മെട്രിക് അളവുകൾനീളവും ഭാരവും സമയവും അളക്കാൻ ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന ഏകകങ്ങളാണ് മെട്രിക് അളവുകൾ. നീളത്തിന് മീറ്ററും സമയത്തിന് സെക്കന്റും ഭാരത്തിന് കിലോഗ്രാമും ആണ് ഈ ഏകകങ്ങൾ. പത്തിന്റെ ഗുണിതങ്ങളായാണ് നീളത്തിന്റേയും തൂക്കത്തിന്റേയും ഏകകങ്ങൾ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. സമയത്തിന്റേത് അറുപതിന്റെ ഗുണിതങ്ങളായി മുകളിലോട്ടും പത്തിന്റെ ഗുണിതങ്ങളായി താഴോട്ടും വിഭാവനം ചെയ്തിരിക്കുന്നു. ഇന്ത്യയിൽഇന്ത്യയിൽ മെട്രിക് അളവുകൾ പ്രാബല്യത്തിലാകാൻ തുടങ്ങുന്നത് 1957 ഏപ്രിൽ 1 മുതലാണ്. അടുത്ത അഞ്ചുവർഷകാലത്ത് മെട്രിക് അളവുകളും ബ്രിട്ടീഷ് അളവുകളും പ്രാബല്യത്തിലുണ്ടായിരുന്നു. 1962 ഏപ്രിൽ ഒന്നു മുതൽ മെട്രിക് അളവുകൾ പൂർണമായും ഇവിടെ നിലവിൽ വന്നു.[1] അന്നു മുതൽ മറ്റു അളവുകൾക്കൊന്നും ഇന്ത്യയിൽ നിയമസാധുതയില്ല. അതിനു മുമ്പു നിയമസാധുതയുണ്ടായിരുന്നത് ഇംഗ്ലീഷ് അളവുതൂക്കങ്ങൾക്കായിരുന്നു. ആധാരങ്ങൾപട്ടികകൾപത്തിന്റെ ഗുണിതങ്ങളെ ധ്വനിപ്പിക്കാൻ താഴെക്കൊടുത്തിരിക്കുന്ന അതത് സൂചകങ്ങൾ കൂടി മുമ്പേ ചേർത്ത് ഏകകങ്ങൾ എഴുതപ്പെട്ടുവരുന്നു. ഉദാ:- മില്ലിമീറ്റ്ർ, കിലോഗ്രാം മെഗാ = 10 6 കിലോ = 10 3 ഹെൿറ്റോ = 10 2 ഡെക്കാ = 10 1 ഡെസി = 10 -1 സെന്റി = 10 -2 മില്ലി = 10 -3 അവലംബം |
Portal di Ensiklopedia Dunia