മാപ്പിളമലയാളം

മാപ്പിള വാമൊഴി
മാപ്പിള മലയാളം
ഉത്ഭവിച്ച ദേശംIndia and a few other countries
മലയാളം ലിപി (rarely in അറബി മലയാളം ലിപി)
ഭാഷാ കോഡുകൾ
ISO 639-3

മാപ്പിള എന്ന പദം മദ്ധ്യതിരുവിതാംകൂറിൽ ക്രിസ്ത്യാനികളെ കുറിക്കുന്നു, എന്നാൽ ഉത്തര കേരളത്തിൽ മുസ്ലീം സമുദായത്തെ പ്രതിനിധാനം ചെയ്യുന്നു. ഉത്തരകേരളത്തിലെ മാപ്പിളമാർ ഉപയോഗിക്കുന്ന മലയാള ഭാഷയാണ്‌ മാപ്പിള മലയാളം എന്ന് അറിയപ്പെടുന്നത്. ഉത്തരകേരളത്തിൽ സംസാര ഭാഷയിൽ ഭാഷാപദങ്ങളെ സങ്കോചിപ്പിക്കുന്ന രീതിയാണ്‌ നിലവിലുള്ളത്.

ഉദാഹരണങ്ങൾ

സംഭാഷണഭാഷയിൽ സാധാരണ കണപ്പെടുന്ന ചില പ്രത്യേകതകൾ മാപ്പിള മലയാളത്തിനുണ്ട്. മിക്കവാറും ല്ല എന്ന അക്ഷരം ഉപയോഗിക്കുന്ന രീതി വളരെ പ്രത്യേകതകൾ നിറഞ്ഞതാണ്‌. അല്ലാഹ് എന്ന പദത്തിലെ ല്ല മറ്റൊരു പദത്തിലും ഉച്ചരിക്കാൻ ഇടവരാത്ത സ്ഥാനഭേദത്തോടെയാണ്‌ മുസ്ലീങ്ങൾ ഉച്ചരിക്കുന്നത്. അല്ലാഹ് എന്ന പദത്തിലെ ല കാരം ദന്തത്തിനും മൂർദ്ധാവിനും മദ്ധ്യേയുള്ള ഒരു സ്ഥാനത്തുനുന്നും ഉദ്ഭവിക്കുന്നു. അതേ സമയം മറ്റ് പദങ്ങളിലെ ല്ല എന്ന അക്ഷരം ഉത്തര കേരളത്തിൽ ആൾക്കാർ പൊതുവേ മയപ്പെടുത്തി ദിത്വമില്ലാതെയും ഉച്ചരിക്കുന്നു.[1] ഉദാ:-

ആകൂല്ല - ആകൂല
തുറക്കൂല്ലല്ലോ - തൊറക്കൂലാലോ

കൂടാതെ ഒട്ടേറെ പദങ്ങളിൽ വ കാരത്തിന്‌ പകരമായി ബ കാരം കടന്നുവരുന്നു.

ഉദാ:-

ശരിയാവൂല്ല - ശരിയാബൂല്ല
വിളിക്കുക - ബിളിക്കുക
ഇവിടെ - ഇബിടെ
വേഗം വരാം - ബേഗം ബരാം
വിവരം - ബിബരം

ഴ കാരം ചിലപ്പോൾ യ കാരമാക്കിയും ഉപയോഗിക്കാറുണ്ട്.

ഉദാ:-

മഴ - മയ
വഴി - വയി, ബയി
കോഴി - കോയി

ഇങ്ങനെയുള്ള വ്യത്യാസം ചില പദങ്ങളിൽ സ കാരത്തേയും ബാധിക്കാറുണ്ട്

ഉദാ:-

മുസല്യാർ - മൊയ്‌ല്യാർ

അവലംബം

  1. വി., രാം കുമാർ. സമ്പൂർണ്ണ മലയാള വ്യാകരണം. സിസോ ബുക്സ്, പട്ടം, തിരുവനന്തപുരം. ISBN ISBN 81-7797-025-9. {{cite book}}: Check |isbn= value: invalid character (help)

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia