിലവിൽ ഓസ്ട്രേലിയൻ ദേശീയ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ കൂടിയാണ് അദ്ദേഹം. വലം കൈ ബാറ്റ്സ്മാനും പാർട്ട് ടൈം ഇടം കൈ സ്പിന്നറുമാണ് ക്ലാർക്ക്. പ്രാദേശിക തലത്തിൽ ന്യൂ സൗത്ത് വെയ്ൽസിനു വേണ്ടിയായിരുന്നു അദ്ദേഹം കളിച്ചിരുന്നത്. ഏകദിനത്തിലും ടെസ്റ്റിലും കൂടൂതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടി 2011 ജനുവരിയിൽ അദ്ദേഹം തന്റെ ക്യാപ്റ്റൻസി ട്വന്റി-20യിൽ നിന്ന് ഒഴിഞ്ഞു.[2] 2012 നവംബർ 22ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ അഡ്ലെയ്ഡ് ഓവലിൽ നടന്ന ടെസ്റ്റ് ക്രിക്കറ്റിൽ ഇരട്ട സ്വെഞ്ചുറി നേടിയതോടെ, ഒരു കലണ്ടർ വർഷം 4 ഇരട്ട സ്വെഞ്ചുറി നേടുന്ന ആദ്യ കളിക്കാരൻ എന്ന നേട്ടത്തിനർഹനായി. ന്യൂസീലൻഡിനെതിരായ ലോകകപ്പ് ഫൈനൽ മത്സരത്തിനുശേഷം 2015 മാർച്ച് 29-ാം തീയതി അദ്ദേഹം ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചു.[3] അവലംബം
|
Portal di Ensiklopedia Dunia