മദ്ധ്യ വേനൽ
മധു കൈതപ്രം സംവിധാനം ചെയ്ത് 2009ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് മദ്ധ്യ വേനൽ. മനോജ് കെ ജയൻ, ശ്വേത മേനോൻ എന്നിവർ മുഖ്യവേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം ജഹാംഗീർ ഷംസ് നിർമ്മിച്ചിരിക്കുന്നു. [1][2] മൂലകഥസരോജിനി (ശ്വേത മേനോൻ) ഒരു വീട്ടമ്മയും സാമൂഹിക പ്രവർത്തകയുമാണ്. അവരുടെ ഗ്രാമത്തിലെ ഭൂരിപക്ഷം വരുന്ന ജനങ്ങളും നിത്യവൃത്തിക്കായി ഖാദി നെയ്ത്ത് മില്ലുകളെ ആശ്രയിച്ചു കഴിയുന്നവരാണ്. സരോജിനിയും മില്ലിലെ തൊഴിലാളിയാണ്. അവരുടെ ഭർത്താവ് കുമാരൻ (മനോജ് കെ. ജയൻ) ഒരു രാഷ്ട്രീയ പ്രവർത്തകനാണ്. ഒരു ന്യൂ ജനറേഷൻ ബാങ്കിലെ എക്സിക്യൂട്ടീവ് ആയ പ്രവീൺ (അരുൺ) ഗ്രാമവാസികളെ സഹായിക്കാൻ എത്തുന്നു. മതിയായ രേഖകൾ ഒന്നുമില്ലാതെ അയാൾ അവർക്ക് വായ്പയായി പണം നൽകുന്നു. നിഷ്കളങ്കരായ അവർ പ്രവീണിന്റെ ബിസിനസ്സിന് പിന്നിലുള്ള തന്ത്രങ്ങൾ തിരിച്ചറിയുന്നില്ല. പ്രവീണിന്റെ ഉദ്ദേശ്യം നാട്ടുകാരെ ബോധ്യപ്പെടുത്താൻ സരോജിനിയും കുമാരനും അവരുടെ പരമാവധി ശ്രമിക്കുന്നു. എന്നാൽ കുമാരനും സരോജിനിയും തനിക്കെതിരായതിനാൽ അവരുടെ മകളായ മണിക്കുട്ടിയുമായി (നിവേദ) ഇതേ സമയം പ്രവീൺ പ്രണയം നടിക്കുന്നു. പ്രവീണിന്റെ ചതിപ്രയോഗങ്ങളിൽ നിന്നും തന്റെ മകളെയും ഗ്രാമവാസികളെയും രക്ഷിക്കാൻ സരോജിനി നടത്തുന്ന ശ്രമങ്ങളാണ് കഥയുടെ സാരം. അഭിനേതാക്കൾ
പുരസ്‌ക്കാരങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia