മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്
ന്യൂയോർക്ക് നഗരത്തിൽ സ്ഥിതിചെയ്യുന്ന മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് , അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലുതും, ലോകത്തെ ഏറ്റവും കൂടുതൽ ജനങ്ങൾ സന്ദർശ്ശിക്കുന്നതുമായ ആർട്ട് മ്യൂസിയം ആണ്. 17 തട്ടുകളായി തിരിച്ചിരിക്കുന്ന ഇവിടെ സ്ഥിരമായി ഏകദേശം രണ്ട് മില്ല്യണോളം കലാസൃഷ്ടികളും ഉൾക്കൊള്ളുന്നു. ന്യുയോർക്ക് നഗരമധ്യേ മൻഹാട്ടണിൽ സെന്റ്രൽ പാർക്കിന്റെ കിഴക്കെ ഓരത്തായി ഫിഫ്ത് അവെന്യുവിലാണ് ഈ മ്യൂസിയം നിലകൊള്ളുന്നത്. ഫിഫ്ത് അവെന്യുവിന്റെ ഈ ഭാഗത്തിന് മ്യൂസിയം മൈൽ എന്നും പേരുണ്ട്. കാരണം ഏകദേശം ഒരു മൈൽ ദൂരയളവിൽ ഈ മുഖ്യപാതയിൽ പത്ത് വിശ്വോത്തര മ്യൂസിയങ്ങളുണ്ട്. അതിലൊന്നാണ് മെട്രോപൊളിറ്റൻ മ്യൂസിയം. ഈ മ്യൂസിയത്തിന്റെ ഉപശാഖ മൻഹാട്ടന്റെ വടക്കേയറ്റത്ത് ക്ലോയ്സ്റ്റർ എന്ന കെട്ടിട സമുച്ചയത്തിൽ സ്ഥിതിചെയ്യുന്നു. ക്ലോയ്സ്റ്റർ വളരെ മുമ്പ് ക്രൈസ്തവമഠങ്ങളായിരുന്നു. അവലംബം
ബിബ്ലിയോഗ്രഫി
കൂടുതൽ വായനയ്ക്ക്
ബാഹ്യ ലിങ്കുകൾMetropolitan Museum of Art എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia