ഭാഷാഭൂഷണം
![]() ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ഭാഷാഭൂഷണം എന്ന താളിലുണ്ട്.
മലയാളത്തിലെ കാവ്യാലങ്കാരങ്ങൾക്ക് നിയതമായ വ്യവസ്ഥകൾ നിർദ്ദേശിച്ചുകൊണ്ട് കേരളപാണിനി എ.ആർ. രാജരാജവർമ്മ 1902-ൽ പ്രസിദ്ധീകരിച്ച അലങ്കാരശാസ്ത്രഗ്രന്ഥമാണ് ഭാഷാഭൂഷണം. ചരിത്രംസ്വന്തം അദ്ധ്യാപനവൃത്തിയിൽ സഹായകമായി അവശ്യം വേണ്ടിയിരുന്ന ആധികാരികഗ്രന്ഥങ്ങളുടെ അഭാവം മുന്നിർത്തി രാജരാജവർമ്മ, അദ്ദേഹത്തിന്റെ തന്നെ ബി.ഏ.വിദ്യാർത്ഥികൾക്കുവേണ്ടി രണ്ടുവർഷത്തോളം തയ്യാറാക്കിയിരുന്ന കുറിപ്പുകൾ സമാഹരിച്ചാണ് ഭാഷാഭൂഷണം നിർമ്മിച്ചത്.[1] പിൽക്കാലത്ത് മലയാളഭാഷാപഠിതാക്കൾക്ക് ഒഴിച്ചുകൂടാനാവാത്ത പാഠപുസ്തകമായും കാവ്യനിരൂപകർക്ക് ആശ്രയിക്കാവുന്ന ഏറ്റവും ആധികാരികമായ ആകരഗ്രന്ഥമായും ഭാഷാഭൂഷണം തിളങ്ങിനിന്നു. സ്വാധീനംസംസ്കൃതത്തിലുള്ള ഒട്ടുമിക്ക അലങ്കാരഗ്രന്ഥങ്ങളും ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഭാഷാഭൂഷണത്തിന്റെ പ്രധാന അവലംബങ്ങൾ കുവലയാനന്ദം, അലങ്കാരസർവ്വസ്വം, കാവ്യാലങ്കാരം, കാവ്യപ്രദീപകം, സാഹിത്യദർപ്പണം എന്നീ കൃതികളാണ്. എന്നാൽ ഘടനയിലും ഉൾക്കാമ്പിലും ഇവയിൽനിന്നെല്ലാം തികച്ചും സ്വതന്ത്രമായിത്തന്നെ വേറിട്ടുനിൽക്കുന്ന ഭാഷാഭൂഷണത്തിൽ സംസ്കൃതേതരമായ, മലയാളത്തിനു മാത്രം ബാധകമായ, വിഷയങ്ങളിൽ അദ്ദേഹം സ്വന്തം വ്യുൽപ്പത്തിയുപയോഗിച്ച് പുതിയ മാനകങ്ങളും നിർദ്ദേശിച്ചിട്ടുണ്ട്. ആറു ഭാഗങ്ങൾ
അർത്ഥാലങ്കാരം, കാവ്യദോഷം, ഗുണരൂപം, ശബ്ദാർത്ഥം, ധ്വനി, വ്യംഗ്യം എന്നിങ്ങനെ കാവ്യലക്ഷണങ്ങൾ ഓരോന്നും വെച്ച് ആറു പ്രകരണങ്ങളിലായാണ്(Sections) ഭാഷാഭൂഷണം തയ്യാറാക്കിയിട്ടുള്ളത്. 185 ചെറുശ്ലോകങ്ങളും ഗദ്യരൂപത്തിൽ അവയ്ക്കുള്ള വിശദീകരണങ്ങളും സമൃദ്ധമായ ഉദാഹരണങ്ങൾ സഹിതം ഈ ആറു പ്രകരണങ്ങളിൽ വിന്യസിച്ചിരിക്കുന്നു.
അവലംബം |
Portal di Ensiklopedia Dunia