മലർവാടി ആർട്സ് ക്ലബ്
മലയാളത്തിലെ പ്രശസ്ത സിനിമാതാരമായ വിനീത് ശ്രീനിവാസന്റെ രചനയിലും സംവിധാനത്തിലും 2010-ൽ നിർമ്മിക്കപ്പെട്ട ചലച്ചിത്രമാണ് മലർവാടി ആർട്സ് ക്ലബ്. ചിത്രത്തിന്റെ നിർമ്മാണം നടൻ ദിലീപ് ആണ്. ഉത്തരമലബാറിലെ മനശ്ശേരി ഗ്രാമത്തിലെ മലർവാടി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിലെ അംഗങ്ങളായ അഞ്ചു സുഹൃത്തുക്കളുടെ സുഹൃദ്ബന്ധത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ഇതിലെ സുഹൃത്തുക്കളായ അഞ്ചു പേരെ പുതുമുഖങ്ങളാണ് അവതരിപ്പിക്കുന്നത്. രണ്ടു നായികാ കഥാപാത്രങ്ങളും പുതുമുഖങ്ങളാണ്. ഇവരെക്കൂടാതെ ജഗതി ശ്രീകുമാർ, സലീം കുമാർ, നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു[1]. കഥപ്രകാശ്, പ്രവീൺ, കുട്ടു, പുരുഷു, സന്തോഷ് എന്നീ യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. മലർവാടി പിള്ളേർ എന്നാണ് ഇവരെ അറിയപ്പെടുന്നത്. അഭിനേതാക്കൾ
സംഗീതംഷാൻ റഹ്‌മാൻ സംഗീതം നൽകിയിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസൻ ആണ്. അണിയറ പ്രവർത്തകർ
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia