മിഥുൻ മാനുവൽ തോമസ്
മലയാളിയായ ഒരു ഇന്ത്യൻ ചലച്ചിത്രസംവിധായകനും രചയിതാവുമാണ് മിഥുൻ മാനുവൽ തോമസ്.[1][2][3] 2014-ൽ പുറത്തിറങ്ങിയ ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിക്കൊണ്ട് ഒരു തിരക്കഥാകൃത്തായി അരങ്ങേറ്റം നടത്തി.[4] വ്യക്തിഗത ജീവിതം2018 മെയ് 1 ന് വയനാട് പറളിക്കുന്ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വെച്ച് മിഥുൻ ഫിബിയെ വിവാഹം കഴിച്ചു. 2020ൽ അദ്ദേഹത്തിന് ഒരു മകനുണ്ടായി. കരിയർനിവിൻ പോളിയെയും നസ്രിയ നസീമിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായി 2014-ൽ തോമസ് മലയാള സിനിമയിൽ തന്റെ കരിയർ ആരംഭിച്ചു. ജയസൂര്യ, വിജയ് ബാബു, സണ്ണി വെയ്ൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2015-ൽ പുറത്തിറങ്ങിയ ആട് ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ സംവിധാന ചിത്രം. പിന്നീട് അദ്ദേഹം ആൻമരിയ കലിപ്പിലാണ് (2016), അലമാര (2017), ആട് 2 (2017), അർജന്റീന ഫാൻസ് കാട്ടൂർക്കടവ് (2019) എന്നിവ സംവിധാനം ചെയ്തു. 2020-ൽ അഞ്ചാം പാതിര എന്ന ചിത്രം സംവിധാനം ചെയ്തു. ചലച്ചിത്രങ്ങൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia