മഞ്ഞച്ചുവപ്പൻ പഴവവ്വാൽ
മഞ്ഞച്ചുവപ്പൻ പഴവവ്വാൽ അല്ലെങ്കിൽ Fulvous Fruit Bat എന്ന് അറിയപ്പെടുന്ന ഇവയുടെ ശാസ്ത്രനാമം Rousettus leschenaulti എന്നാണ്. വിവരണംമഞ്ഞയും ചുവപ്പും തവിട്ടും നിറങ്ങൾ കൂടിച്ചേർന്ന പുറവും ചാരനിറവുമുള്ള വയറുമുള്ള വാവലാണ് മഞ്ഞച്ചുവപ്പൻ പഴവവ്വാലുകൾ. [2]. പ്രായമുള്ള വാവലുകളുടെ വശങ്ങളും ചാരനിറമായിരിക്കും. മിനുമിനുസമുള്ളതും മൃദുലവുമായ രോമങ്ങളുള്ള ഇവയിലെ ആണിന്റെ തൊണ്ടയിൽ മഞ്ഞനിറം കലർന്ന രോമങ്ങളും ചെറിയ വാലുമുണ്ടാവും. പെരുമാറ്റംവളരെ ശബ്ദമുണ്ടാക്കുന്നതും അഴുകിയ പഴങ്ങളുടെ മണമുള്ളതുമായ ഈ വാവലുകൾ ആണുംപെണ്ണും ഇടകലർന്ന സംഘങ്ങളായാണ് കാണുന്നത്. പ്രായപൂർത്തിയായവ ഒരുമിച്ച് ഉറങ്ങുമ്പോൾ കുഞ്ഞുങ്ങൾ മറ്റൊരു സംഗമായിരിക്കും വിശ്രമിക്കുന്നത്. പെട്ടെന്ന് അലോസരപ്പെടുന്ന ഇവ ശല്യപെടുത്തിയാൽ കൂട്ടത്തോടെ പറന്നുപോകുന്നൂ. വലിപ്പംകൈകളുടേതടക്കം തോളിന്റെ നീളം 7.5-8.6 സെ.മീ. ശരീരത്തിന്റെ മൊത്തം നീളം 11.1-14.7 സെ.മീ.[3] ആവാസം /കാണപ്പെടുന്നത്മരുഭൂമിയും ഉയർന്ന പർവ്വതങ്ങളുമൊഴിച്ച് ഇന്ത്യയിലെല്ലായിടവും കാണപ്പെടുന്നൂ. ഗുഹകളിലും തുരങ്കങ്ങളിലും പഴയ ഉപയോഗശൂന്യമായ കെട്ടിടങ്ങൾക്കുള്ളിലും അപൂർവ്വമായി മരത്തിലും ഉറങ്ങുന്നു. ഏറ്റവും നന്നായി കാണാവുന്നത്സിജു ഗുഹകൾ, മേഘാലയ കാഞ്ഞേരി ഗുഹകൾ, മുംബൈ. ഇതും കാണുകഅവലംബം
പുറത്തേക്കുള്ള കണ്ണികൾAmblonyx cinerea എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. വിക്കിസ്പീഷിസിൽ Amblonyx cinerea എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
Portal di Ensiklopedia Dunia