ഭജൻലാൽ
ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവായിരുന്നു ഭജൻലാൽ (6 ഒക്ടോബർ 1930 – 3 ജൂൺ 2011). മൂന്നു തവണ ഹരിയാന മുഖ്യമന്ത്രിയായിരുന്ന ഇദ്ദേഹം ഒരു പ്രാവശ്യം കേന്ദ്ര കൃഷിവകുപ്പ് മന്ത്രിയായിരുന്നു. ജീവിതരേഖഇപ്പോൾ പാകിസ്താനിലുൾപ്പെട്ടിരിക്കുന്ന പഞ്ചാബ് പ്രവിശ്യയിലെ ബഹവല്പൂർ ജില്ലയിൽ ജനനം. രാഷ്ട്രീയ ജീവിതംകോൺഗ്രസ് നേതാവും ജാട്ട് കർഷക നേതാവുമായിരുന്ന ഭജൻലാൽ 1979, 1982, 1991 വർഷങ്ങളിൽ ഹരിയാനയുടെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1968 മുതൽ 1999 വരെ ഹരിയാനാ രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രങ്ങളായിരുന്ന ലാൽ ത്രയത്തിലൊരാളായിരുന്നു ഭജൻലാൽ. ദേവിലാലും ബൻസിലാലുമായിരുന്നു മറ്റ് രണ്ട് പേർ. 1968 മുതലുള്ള മൂന്ന് ദശാബ്ദത്തോളം ഇവരിൽ ആരെങ്കിലും ഒരാളായിരുന്നു ഹരിയാനയുടെ മുഖ്യമന്ത്രി.[1] ഭൂപീന്ദർസിംഗ് ഹൂഡയെ രണ്ടാം തവണയും മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതിൽ പ്രതിഷേധിച്ചു 2009-ലാണ് കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ ഭജൻലാൽ ഹരിയാന ജൻഹിത് കോൺഗ്രസ് എന്ന പാർട്ടി രൂപീകരിച്ചു. 2010-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ പാർട്ടി സ്ഥാനാർത്ഥിയായി ഹിസാർ മണ്ഡലത്തിൽ നിന്നു മത്സരിച്ചു ജയിച്ചു. കുടുംബംഭാര്യ ജാസ്മാദേവി എം.എൽ.എ ആയിരുന്നു. ഉപമുഖ്യമന്ത്രിയായിരുന്ന ചന്ദർമോഹൻ, എം.എൽ.എ ആയിരുന്ന കുൽദീപ് ബിഷ്ണോയ് എന്നിവർ മക്കളാണ്. അവലംബം |
Portal di Ensiklopedia Dunia