മെഡാനോസ് ഡി കോറോ ദേശീയോദ്യാനം
മെഡോനോസ് ഡി കോറോ ദേശീയോദ്യാനം (Parque Nacional Los Médanos de Coro) പരാഗ്വാനോയിലേയക്കു നയിക്കുന്ന പാതയിലെ കോറോ നഗരത്തിനു സമീപം, ഫാൽക്കൺ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണിത്. ഈ ദേശീയോദ്യാനം രൂപീകരിക്കപ്പെട്ടത് 1974 ൽ ആയിരുന്നു. ദേശീയോദ്യാനത്തിലേയ്ക്ക് വളരെ എളുപ്പത്തിൽ ബസ് മാർഗ്ഗമോ ടാക്സിയിലോ എത്തിച്ചേരാൻ സാധിക്കുന്നു. മെഡാനോസ് ദേശീയോദ്യാനം പരാഗ്വാന ക്സെറിക് സ്ക്രബ് എക്കോ മേഖലയെ സംരക്ഷിക്കുന്നു.[1] മെഡാനോസ് മുനമ്പിൽ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനത്തിൻ 91 ചതുരശ്ര കിലോമീറ്റർ (35 ചതുരശ്ര മൈൽ) വിസ്തീർണ്ണമാണുള്ളത്. ഇതിൽ മരുഭൂമിയും ലവണത്വമുള്ള ചതുപ്പുകളുള്ള തീരദേശ ആവാസവ്യവസ്ഥകളും ഉൾപ്പെടുന്നു. ഇത് മൂന്ന് മേഖലകളിലായാണ് സ്ഥിതിചെയ്യുന്നത്; മീറ്റരെ നദിയുടെ അഴിമുഖത്തെ ഏതാനും നീർച്ചാലുകളും കൂടി ചേർന്നുള്ള എക്കൽ സമതലം, മൂന്നു തരം മണൽക്കുന്നുകളടങ്ങിയ ഒരു ഐയോളിയൻ സമതലം, കണ്ടൽക്കാടുകൾ അതിർവരമ്പു ചമച്ച ചതുപ്പുനിലങ്ങളുമാണിവ. മെഡനോസ് എന്നറിയപ്പെടുന്ന ഈ ബൃഹത്തായ മണൽക്കുന്നുകൾ ഏകദേശം 5 by 30 കിലോമീറ്റർ (3.1 by 18.6 മൈൽ) വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. അവ 40 മീറ്റർ (130 അടി) ഉയരത്തിൽ വരെ കാണപ്പെടാറുണ്ട്. അതിശക്തമായ കാറ്റാണ് ഈ മണൽക്കുന്നുകളെ രൂപപ്പെടുത്തുന്നത്. അവലംബം
|
Portal di Ensiklopedia Dunia