മിഖായേൽ (ചലച്ചിത്രം)
2019 ജനുവരി 18 ന് പ്രദർശനത്തിന് എത്തിയ ഒരു മലയാളം ആക്ഷൻ ത്രില്ലർ ചിത്രമാണ് മിഖായേൽ .ഹനീഫ് അദേനി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നിവിൻ പോളി,മജ്ജിമ മോഹൻ,സിദ്ദിഖ്,ഉണ്ണി മുകുന്ദൻ തുടങ്ങിയവർ അഭിനയിച്ചു. ഗോപി സുന്ദർ ആണ് ഈ ചിത്രത്തിൻറ്റെ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയത്.തിയറ്ററുകളിൽ ഓളം സൃഷ്ടിക്കാൻ സാധിച്ചില്ലെങ്കിലും ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഏറെ ശ്രദ്ധനേടുകയും ചെയ്യ്തു. കഥാസംഗ്രഹംമകന്റെ മരണത്തിന് പ്രതികാരം ചെയ്യാനായി ഒരു വ്യവസായി യുവതിയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നു. എന്നിരുന്നാലും, സ്ത്രീയുടെ സഹോദരൻ, ഡോക്ടർ അവളെ രക്ഷിക്കുകയും അവന്റെ കുടുംബത്തിന് ശേഷം എതിരെ വരുന്നവരെ ഇല്ലാതാക്കുമെന്ന് പ്രതിജ്ഞ ചെയ്യുകയും ചെയ്യുന്നു. സംഗീതംബി.കെ ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദർ ഈണം നൽകുന്നു ചിത്രത്തിലെ ഏകഗാനം ആ നോവിന്റെ കായൽ കരയിൽ എന്നഗാനം സിതാര കൃഷ്ണ കുമാർ ആലപിക്കുന്നു അഭിനേതാക്കൾനിവിൻ പോളി./Dr.മിഖായേൽ ജോൺ ഉണ്ണി മുകുന്ദൻ.../മാർക്കോ ജൂനിയർ മഞ്ജിമ മോഹൻ.../Dr.മേരി സിദ്ദിഖ്.../ജോർജ്ജ് പീറ്റർ കെ.പി.എ.സി ലളിത.../മറിയം സുരാജ് വെഞ്ഞാറമൂട്.../ഐസക് കലാഭവൻ ഷാജോൺ.../പാട്രിക് ജയപ്രകാശ്.../വില്യം ഡേവിസ് സുദേവ് നായർ.../ഫ്രാൻസിസ് ഡേവിസ് അശോകൻ.../ആൻറ്റണി |
Portal di Ensiklopedia Dunia