മങ്കട രവിവർമ
മലയാളചലച്ചിത്രരംഗത്തെ ഒരു ഛായാഗ്രാഹകനായിരുന്നു.[1] മങ്കട രവിവർമ്മ എന്ന എം.സി. രവിവർമ്മ രാജ (1926 ജൂൺ 4 - 2010 നവംബർ 22) ജീവിതരേഖ1926 ജൂൺ 4-ന് മലപ്പുറം ജില്ലയിലെ മങ്കടയിൽ ജനിച്ചു. എം.സി. കുഞ്ഞിക്കാവ് തമ്പുരാട്ടി, എ.എം. പരമേശ്വരൻ ഭട്ടതിരിപ്പാട് എന്നിവരായിരുന്നു മാതാപിതാക്കൾ. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഛായാഗ്രഹണവും ശബ്ദലേഖനവും പഠിച്ചു. ബോംബെ ഫിലിംസ് ഡിവിഷനിലും പരിശീലനം നേടി. അവൾ എന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിച്ചുകൊണ്ടാണ് മലയാളചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്. വിഖ്യാതചലചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ ചിത്രങ്ങൾക്ക് വേണ്ടി ഒരുക്കിയ ദൃശ്യങ്ങളാണ് അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കിയത്. 1970-ൽ ഓളവും തീരവും എന്ന ചിത്രത്തിലൂടെ ഛായാഗ്രഹണത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം ആദ്യമായി നേടി. തുടർന്ന് 1972, 1974, 1981, 1983, 1984, 2002 എന്നീ വർഷങ്ങളിലും ഇതേ പുരസ്കാരം നേടി. രവിവർമ്മ എഴുതിയ ചിത്രം ചലച്ചിത്രത്തിന് ചലച്ചിത്രത്തെക്കുറിച്ചുള്ള മികച്ച ഗ്രന്ഥത്തിനുള്ള 1986-ലെ സംസ്ഥാനപുരസ്കാരം ലഭിച്ചു. സ്വയംവരത്തിന്റെ ഛായാഗ്രഹണത്തിന് 1973-ലെ ദേശീയപുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. നോക്കുകുത്തി(1984) ,കുഞ്ഞിക്കൂനൻ[അവലംബം ആവശ്യമാണ്] (1989) എന്നീ ചലച്ചിത്രം സംവിധാനം ചെയ്തതിന് ദേശീയ ചലച്ചിത്രപുരസ്കാരജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചിട്ടുണ്ട്. മലയാളചലച്ചിത്രരംഗത്തിന് അദ്ദേഹം നൽകിയ സമഗ്രസംഭാവനകളെ മാനിച്ച് കേരളസർക്കാർ മങ്കട രവിവർമ്മയെ 2006-ലെ ജെ.സി. ദാനിയേൽ പുരസ്കാരം നൽകി ആദരിച്ചു. ആജീവനാന്തം അവിവാഹിതനായിരുന്ന രവിവർമ്മ, 2010 നവംബർ 22-ന് ചെന്നൈയിലെ സഹോദരിയുടെ വസതിയിൽ വച്ച് അന്തരിച്ചു. ദീർഘകാലം അൽഷിമേഴ്സ് രോഗബാധിതനായിരുന്നു അദ്ദേഹം. പുരസ്കാരങ്ങൾ
കഥാചിത്രംഛായാഗ്രാഹകനായി
സംവിധായകനായി
ഡോക്യുമെന്ററി ഛായാഗ്രാഹകനായി
അവലംബം
|
Portal di Ensiklopedia Dunia