മേരാനാം ഷാജി
യൂണിവേഴ്സൽ സിനിമാസിന്റെ ബാനറിൽ ബി.രാകേഷ് നിർമ്മിച്ച് നാദിർഷ സംവിധാനം ചെയ്ത ചിത്രമാണ് മേരാനാം ഷാജി. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നി സ്ഥലത്തിൽ മൂന്നു ഷാജിമാർ ഒത്തുചേരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് നർമ്മത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ചിരിക്കുന്നത്. ബിജു മേനോൻ, ആസിഫ് അലി, ബൈജു സന്തോഷ് എന്നിവർ നായകന്മാരായി എത്തുന്ന ഈ ചിത്രത്തിൽനിഖില വിമൽ ആണ് നായിക. ശ്രീനിവാസൻ,മൈഥിലി, രഞ്ജിനി ഹരിദാസ്, കലാഭവൻ നവാസ്, ജി.സുരേഷ് കുമാർ, ടിനി ടോം, ജാഫർ ഇടുക്കി എന്നിവരാണ് മറ്റ് താരങ്ങൾ. എമിൽ മുഹമ്മദ് ആണ് സംഗീതസംവിധാനം നിർവഹിച്ചിരിയ്ക്കുന്നത്.മമ്മൂട്ടിയുടെ മാസ്റ്റർപീസ്നു ശേഷം വിനോദ് ഇല്ലംപള്ളിയും ഛായാഗ്രഹണവും ജോൺകുട്ടിയും ചിത്രസംയോജനവും ചേർനാണ് .2019 ഏപ്രിൽ 5ന് ഈ ചിത്രം തീയേറ്ററുകളിൽ എത്തി. അഭിനേതാക്കൾ
സംഗീതംഎമിൽ മുഹമ്മദാണ് ഈ ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിച്ചിരിയ്ക്കുന്നത്.
|
Portal di Ensiklopedia Dunia