മുനാഫ് പട്ടേൽ
മുനാഫ് പട്ടേൽ ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്ററാണ്. 1983 ജൂലൈ 12ന് ഗുജറാത്തിലെ ഇഖാറിൽ ജനിച്ചു. രഞ്ജി ട്രോഫിയിൽ കളിക്കും മുമ്പ് തന്നെ 2003ൽ എം.ആർ.എഫ് പേസ് ഫൗണ്ടേഷനിലേക്ക് ക്ഷണിക്കപ്പെട്ടു. അപ്പോൾ ഇദ്ദേഹത്തിന് 20 വയസായിരുന്നു. അതിനു ശേഷം പശ്ചിമമേഖല, ഗുജറാത്ത്, മുംബൈ, മഹാരാഷ്ട്ര ക്രിക്കറ്റ് ടീമുകൾക്ക് വേണ്ടി കളിച്ചു. 2006ൽ ഇംഗ്ലണ്ടിനെതിരെ മോഹാലിയിൽ ആയിരുന്നു ടെസ്റ്റ് അരങ്ങേറ്റം. 97 റൺസിന് 7 വിക്കറ്റെടുത്തുകൊണ്ട് അരങ്ങേറ്റത്തിൽ മുനാഫ് മികച്ച പ്രകടനം കാഴ്ചവെച്ചു. 2006ൽ ഇംഗ്ലണ്ടിനെതിരേ തന്നെയായിരുന്നു ഏകദിന അരങ്ങേറ്റവും. മർഗോവയിൽ വച്ച് നടന്ന് മത്സരത്തിലായിരുന്നു അത്. 2005-06ൽ വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിൽ സ്ഥിരമായി മണിക്കൂറിൽ 87 മൈൽ വേഹതയിൽ പന്തെറിഞ്ഞുകൊണ്ട് താൻ ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ബൗളർമാരിൽ ഒരാളാണെന്ന് മുനാഫ് തെളിയിച്ചു. 90 mph വേഗതക്ക് മുകളിലും ഇദ്ദേഹം പന്തെറിഞ്ഞിട്ടുണ്ട്.
|
Portal di Ensiklopedia Dunia