മഹേന്ദ്രൻ
മഹേന്ദ്ര മൗര്യൻ (സംസ്കൃതം: महेन्द्रः, ഉച്ചാരണം: മഹേന്ദ്രഃ) മൗര്യ രാജകുമാരൻ, മൗര്യചക്രവർത്തിയായിരുന്ന അശോകന്റെ മൂത്ത പുത്രൻ. അശോകനു മഹാറാണി ദേവിയിൽ ജനിച്ചത് ഇരട്ടകുട്ടികളായിരുന്നു, മഹേന്ദ്രനും, സംഘമിത്രയും.[1] തന്റെ ആദ്യപുത്രനു ലോക ജേതാവ് എന്നർത്ഥമുള്ള മഹേന്ദ്ര എന്നു അശോകൻ പേരിട്ടു. പക്ഷെ മാതാവ് മഹാറാണി ദേവിയുടെ പ്രേരണമൂലം അശോകൻ തന്റെ പിൻഗാമിയായിക്കണ്ട മഹേന്ദ്ര ഒരു ബുദ്ധ സന്യാസിയായി മാറി. ജനനം, ആദ്യകാലജീവിതം![]() ബി.സി. മൂന്നാം നൂറ്റാണ്ടിൽ മഗധയിൽ ജനിച്ചു. മാതാവിനൊപ്പം വിദിശയിൽ താമസിച്ച് വിദ്യാഭ്യാസം ചെയ്തു. അശോകന്റെ ബുദ്ധഗുരുവായ മൊഗ്ഗലിപുത്രയുടെ (Moggaliputta-Tissa) സാമീപ്യം മഹേന്ദ്രയെ തന്റെ 20-ആം വയസ്സിൽ ഒരു ബുദ്ധ സന്യാസിയാക്കിമാറ്റി. തന്റെ പിൻഗാമിയായി വളർത്തിയ മൂത്ത പുത്രൻ ഒരു ബുദ്ധസന്യാസിയാകുന്നതിൽ അശോകനു താല്പര്യം ഇല്ലായിരുന്നു. പക്ഷെ ഒരു ഹിന്ദു വൈശ്യകുടുംബത്തിൽ ജനിച്ച രാജ്ഞിയുടെ പുത്രനായ മഹേന്ദ്രനു മൗര്യചക്രവവർത്തിപദത്തിൽ ഒട്ടും താല്പര്യം ഇല്ലായിരുന്നു. അശോകൻ സഹോദരന്മാരെ കൊലചെയ്തതുപോലെ തന്റെ മൂത്തപുത്രനെ മറ്റു പുത്രന്മാർ അധികാരമോഹത്താൽ കൊന്നുകളയുമൊ എന്നു അശോകൻ ഭയപ്പെട്ടിരുന്നു. അതിലാവാം ബുദ്ധമതപ്രചരണാർത്ഥം മഹേന്ദ്രനെ ശ്രീലങ്കയിലേക്ക് അദ്ദേഹം അയച്ചത്. അവലംബം
|
Portal di Ensiklopedia Dunia