മെലാനിൻ
![]() ![]() മിക്ക ജീവികളിലും കാണപ്പെടുന്ന ഒരു കൂട്ടം പ്രകൃതിദത്തമായ വർണകങ്ങളെ കുറിക്കുന്ന പദമാണ് മെലാനിൻ. ഒരു അമിനോഅമ്ളമായ ടൈറോസിൻ ഓക്സീകരണപ്രക്രിയയ്ക്ക് വിധേയമാകുന്ന നിരവധി ഘട്ടങ്ങളുള്ള മെലാനോജനസിസ് എന്ന പ്രക്രിയയിലൂടെയാണ് മെലാനിൻ എന്ന വർണവസ്തു രൂപപ്പെടുന്നത്. മെലനോസൈറ്റുകൾ എന്നറിയപ്പെടുന്ന പ്രത്യേകയിനം കോശങ്ങളിലാണ് മെലാനിൻ ഉത്പാദനം നടക്കുന്നത്. ഓറഞ്ച് നിറം മുതൽ ചുവപ്പുവരേയും കൂടാതെ കുറുപ്പും നിറത്തിലുള്ള മെലാനിനുകളുണ്ട്. വിവിധതരം മെലാനിനുകൾയൂമെലാനിൻ, ഫിയോമെലാനിൻ, ന്യൂറോമെലാനിൻ എന്നിങ്ങനെ മൂന്ന് അടിസ്ഥാന മെലാനിൻ വർണകങ്ങളുണ്ട്. ഇവയിൽ ഏറ്റവും സാധാരണമായത് യൂമെലാനിൻ ആണ്. യൂമെലാനിൻ തന്നെ രണ്ടുതരത്തിലുണ്ട്- ബ്രൗൺ യൂമെലാനിനും കറുപ്പ് യൂമെലാനിനും. ഒരു സിസ്റ്റീൻ (അമിനോഅമ്ളം) വ്യുൽപന്നമായ ഫിയോമെലാനിൻ ഒരു പോളി ബെൻസോതയാസിൻ ഭാഗമുള്ളതാണ്. ചുവപ്പുനിറമുള്ള മുടിയ്ക്ക് കാരണം ഇതാണ്. മസ്തിഷ്കത്തിലാണ് ന്യൂറോമെലാനിൻ കാണപ്പെടുന്നത്. പാർക്കിൻസൺസ് പോലുള്ള നാഡീരോഗചികിത്സയിൽ ഇവയുടെ പ്രാധാന്യം ഗവേഷണഘട്ടത്തിലണ്.[1] മെലാനിൻ ഉത്പാദനംമനുഷ്യരുടെ ത്വക്കിൽ അൾട്രാവയലറ്റ് രശ്മികൾ പതിക്കുമ്പോൾ മെലനോജനസിസ് പ്രക്രിയ ആരംഭിക്കുന്നതോടെ ത്വക്കിന് കറുപ്പ് നിറം വരുന്നു. ടാനിങ് എന്ന് ഇതറിയപ്പെടുന്നു.[2] ആഗിരണം ചെയ്യുന്ന അൾട്രാവയലറ്റ് വികിരണങ്ങളുടെ 99.9% വരെ ഒഴിവാക്കാൻ ഈ വർണകത്തിന് കഴിയും. [3] ഇക്കാരണത്താൽ മെലാനിൻ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ത്വക്കിനെ സംരക്ഷിക്കുകയും ഫോളേറ്റ് എന്ന ജീവകത്തിന്റെ അളവ് നിലനിർത്തുകയും ചെയ്യുന്നു. അൾട്രാവയലറ്റ് വികിരണങ്ങൾ ശരീരത്തിൽ ഏൽക്കുന്നത് മെലനോമ എന്ന ക്യാൻസറിനു കാരണമാകുന്നു. മെലനോസൈറ്റുകളുടെ എണ്ണം അനിയന്ത്രിതമായി വർധിക്കുന്ന കാൻസറാണിത്. എന്നാൽ വർണകത്തിന്റെ സ്വാധീനവും ക്യാൻസറും തമ്മിലുള്ള ബന്ധം തിരിച്ചറിഞ്ഞിട്ടില്ല.[4] ടൈറോസിനേയ്സ് എന്ന രാസാഗ്നിയുടെ സഹായത്തോടെ ടൈറോസിൻ എന്ന അമിനോഅമ്ളം ചില മാറ്റങ്ങൾക്ക് വിധേയമാകുന്നു. മെലനോസൈറ്റ് കോശങ്ങളിലെ സവിശേഷഅറകളായ മെലനോസോമുകൾ എന്ന വെസിക്കിളുകളിൽ വച്ചാണ് ഈ പ്രക്രിയ നടക്കുന്നത്. മെലാനിന്റെ നിർമ്മാണത്തിന് ഉൽപ്രേരകമാവുന്നത് MSH ( മെലനോസൈറ്റ് സ്റ്റിമുലേറ്റിംഗ് ഹോർമോൺ ), ACTH എന്നീ ഹോർമോണുകളോ അൾട്രാവയലറ്റ് രശ്മികളോ ആകാം. ഉല്പാദിപ്പിക്കപ്പെട്ട മെലാനിൻ ചർമ്മകോശങ്ങളായ കെരാറ്റിനോസൈറ്റുകൾക്ക് അയക്കപ്പെടുന്നു. അൾട്രാവയലറ്റ് രശ്മികൾ ചർമ്മത്തിൽ പതിക്കുമ്പോൾ ഡി.എൻ.ഏയ്ക്ക് ക്ഷതമേൽക്കുന്നു. ഈ ഡി.എൻ.ഏയിലെ തയമിഡൈൻ ഡൈന്യൂക്ലിയോറ്റൈഡ് (pTpT) ആണ് MSH (മെലനോസൈറ്റ് സ്റ്റിമുലേറ്റിംഗ് ഹോർമോൺ) ന്റെ ഉല്പാദനത്തിന് ആക്കം കൂട്ടുന്നത്. ഇത് മെലാനിൻ നിർമ്മാണത്തെ ത്വരിതപ്പെടുത്തുകയും തൽഫലമായി ചർമ്മത്തിന്റെ നിറം കൂടുതൽ ഇരുണ്ടതാവുകയും ചെയ്യുന്നു. ചർമ്മകോശങ്ങളെ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ഒരു പരിധി വരെ മെലാനിൻ പിഗ്‌മെന്റ് സംരക്ഷണം നൽകുന്നു. അവലംബം
|
Portal di Ensiklopedia Dunia