മുംബൈ സർവകലാശാല
മഹാരാഷ്ട്രയിലെ ഏറ്റവും പഴയ സർവകലാശാലകളിലൊന്നാണ് മുംബൈ സർവകലാശാല. അനൗദ്യോഗികമായി 'എം.യു.' എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. കല, വാണിജ്യം, ശാസ്ത്രം, വൈദ്യശാസ്ത്രം, എൻജിനീയറിങ് തുടങ്ങിയ വിഷയങ്ങളിൽ ബാച്ചിലർ, മാസ്റ്റേഴ്സ്, ഡോക്ടറൽ കോഴ്സുകളും, ഡിപ്ലോമകളും സർട്ടിഫിക്കറ്റുകളും ഈ സർവകലാശാല നൽകിപ്പോരുന്നു. മിക്ക കോഴ്സുകളുടെയും ഭാഷ ഇംഗ്ലീഷാണ്. മുംബൈ സർവകലാശാലക്ക് മുംബൈയിൽ മൂന്ന് കാമ്പസുകളും (കലീന കാമ്പസ്, താനെ സബ് കാമ്പസ്, ഫോർട്ട് കാമ്പസ്), മുംബൈക്ക് പുറത്ത് ഒരു കാമ്പസും ഉണ്ട്. ഫോർട്ട് ക്യാമ്പസ് ഈ സർവകലാശാലയുടെ ഭരണപരമായ കാര്യങ്ങളാണ് കൈകാര്യം ചെയ്യുന്നത്. മുമ്പ് യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിരുന്ന മുംബൈയിലെ നിരവധി സ്ഥാപനങ്ങൾ ഇപ്പോൾ സ്വയംഭരണ സ്ഥാപനങ്ങളോ അല്ലെങ്കിൽ സ്വതന്ത്ര സർവകലാശാലകളോ ആയി മാറി. ലോകത്തിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റികളിൽ ഒന്നാണ് മുംബൈ സർവകലാശാല. 2011 ൽ ആകെ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളുടെ എണ്ണം 549,432 ആയിരുന്നു [2]. നിലവിൽ മുംബൈ സർവകലാശാലയിൽ 711 അഫിലിയേറ്റ് കോളേജുകൾ ഉണ്ട് [3]. അവലംബം
|
Portal di Ensiklopedia Dunia