മാമലക്കണ്ടം

മാമലക്കണ്ടം
ഗ്രാമം
Nickname: 
മാമല
Country ഇന്ത്യ
Stateകേരളം
ഉയരം
1,200 മീ (3,900 അടി)
Languages
 • Officialമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
686681
Telephone code0485

എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ നിന്ന് ഏകദേശം 32 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ചെറിയ ഗ്രാമമാണ് മാമലക്കണ്ടം.[1][2] സമുദ്രനിരപ്പിൽ നിന്ന് ശരാശരി 1200 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.[3][4] എളമ്പശേരി വെള്ളച്ചാട്ടത്തിൻ്റെ പശ്ചാത്തലത്തിലുള്ള ഗ്രാമത്തിലെ സർക്കാർ ഹൈസ്‌കൂൾ ഫോട്ടോ ചില വ്ലോഗർമാർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിനെ തുടർന്ന് ഈ ഗ്രാമം കോതമംഗലം താലൂക്കിലെ അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമായി മാറി.[5] വർഷം മുഴുവനും പ്രസന്നമായ കാലാവസ്ഥയുള്ള ഈ സ്ഥലം സമൃദ്ധമായ തോട്ടങ്ങൾക്ക് നടുവിലെ ക്യാമ്പിംഗിനും ട്രെക്കിംഗിനും പറ്റിയ സ്ഥലമാണ്. കോതമംഗലത്ത് നിന്ന് തട്ടേക്കാട്, കുട്ടമ്പുഴ, ഉള്ളന്തണ്ണി വഴി മാമലക്കണ്ടം ഗ്രാമത്തിലെത്താവുന്നതാണ്.

അവലംബം

  1. "A trip to discover 'kannadippaya' of Mamalakandam". OnManorama. Retrieved 2023-02-22.
  2. "Offbeat, off-grid: Emerging getaway destinations". The New Indian Express. Retrieved 2023-02-22.
  3. "ഇത് ഇടുക്കിയിലെ അറിയപ്പെടാത്ത പഞ്ചരത്‌നങ്ങൾ; കാണാതെ പോകരുത് ഇൗ സ്ഥലങ്ങൾ". ManoramaOnline. Retrieved 2023-02-22.
  4. "സ്വന്തമായി വെള്ളച്ചാട്ടമുള്ള, നാലുവശവും മലകളാൽ ചുറ്റപ്പെട്ട ഒരു സ്‌കൂൾ; സഞ്ചാരികളുടെ പ്രവാഹം". Mathrubhumi (in ഇംഗ്ലീഷ്). Retrieved 2023-02-22.
  5. "Bamboo rice payasam & elephant calls". The New Indian Express. Retrieved 2023-02-22.

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia