മിഴിരണ്ടിലും
രഞ്ജിത്ത് സംവിധാനം ചെയ്ത് 2003 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് മിഴിരണ്ടിലും[2]. ദിലീപ്, കാവ്യ മാധവൻ, ഇന്ദ്രജിത്ത്, ജഗതി ശ്രീകുമാർ, സുകുമാരി, രേവതി എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന ഈ ചലച്ചിത്രം നരേന്ദ്രപ്രസാദ് അഭിനയിച്ച അവസാനചിത്രവുമാണ്. കഥാസംഗ്രഹംഒരു നഴ്സായ ഭദ്ര (കാവ്യ മാധവൻ) വിധവയായ അമ്മ, മുത്തശ്ശി, ഒരു മെഡിക്കൽ വിദ്യാർത്ഥിനിയായ സഹോദരി ഭാമ എന്നിവരോടൊപ്പമാണ് താമസിക്കുന്നത്. ഭദ്രയുടെ മൂത്ത സഹോദരൻ അച്യുതൻകുട്ടി (ജഗതി ശ്രീകുമാർ) ഒരു രാഷ്ട്രീയക്കാരനാണ്. ഭദ്ര കൂടെ ജോലിചെയ്യുന്ന ഡോ. അരുണുമായി പ്രണയത്തിലാകുന്നു. പക്ഷേ, ഡോ. അരുണിന്റെ അച്ഛൻ മുസ്ലീമും അമ്മ ഒരു ഹിന്ദുവുമായതിനാൽ അച്യുതൻകുട്ടി ആ ബന്ധം തകർക്കാൻ ശ്രമിക്കുന്നു. അതേസമയം അച്യുതൻകുട്ടിയ്ക്ക് ബിസിനസ്സുകാരനും പണമിടപാടുകാരനുമായ കൃഷ്ണകുമാറിനെ (ദിലീപ്) നേരിടേണ്ടിവരുന്നു. കൃഷ്ണകുമാർ അച്യുതൻകുട്ടിയെ കുടുംബവീട് വിൽക്കുന്നതിനായി പ്രേരിപ്പിക്കുന്നു. മാതാപിതാക്കളുടെ മരണശേഷം തളർന്നുപോയ കൃഷ്ണകുമാറിന്റെ സഹോദരി ശ്രീദേവിയെ ഭദ്ര കണ്ടുമുട്ടുന്നു. ഇതേസമയം കൃഷ്ണകുമാർ ഭദ്രയെ ഇഷ്ടപ്പെടുന്നു. പക്ഷേ, ഡോ. അരുണിന്റെ ആത്മഹത്യ ഭദ്രയുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നു. മാനസികമായ് തളർന്ന ഭദ്രയെ സംരക്ഷിക്കാൻ കൃഷ്ണകുമാർ തീരുമാനിക്കുന്നു, പിന്നീട് ഭദ്രയ്ക്കു സമ്മതമാണെങ്കിൽ വിവാഹം കഴിക്കാനും. അഭിനേതാക്കൾ
സംഗീതംഈ ചലച്ചിത്രത്തിൽ രവീന്ദ്രൻ മാസ്റ്ററുടെ സംഗീതത്തിലും വയലാർ ശരത്ചന്ദ്രവർമ്മയുടെ വരികളിലും ആറു ഗാനങ്ങളാണുള്ളത്. ഗാനങ്ങൾ
അവലംബംപുറം കണ്ണികൾ |
Portal di Ensiklopedia Dunia