മസ്നവിവിഖ്യാത സൂഫി ചിന്തകനും പേർഷ്യൻ കവിയും ദാർശനികനുമൊക്കെയായിരുന്ന ജലാലുദ്ദീൻ റൂമിയുടെ ഏറ്റവും പ്രശസ്തമായ രചനയാണ് ദേറി പേർഷ്യൻ ഭാഷയിൽ രചിക്കപ്പെട്ട ബൃഹത്ത് കാവ്യമായ മസ്നവി. മസ്നവി എ മഅനവി എന്നാണ് മുഴുവൻ പേര്. ![]() പേരിനു പിന്നിൽമസ്നവി എന്നാൽ ഈരടികൾ എന്നർത്ഥം. അന്ത്യ പ്രാസമുള്ള ഈരടികളയാണ് മസ്നവികൾ എന്നു പറയുന്നത്. മഅനവി എന്നാൽ അഗാധമായ ജ്ഞാനം , ശ്രേഷ്ഠമായ ഉൾക്കാഴ്ച്ച എന്നൊക്കെയും. ജ്ഞാനം വീശുന്ന ഈരടികൾ എന്ന് വിവക്ഷ. ഗ്രന്ഥ രൂപംനിത്യ ജീവിതത്തിൽ പ്രചരിതമായിരുന്ന നാടൻ കഥകളും, സംഭവങ്ങളും , ഖുർആനിൽ നിന്നും ഹദീസുകളിൽ നിന്നും എnടുത്ത സാരോപദേശ വിവരണങ്ങളും കാവ്യാത്മകമായി പുനരാവിഷക്കരിക്കുകയാണ് റൂമി ഇവിടെ. അവയ്ക്കെല്ലാം ഒരോ ഗുണ പാഠങ്ങളും നൽക്കുന്നു. എന്നാൽ ഈ വ്യാഖ്യാനങ്ങൾക്കെല്ലാം റൂമി നൽകുന്നത് ഒരു സൂഫി കാഴ്ച്ചപാടാണ് . ഒരിടത്ത് സമാധാനമായി ഇരുന്ന് ജീവിതം എന്ത് അതിന്റെ അർത്ഥമെന്ത് എന്ന് ആലോചിക്കാൻ തയ്യാറുള്ള ആരും വായിച്ചിരിക്കേണ്ടുന്ന കൃതി എന്ന് മസ്നവി വിശേഷിക്കപ്പെട്ടിട്ടുണ്ട്.[1] മലയാള വിവർത്തനംമൂലഭാഷയായ പാഴ്സിയിൽ നിന്നും നേരിട്ടുള്ള വിവർത്തനം.ആറു വോള്യങ്ങളിലായി ഇരുപത്തിയേഴായിരത്തോളം വരികളുൾക്കൊള്ളുന്നതും പതിമൂന്നാം ശതകത്തിൽ പാഴ്‌സിഭാഷയിൽ സൂഫികവി ജലാലുദ്ദീൻ റൂമി രചിച്ചതുമായ മസ്‌നവി എന്ന ബൃഹദ്ഗ്രന്ഥത്തിൽ നിന്നുള്ള ആദ്യത്തെ നാനൂറിൽപ്പരം വരികളുടെ പദ്യപരിഭാഷയും വിശദമായ ആസ്വാദനവും. പരിഭാഷ, വ്യാഖ്യാനം: സി.ഹംസ രചനാചരിത്രംതന്റെ ജീവിതത്തിന്റെ അവസാനത്തെ പതിനഞ്ച് വർങ്ങളിലായിട്ടാണ് ഈ മഹാ കാവ്യം റൂമി രചിക്കുന്നത്. (രചന കാലം 1258-1273) . അവസാന ഭാഗം പൂർത്തീകരിക്കും മുമ്പ് തന്റെ 67ആം വയസ്സിൽ റൂമി മരണമടയുകയുണ്ടായി.
റൂമിയുടെ മുൻ തലമുറക്കാരായിരുന്ന സൂഫി ശ്രേഷ്ഠരായ സനായിയുടേയും, ഫരീദ് അത്താറിന്റേയും കൃതികൾ റൂമിയുടെ ശിഷ്യർ ഭക്തിപൂർവ്വം വായിക്കുകയും അതിൽ രമിക്കുകയും ചെയ്യുന്നുണ്ട്. ആ നിലവാരമുള്ള ഒരു കൃതി രചിക്കാൻ റൂമിയുടെ ശിഷ്യ പ്രധാനിയായ ഹുസാമുദ്ദീൻ ആവശ്യപ്പെട്ടത് പ്രകാരമാണത്രെ റൂമി മസ്നവിയുടെ രചനയിലേർപ്പെട്ടത്ത്.[2] ശൈലി25000 തിനുമേൽ വരികളുള്ള ബൃഹത്ത് കാവ്യമാണ് മസ്നവി .അതിനാൽ തന്നെ അദ്യാവസാനം വരെ ഒരേ അവതരണ ശൈലി ഒഴിവാക്കാൻ റൂമി ശ്രദ്ധിച്ചിരിക്കുന്നു. പല ശബ്ദങ്ങളാണ് വൈവിധ്യത്തിനായി റൂമി തിരിഞ്ഞെടുത്തത്. അതിൽ ചിലത് ഇവയാണ്.
അവലംബം
Masnavi എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. ![]() ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ Masnavi I Ma'navi എന്ന താളിലുണ്ട്.
|
Portal di Ensiklopedia Dunia