മധു ദണ്ഡവതെ
ഒരു ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞനും രാഷ്ട്രീയപ്രവർത്തകനുമായിരുന്നു മധു ദണ്ഡവതെ(ജനനം: 21 ജനുവരി 1924 - 12 നവംബർ 2005). വിദ്യാഭ്യാസംമുംബൈയിലെ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം, ബോംബെയിലെ സിദ്ധാർത്ഥ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസസിൽ ഭൗതികശാസ്ത്രവിഭാഗത്തിന്റെ തലവൻ, വൈസ് പ്രിൻസിപ്പൽ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. സ്വാതന്ത്ര്യസമരത്തിൽമഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലെ ഒരു സജീവ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു അദ്ദേഹം. 1942 ൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുക്കുകയും ജയിലിലടക്കപ്പെടുകയും ചെയ്തു. 1955 ൽ ഗോവയുടെ മോചനത്തിനായും പ്രവർത്തിച്ചു. സംയുക്ത മഹാരാഷ്ട്ര പ്രസ്ഥാനത്തിൽ പങ്കെടുത്തിരുന്നു. ഈ പ്രസ്ഥാനമാണ് 1960 മേയ് 1-നാണ് മഹാരാഷ്ട്ര സംസ്ഥാന രൂപവത്കരണത്തിലേക്ക് നയിച്ചത്. രാഷ്ട്രീയത്തിൽപ്രജാസോഷ്യലിസ്റ്റ് പാർട്ടിയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. 1948 മുതൽ മഹാരാഷ്ട്ര ഘടകത്തിന്റെ ചെയർമാൻ ആയിരുന്നു. 1970-71 കാലഘട്ടത്തിൽ മഹാരാഷ്ട്ര നിയമസഭ കൗൺസിലിൽ അംഗമായിരുന്നു. 1971 മുതൽ 1990 വരെ മഹാരാഷ്ട്രയിൽ കൊങ്കണിലെ രാജാപ്പൂരിൽ നിന്ന് തുടർച്ചയായി ലോക്സഭയിലേക്ക് 5 തവണ തെരഞ്ഞെടുക്കപ്പെട്ടു[3]. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും പ്രധാന മന്ത്രിമാരായിരുന്ന കാലത്ത് അദ്ദേഹം പ്രമുഖ പ്രതിപക്ഷ നേതാക്കളിൽ ഒരാളായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് 18 മാസക്കാലം ബാംഗ്ലൂർ ജയിലിലും പിന്നീട് പൂനെയിലെ യെർവാഡ ജയിലിലും അദ്ദേഹം തടവിലായിരുന്നു[4] [5][6]. മൊറാർജി ദേശായി മന്ത്രിസഭയിൽ അദ്ദേഹം റെയിൽവേ മന്ത്രിയായിരുന്നു. യാത്രയ്ക്കായി രണ്ടാം ക്ലാസ് റെയിൽവേയിലെ മരം കൊണ്ടുള്ള ബെർത്തുകളെ മാറ്റി പകരം ഫോം ഉപയോഗിച്ച് മെച്ചപ്പെടുത്തിയത് അദ്ദേഹത്തിന്റെ കാലത്താണ്. വി.പി. സിംഗ് മന്ത്രിസഭയിൽ ധനമന്ത്രിയായി പ്രവർത്തിച്ചു. കൊങ്കൺ റെയിൽവേയ്ക്കായി അദ്ദേഹം സജീവമായി പ്രയത്നിക്കുകയും അതിന്റെ സ്ഥാപകരിലൊരാളായി കണക്കാക്ക്പ്പെടുകയും ചെയ്തു. 1990-ലും പിന്നീട് 1996 മുതൽ 1998 വരെയും ആസൂത്രണ കമ്മീഷന്റെ ഡെപ്യൂട്ടി ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചു. 24 വർഷക്കാലം എൽ.ഐ.സി. ജീവനക്കാർക്കുള്ള ഒരു രാഷ്ട്രീയേതര അസോസിയേഷൻ ആയ അഖിലേന്ത്യാ ലൈഫ് ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു അദ്ദേഹം. കുടുംബംഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ പങ്കാളിയായിരുന്ന പ്രമീള ദണ്ഡാവതെയാണ് അദ്ദേഹം വിവാഹം ചെയ്തത്. 1980-ലെ പൊതുതിരഞ്ഞെടുപ്പിൽ മുംബൈ നോർത്ത് സെൻട്രൽ നിയോജകമണ്ഡലത്തിൽ വിജയിച്ച ശേഷം ഏഴാം ലോക്സഭയിലെ അംഗമായിരുന്നു അവർ[7]. 2001 ഡിസംബർ 31 ന് ഹൃദയാഘാതം മൂലം അന്തരിച്ചു[8]. മരണം2005 നവംബർ 12 ന് മുംബൈയിലെ തന്റെ 81-ആം വയസ്സിൽ മധു ദണ്ഡവതെ അന്തരിച്ചു[9]. അർബുദരോഗമായിരുന്നു മരണകാരണം[10].അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മൃതദേഹം മുംബൈയിലെ ജെ. ജെ. ആശുപത്രിയിൽ നൽകി. "മരണത്തിനിടയിലും അദ്ദേഹം രാജ്യത്തെയും മനുഷ്യവർഗ്ഗത്തെയും തന്റെ ശരീരം ദാനം ചെയ്തുകൊണ്ട് സേവിച്ചു, മാത്രമല്ല അദ്ദേഹത്തിന് സുഹൃത്തുക്കൾ മാത്രമേയുണ്ടായിരുന്നുള്ളു, ശത്രുക്കൾ ആരുമില്ലായിരുന്നു." എന്ന് മുൻ പ്രധാനമന്ത്രിയായിരുന്ന വി.പി. സിംഗ് നിരീക്ഷിച്ചു[11]. അവലംബം
|
Portal di Ensiklopedia Dunia