മലബാറി ആട്
കേരളത്തിൽ ധാരാളമായി ആടുകണ്ടുവരുന്നകളാണ് മലബാറി. ഇവയെ 'തലശ്ശേരി ആടു'കൾ എന്നും പറഞ്ഞുവരുന്നു. ഈ മലബാറി ആടുകൾ ശുദ്ധജനുസ്സിൽപ്പെട്ടവയല്ല. നൂറ്റാണ്ടുകൾക്കു മുൻപ് അറേബ്യൻ വണിക്കുകളോടൊപ്പം കേരളത്തിലെത്തിയ ആടുകളും മലബാർ പ്രദേശങ്ങളിലുണ്ടായിരുന്ന നാടൻ ആടുകളും തമ്മിൽ നടന്ന വർഗസങ്കലനത്തിന്റെ ഫലമായുണ്ടായ സങ്കരവർഗമാണ് ഇവയെന്നു കരുതപ്പെടുന്നു[1]. പാലിനും ഇറച്ചിക്കും ഉതകുന്ന ഈ ജനുസിന്റെ പ്രത്യേകത ഒറ്റ പ്രസവത്തിൽ തന്നെ രണ്ടോ അതിലധികമോ (നാല് വരെ) കുഞ്ഞുങ്ങളുണ്ടാകുന്നു എന്നതാണ്.180 ദിവസത്തിൽ 180 കിലോഗ്രാം പാലാണ് ഈ ഇനത്തിൽ നിന്നും ലഭിക്കുന്നത്. ഇടത്തരം വലിപ്പമുള്ള തലയും വളയാത്ത നേരെയുള്ള മൂക്കുമാണിതിന്. ചെവികൾക്ക് നീള കുറവും 7 പോലെ താഴോട്ട് തൂങ്ങിയ തും ആയിരിക്കും . സാധാരണയായി കൊമ്പുകണ്ടുവരുന്നു.മോഴ ആടുകളും മലബാറി ഇനത്തിൽ കണ്ടുവരുന്നു എന്നാൽ ഏകീകൃതമായ ഒരു നിറം കാണുന്നില്ല.[2][3] തുകൽ വ്യവസായത്തിൽ വളരെ പ്രസിദ്ധമായ മലബാറി ഇനത്തിന്റെ ഇറച്ചി ശരാശരി നിലവാരമായി വിലയിരുത്തപ്പെടുന്നു. [4] വലുപ്പംആടുജനുസ്സുകളിൽ ഇടത്തരം വലുപ്പമുള്ള ആടുകളാണ് മലബാറി ഇനം. വളർച്ചയെത്തിയ മുട്ടനു 50-60 കിലോയും പെണ്ണിനു 35-50 കിലോയും ശരാശരി ഭാരമുണ്ടാകും. 60 മുതൽ 70 സെന്റിമീറ്റർ വരെ ഉയരം ഉണ്ടാകും. 180 ദിവസം നീളുന്ന കറവയിൽ ആദ്യകാലത്ത് 2 കിലോവരെ കിട്ടുമെങ്കിലും ഒരു കറവക്കാലത്ത് 180കിലോവരെ പാൽ ലഭിക്കുന്നു. മറ്റിനങ്ങളെ അപേക്ഷിച്ച് കട്ടിയും ഈ പാലിനുണ്ട്. അഞ്ചു മുതൽ 6മാസത്തിനുള്ളിൽ പ്രായപൂർത്തിയാകുന്ന ഈ ഇനം ശരാശരി 2 കുഞ്ഞുങ്ങളെ ഒരുപ്രസവത്തിൽ ഉണ്ടാകുന്നു. അവലംബങ്ങൾ
|
Portal di Ensiklopedia Dunia